Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിനിക്കിലെ മുറി വൃത്തിയാക്കാനും ചായ വെച്ച് തരാനും എത്തി; യുവാവിനെ പ്രണയിച്ച് ഡോക്ടർ, ഒടുവിൽ വിവാഹം, വൈറൽ

കറാച്ചി: സിനിമയെ വെല്ലുന്ന ഒരു പ്രണയ കഥയും വിവാഹവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. ഇതിലെ നായിക പാകിസ്താൻകാരിയായ ഡോക്ടറും നായകൻ അവരുടെ ക്ലിനിക്കിലെ ശുചീകരണ തൊഴിലാളിയുമാണ്. പാകിസ്താനില്‍ നിന്നുള്ള യുട്യൂബ് ചാനലായ 'മേരാ പാകിസ്താന്‍' ആണ് ഈ മനോരഹര പ്രണയത്തിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. സംഭവം ഇങ്ങനെ

ഡോ കിശ്വർ സാഹിബയും ഷെഹ്‌സാദും - Photo courtsy: Mera Pakistan യുട്യൂബ് ചാനൽ

ഫോൺ നമ്പർ വാങ്ങി കിശ്വർ


ഡോ കിശ്വർ സാഹിബ ദിപൽപൂരിലെ ക്ലിനിക്കിലെ ഡോക്ടറാണ്. ഇവിടെ വെച്ചാണ് ശുചീകരണ തൊഴിലാളിയായ ഷെഹ്സാദിനെ ആദ്യമായി കിശ്വർ കാണുന്നത്. ഡോക്ടർമാരുടെ മുറികൾ വൃത്തിയാക്കുകയും അവിടുത്തെ മൂന്ന് ഡോക്ടർമാർക്ക് ചായ ഉണ്ടാക്കി നൽകുകയുമാണ് ഷെഹ്സാദിന്റെ ജോലി. സ്ഥിരമായി ഇരുവരും പരസ്പരം കാണാൻ തുടങ്ങിയതോടെ ഒരു തവണ ഷെഹ്സാദിനോട് കിശ്വർ ഫോൺ നമ്പർ വാങ്ങുകയായിരുന്നു.

ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

പ്രണയം പറഞ്ഞ് കിശ്വർ


തുടർന്ന് ഫോണിലൂടെ ഇരുവരു പരസ്പരം സംസാരിച്ച് തുടങ്ങി.ഒരു ദിവസം ഷെഹ്സാദിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസിന് കിശ്വർ ലൈക്ക് അടിച്ചു. ആ ദിവസം തന്നെയാണ് കിശ്വർ തന്റെ പ്രണയം ഷെഹ്സാദിനെ ഫോണിലൂടെ അറിയിച്ചത്. ഇതുകേട്ടപ്പോൾ ഷെഹ്സാദ് അമ്പരന്ന് പോയി. എന്തിന് പേടിച്ച് പനി പോലും പിടിച്ച് പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പോലും തനിക്ക് സാധിച്ചിരുന്നില്ലെന്ന് പറയുകയാണ് ഷെഹ്സാദ്. പ്രണയം പറഞ്ഞ ശേഷം കിശ്വറിനെ കാണാൻ എന്നും പോകാറുണ്ടായിരുന്നത്ര, ഷെഹ്സാദ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

പ്രണയം നഷ്ടപ്പെടുത്താൻ സാധിക്കുമായിരുന്നില്ല


എന്നാൽ തന്റെ ഭർത്താവിന്റെ വ്യക്തിത്വത്തെ താൻ വളരെ അധികം ബഹുമാനിക്കുന്നുവെന്നായിരുന്നു കിശ്വറിന്റെ പ്രതികരണം. ആദ്യം ഷെഹ്സാദിനെ കണ്ടപ്പോൾ ഒരു 'ചായ്വാല' ആണെന്ന് തനിക്ക് തോന്നിയിട്ടെ ഇല്ലെന്ന് കിശ്വർ പറയുന്നു. സ്വന്തം കാര്യം കൃത്യമായി നോക്കി നടത്തുന്ന വ്യക്തിയാണ് ഷെഹ്സാദ്. ഷെഹ്സാദിനൊപ്പമുള്ള സന്തോഷകരമായ ജീവിതം നഷ്ടപ്പെടുത്താൻ തനിക്ക് സാധിക്കില്ലെന്ന് തോന്നിയതിനാലാണ് അദ്ദേഹത്തോട് ഇഷ്ടം പറഞ്ഞത്, കിശ്വർ പറയുന്നു.

ഭാഗ്യമെന്ന് ഷെഹ്സാദ്


ഒറ്റ ദിവസം കൊണ്ടാണ് ഇതുൾപ്പെടെ ജീവിതത്തിലെ പല സുപ്രധാന തീരുമാനങ്ങളും താൻ കൈക്കൊണ്ടിട്ടുള്ളതെന്നും കിശ്വർ പറഞ്ഞു. 'കിശ്വർ അവരുടെ ഹൃദയം എനിക്ക് തന്നു. സാധാരണ നിലയിൽ സാമൂഹിക ചുറ്റുപാടും പണവും എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ആളുകളെ പങ്കാളികളെ തിരഞ്ഞെടുക്കാറുള്ളത്. എന്നെ സംബന്ധിച്ച് ഇതൊരു ഭാഗ്യമാണ്', എന്നായിരുന്നു ഷെഹ്സാദിന്റെ വാക്കുകൾ.

ജോലി ഉപേക്ഷിച്ചു


അതേസമയം വിവാഹ ശേഷം കിശ്വർ ക്ലിനിക്കിലെ ജോലി ഉപേക്ഷിച്ചു. സുഹൃത്തുക്കൾ പരിഹസിക്കാൻ തുടങ്ങിയതോടെയായിരുന്നു തീരുമാനം. ഇനി സ്വന്തമായൊരു ക്ലിനിക്ക് തുടങ്ങാനാണ് ഇരുവരുടേയും പദ്ധതി. ഇരുവരും സ്വന്തമായൊരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ വീഡിയോയിലൂടെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+