പാലസ്തീന്‍ കാബിനറ്റില്‍ ഹമാസിന്റെ പങ്കാളിത്തം; ഇസ്രായേല്‍ പ്രചാരണം തെറ്റെന്ന് അബ്ബാസ്

  • Posted By:
Subscribe to Oneindia Malayalam

റാമല്ല: പാലസ്തീനില്‍ ഫത്ഹ്-ഹമാസ് വിഭാഗങ്ങളുടെ അനുരഞ്ജന കരാറിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കാനിരിക്കുന്ന ഐക്യ സര്‍ക്കാരില്‍ ഇസ്രായേലിനെ പരസ്യമായി അംഗീകരിക്കാതെ ഹമാസ് പ്രതിനിധികളെ ഉള്‍പ്പെടുത്തില്ലെന്ന് താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിഷേധിച്ചു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇക്കാര്യം വെസ്റ്റ്ബാങ്ക് സന്ദര്‍ശിച്ച ഇസ്രായേല്‍ മുന്‍ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞതായി ഹാരെറ്റ്‌സ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വീട്ടിലെ കട്ടിലും എസിയും ദിലീപ് വാങ്ങിക്കൊടുത്തത്... പിന്നെ ധര്‍മജന്‍ പൊട്ടിക്കരയാതിരിക്കുമോ?

എന്നാല്‍ വാര്‍ത്ത് അബ്ബാസിന്റെ ഓഫീസ് നിഷേധിച്ചു. ഹാരെറ്റ്‌സ് ദിനപ്പത്രത്തില്‍ പ്രസിഡന്റിന്റേതായി വന്ന പ്രസ്താവന നിഷേധിക്കുന്നതായി അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് പരസ്പം യോജിച്ചു നീങ്ങാന്‍ ഹമാസ്-ഫത്ഹ് വിഭാഗങ്ങള്‍ കഴിഞ്ഞ മാസം കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നവംബറില്‍ നടക്കാനിരിക്കെയാണ് അനുരഞ്ജന ശ്രമങ്ങളെ അട്ടിമറിച്ചേക്കാന്‍ സാധ്യതയുള്ള വാര്‍ത്തയുമായി ഇസ്രായേല്‍ ദിനപ്പത്രം രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയില്‍ സന്ദര്‍ശനത്തിനെത്തിയ 12 മുന്‍ എം.പിമാരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.

ലഫ്റ്റന്‍റ് കേണലിന് കോര്‍ട്ട് മാര്‍ഷ്യല്‍: പിരിച്ചുവിടാന്‍ കാരണം സ്വഭാവദൂഷ്യം!

 mahmoud-abbas

ഇരുവിഭാഗവും ഐക്യപ്പെടുന്നത് തടയാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഹമാസിന് പ്രാതിനിധ്യമുള്ള പാലസ്തീന്‍ സര്‍ക്കാരിനെ ഒരു വിധത്തിലും അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു. ഹമാസ് നിരായുധീകരിക്കപ്പെുന്നതു വരെ അവര്‍ക്ക് ഫലസ്തീന്‍ സര്‍ക്കാരില്‍ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്ന് അമേരിക്കയും പറയുകയുണ്ടായി. ഹമാസ് സൈന്യത്തിന്റെ ഭാവി, ഇസ്രായേലിനെതിരായ സായുധ പ്രതിരോധത്തിന് അവകാശമുണ്ടെന്ന ഹമാസിന്റെ വാദം, ഹമാസിന്റെ കൈവശമുള്ള ആയുധങ്ങളുടെ കാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഹമാസും ഫത്ഹും തമ്മില്‍ ഇതുവരെ ധാരണയായിട്ടില്ല.

English summary
palestinian presidency rejects haaretz report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്