പോപ്പ് ബഹ്‌റൈനിലേക്ക്; പോപ്പിന്റെ സന്ദര്‍ശന പരിപാടികള്‍ ഇങ്ങനെ
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബര്‍ മൂന്നു മുതല്‍ ആറുവരെ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. ബഹ്‌റൈന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ ബഹ്‌റൈനിലേക്ക് സന്ദര്‍ശനത്തിന് പോകുന്നത്.
രാജ്യത്തെ കത്തോലിക്കാ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ''ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവര്‍ത്തിത്വത്തിന്'' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനുമായി ആണ് മാര്‍പാപ്പ 2022 നവംബര്‍ 3-6 തീയതികളില്‍ ബഹ്റൈന്‍ രാജ്യത്തേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരുങ്ങുകയാണ്.

ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗില്‍് ഈജിപ്തിലെ അല്‍-അസ്ഹര്‍ അല്‍-ഷെരീഫിന്റെ ഗ്രാന്‍ഡ് ഇമാം ഷെയ്ഖ് അഹമ്മദ് അല്‍-തയ്യീബ് എന്നിവരുടെ പങ്കാളിത്തവും ഉണ്ടാകും
ലോക, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ ഏഴാമത് കോണ്‍ഗ്രസിനായി കസാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം മാര്‍പാപ്പയും ഷെയ്ഖും കൂടിക്കാഴ്ച നടത്തിയിരുന്നു.
നവംബര്‍ 3-4 തീയതികളില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആതിഥേയത്വം വഹിക്കുന്ന ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200-ലധികം മതനേതാക്കളും പങ്കെടുക്കും.
Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...
പ്രോഗ്രാം അനുസരിച്ച്, ഒക്ടോബര്‍ 3 വ്യാഴാഴ്ച രാവിലെ 9:30 ന് റോമിലെ ഫിയുമിസിനോ എയര്‍പോര്‍ട്ടില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുകയും മധ്യ ബഹ്റൈന്‍ നഗരമായ അവാലിയിലെ സഖിര്‍ എയര്‍ ബേസില്‍ ഏകദേശം വൈകുന്നേരം 4:45 ഇറങ്ങുകയും ചെയ്യും.
Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്
തുടര്‍ന്ന് അദ്ദേഹം സഖീര്‍ രാജകൊട്ടാരത്തില്‍ വെച്ച് ഹമദ് രാജാവിനെ സന്ദര്‍ശിക്കുകയും ബഹ്റൈന്‍ അധികാരികള്‍, സിവില്‍ സൊസൈറ്റി, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നാണ് വത്തിക്കാന്‍ പുറത്തുവിട്ട പ്രോഗ്രാം റിലീസില്‍ പറയുന്നത്. അദ്ദേഹത്തിന്റെ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ റിലീസില്‍ പറയുന്നുണ്ട്.
2014ല്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. 2019ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇ സന്ദര്‍ശിരുന്നു. അതാണ് മിഡിലീസ്റ്റിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. അന്ന് അല്‍ അസ്ഹര്‍ മുഖ്യ ഇമാമുമായി ലോകസമാധാനത്തിന് ആയുള്ള കാത്തലിക്ക്- മുസ്ലിം സഹകരണ രേഖയില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications