കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ ബന്ധം പൂര്‍ണമായി അവസാനിപ്പിച്ച് പാകിസ്താന്‍; സംജോത എക്‌സ്പ്രസ് നിര്‍ത്തി

Google Oneindia Malayalam News

ലാഹോര്‍: പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു. സംജോത എക്‌സ്പ്രസാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുംവരെ സംജോത എക്‌സ്പ്രസ് സര്‍വീസ് നടത്തില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ആക്രമണ ശേഷം ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിലാണിത്.

Sam

തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംജോജ എക്‌സ്പ്രസ് ലാഹോറില്‍ നിന്ന് പുറപ്പെടുക. റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടായതോടെ യാത്രക്കാര്‍ കുറവാണ്. ഏറ്റവും ഒടുവില്‍ യാത്ര ആരംഭിച്ചത് 16 പേരുമായിട്ടാണ്. കറാച്ചിയില്‍ നിന്ന് തീവണ്ടി യാത്ര തുടങ്ങിയെങ്കിലും ലാഹോറില്‍ അവസാനിപ്പിക്കുകയായിരുന്നു.

ആറ് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീ ടയര്‍ കോച്ച് എന്നിവ ഉള്‍പ്പെടുന്ന ട്രെയിനാണ് സംജോത എക്‌സ്പ്രസ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ 1971ലുണ്ടായ യുദ്ധശേഷം ഷിംല കരാര്‍ നിലവില്‍ വന്നിരുന്നു. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് 1976 ജുലൈ 22ന് തീവണ്ടി ഗതാഗതം ആരംഭിച്ചത്.

പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയുംപാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയും

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ ശക്തമായ തിരിച്ചടി ബാലാകോട്ടില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ സൈന്യം ഇന്ത്യയില്‍ കടന്ന് ബോംബിട്ടു. ഇതിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കി. ഇന്ത്യന്‍ പൈലറ്റിനെ പാകിസ്താന്‍ തടവിലാക്കിയിരിക്കുകയാണ്. ഇതോടെയാണ് ഇനിയും ആക്രമണ സാധ്യതയുണ്ട് എന്ന ആശങ്ക നിലനില്‍ക്കവെയാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയത്.

English summary
Pakistan suspends Samjhauta Express train service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X