'ഹമാസ് പുറത്തുപോവണം, സമാധാനത്തോടെ ജീവിക്കണം; ഗാസയിൽ പ്രതിഷേധവുമായി പലസ്‌തീനികൾ
വെസ്‌റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും തീവ്രമായ ബോംബാക്രമണം ആരംഭിച്ചതോടെയാണ് പലസ്‌തീനികൾ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. "യുദ്ധം നിർത്തുക", "ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം" തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്‌ത ബാനറുകളുമായി നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. കൂടുതലും പുരുഷന്മാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
"ഹമാസ് പുറത്തുപോവുക" എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ ഹമാസ് കായികമായി നേരിട്ടതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് തീവ്രവാദികൾ, പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും, ഇതിനിടയിൽ പലരെയും ആക്രമിക്കുകയും ചെയ്‌തതായാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് തങ്ങൾ ഒരുമിച്ചെത്തിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ ആരാണ് ഇത് സംഘടിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനങ്ങൾ അവശരാണെന്നും ഇനിയും യുദ്ധം തുടരാൻ കഴിയില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
ബെയ്ത്ത് ലാഹിയയിൽ മാത്രമല്ല മറ്റിടങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ഡസൻ കണക്കിന് പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് കാണാമായിരുന്നു.
'അംബാനി സ്കൂളിൽ പഠിച്ചവരാണോ മഹാന്മാരായിട്ടുള്ളത്, ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ചായി'; മല്ലിക സുകുമാരൻ
കഴിഞ്ഞ പതിനെട്ട് വർഷത്തിൽ അധികമായി ഹമാസാണ് ഗാസ മുനമ്പ് ഭരിക്കുന്നതും അവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും. 2023 ഒക്ടോബർ മാസത്തിലാണ് ഒരു ഇടവേളയ്ക്ക് ശേഷം ലോകത്തിനായാകെ ഞെട്ടിച്ചുകൊണ്ട് പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയായത്. ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് നൂറുകണക്കിന് പേരെ ബന്ദിയാക്കിയിരുന്നു. അവിടെ നിന്നാണ് യുദ്ധം തുടങ്ങിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications