കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ വെടിവെയ്പ്; ഒന്‍പതാം ക്ലാസില്‍ ഇനി ദാവൂദ് ഇബ്രാഹിം മാത്രം

  • By Gokul
Google Oneindia Malayalam News

പെഷവാര്‍: സമാനതകളില്ലാത്ത അരുംകൊല ചെയ്ത താലിബാന്‍ ഭീകരര്‍ ഒരു ക്ലാസിലെ കുട്ടികളെയെല്ലാം തോക്കിനിരയാക്കിയപ്പോള്‍ ശേഷിച്ചത് ദാവൂദ് ഇബ്രാഹിം എന്ന കുട്ടിമാത്രം. ഉറങ്ങി എഴുന്നേല്‍ക്കാല്‍ വൈകിയതിനാല്‍ സ്‌കൂളില്‍ പോകാതിരുന്നതാണ് ദാവൂദ് ഇപ്പോഴും ജീവിനോടെയിരിക്കാന്‍ കാരണം. ക്ലാസിലെ കൂട്ടുകാരെല്ലാം മരിച്ച നടുക്കത്തില്‍നിന്നും ദാവൂദ് ഇനിയും മോചിതനായിട്ടില്ല.

തിങ്കളാഴ്ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഒരു വിവാഹവിരുന്നില്‍ പങ്കെടുക്കാനായി പോയതിനാല്‍ വൈകിയാണ് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉണരാന്‍ വൈകിയതോടെ സ്‌കൂളില്‍ പോകാനും സാധിച്ചില്ല. സ്‌കൂളിലെത്തിയിരുന്നെങ്കില്‍ തന്റെ മകന്റെ വിധിയും മറിച്ചാവുമായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വെടിവെപ്പ് വിവരം അറിഞ്ഞ് കൂട്ടുകാര്‍ നഷ്ടപ്പെട്ടെന്ന് അറിഞ്ഞതോടെ ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാതെ ദാവൂദ് ദു:ഖിച്ചിരിപ്പാണ്.

terrorism

അതിനിടെ വെടിവെയ്പില്‍ മരിച്ച എല്ലാ കുട്ടികളുടെയും ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ആയിരക്കണക്കിന് കുട്ടികള്‍ രാത്രിനീളെ ഉറങ്ങാതെ മെഴുകുതിരി കത്തിച്ച് തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. തീവ്രവാദി അക്രമത്തില്‍ പാക്കിസ്ഥാനില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ആക്രമണം നടന്ന സ്‌കൂള്‍ എന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറയാറായിട്ടില്ല. കൂട്ടികള്‍ക്ക് ദീര്‍ഘകാലം കൗണ്‍സലിങ് നല്‍കാതെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധ്യമല്ല. ദുരന്തസ്മാരകമായി സ്‌കൂള്‍ അടച്ചിടണമെന്നും. ഇപ്പോഴുള്ള കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

English summary
Peshawar school attack; Dawood Ibrahim only Class 9 survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X