മുശറഫും സഈദും സഖ്യമുണ്ടാക്കുന്നു; തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുമെന്ന് സൂചന

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫും മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദും കൈകോര്‍ക്കുമെന്ന് സൂചന. മുശറഫ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന വ്യക്തിയാണ് സഈദ്.

അടുത്ത വര്‍ഷമാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ്. ലഷ്‌കറെ ത്വയ്യിബയെയും ജമാഅത്തുദ്ദഅ്‌വയെയും പിന്തുണച്ച് നേരത്ത മുശറഫ് സംസാരിച്ചിരുന്നു. ഈ രണ്ട് സംഘടനകളും സഈദുമായി ബന്ധപ്പെട്ടതാണ്. ഇപ്പോള്‍ സഈദുമായി തിരഞ്ഞെടുപ്പില്‍ സംഖ്യമുണ്ടാക്കുമെന്നാണ് മുശറഫ് വ്യക്തമാക്കുന്നത്.

Hafiz

ആജ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുശറഫ് നിലപാട് വ്യക്തമാക്കിയത്. സഈദ് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സഈദുമായി സഖ്യമുണ്ടാക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അവര്‍ തയ്യാറായാല്‍ സഖ്യമുണ്ടാക്കുമെന്നാണ് മുശറഫ് പ്രതികരിച്ചത്.

സഖ്യചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. സഈദിന്റെ പാര്‍ട്ടി മുന്നോട്ട് വന്നാല്‍ സഖ്യമുണ്ടാക്കും. വിശാലമായ സഖ്യത്തിന് മുശറഫ് ശ്രമിക്കുന്നുണ്ട്. അടുത്തിടെ വിവിധ പാര്‍ട്ടികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗ് എന്നാണ് മുശറഫിന്റെ പാര്‍ട്ടിയുടെ പേര്. നിരവധി യാഥാസ്ഥിതിക സംഘടനകളുമായിട്ടാണ് അദ്ദേഹം ചര്‍ച്ച നടത്തുന്നത്. അവരെ വിശ്വാസത്തിലെടുത്താന്‍ ഗ്രാമങ്ങളിലെ വോട്ട് ലഭിക്കുമെന്നാണ് മുശറഫിന്റെ വിശ്വാസം.

അവാമി ഇത്തിഹാദ് എന്ന പേരില്‍ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് മുശറിഫിന്റെ പദ്ധതി. ഇതുമായി യോജിക്കില്ലെന്ന് നിരവധി പാര്‍ട്ടികള്‍ ഇതിനകം വ്യക്തമാക്കിയതാണ്. 23 പാര്‍ട്ടികളുടെ വിശാല സഖ്യമാണ് തന്റെ ലക്ഷ്യമെന്ന് നേരത്തെ മുശറഫ് പറഞ്ഞിരുന്നു. എന്നാല്‍ മിക്ക സംഘടനകളും പാര്‍ട്ടികളും മുശറഫുമായി ബന്ധം സ്ഥാപിക്കാന്‍ മടിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pervez Musharraf may ally with Hafiz Saeed for 2018 polls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്