കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണൽ തടയാൻ ശ്രമിച്ചാൽ ലീഗൽ ടീമുകൾ തയ്യാർ: ട്രംപിന് ബൈഡന്റെ കുറിയ്ക്ക് കൊള്ളുന്ന മറുപടി!!

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോൾ ട്രംപ്- ബൈഡൻ വാഗ്വാദങ്ങൾ ശക്തമാകുന്നു. വോട്ടെണ്ണൽ തടയുന്നതിനായി കോടതിയിൽ പോകാമെന്ന ഭീഷണി ഡൊണാൾഡ് ട്രംപ് പിന്തുടരുകയാണെങ്കിൽ തന്റെ ലീഗൽ ടീമുകൾ തയ്യാറാണെന്നാണ് ട്രംപിനുള്ള മറുപടിയായി ബൈഡന്റെ പ്രചാരകർ പ്രതികരിച്ചത്" വോട്ട് കൃത്യമായി എണ്ണുന്നത് തടയാൻ കോടതിയിൽ പോകാമെന്ന ഭീഷണി പ്രസിഡന്റിന് നല്ലതാണെങ്കിൽ, ആ ശ്രമത്തെ ചെറുക്കുന്നതിനായി ലീഗൽ ടീമിനെ വിന്യസിക്കാൻ ഞങ്ങൾ തയ്യാറാണ്,"ബൈഡന്റെ ക്യാമ്പെയിൻ മാനേജർ ജെൻ ഒ മാലി ദില്ലൺ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങൾ കരുത്തർ... യുഎസിൽ അധികാരം നിലനിർത്തുമെന്ന് ട്രംപ്: തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് പഴിഞങ്ങൾ കരുത്തർ... യുഎസിൽ അധികാരം നിലനിർത്തുമെന്ന് ട്രംപ്: തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് പഴി

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജയം പ്രഖ്യാപിച്ച് രംഗത്തെത്തിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡെമോക്രാറ്റുകൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ജോ ബൈഡന്റെ ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പിൽ തിരിമറി നടത്തിയെന്നാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന. വോട്ടെണ്ണലിലുള്ള കൃത്രിമം ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും വൈകിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 joe-biden-15

യുഎസിലെ നിരവധി സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയാണ് വിജയിച്ചിട്ടുള്ളത്. ഇക്കാര്യം പ്രഖ്യാപിക്കാനിരിക്കെ തിരിമറികൾ നടന്നുവെന്നും അമേരിക്കൻ ജനതയെ വഞ്ചിച്ചുവെന്നും ആരോപിക്കുന്ന ട്രംപ് എല്ലാ തിരഞ്ഞെടുപ്പ് നടപടികളും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നിരവധി സംസ്ഥാനങ്ങളി സമ്പൂർണ്ണ ഫലം പുറത്തുവരികയും ചിലയിടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ അട്ടിമറി ആരോപണം പുറത്തുവന്നിട്ടുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൌസിലെ ഈസ്റ്റ് റൂമിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തിരഞ്ഞെടുപ്പിലെ അട്ടിമറി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്.

യുഎസ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുന്നതിനാവശ്യമായ 270 കടക്കാൻ ട്രംപിന് കഴിഞ്ഞിട്ടില്ലെങ്കിലും ഫ്‌ളോറിഡ, ഒഹായോ, ടെക്‌സാസ് എന്നീ നിര്‍ണായകമായ സംസ്ഥാനങ്ങളിൽ ട്രംപിനൊപ്പമാണ് വിജയം. നിർണായക സംസ്ഥാനങ്ങളായ വിസ്കോൻസിൻ, മിഷിഗൺ, ജോർജിയ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലെ ഫലം വരാൻ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ബൈഡനും ട്രംപും തമ്മിൽ വലിയ ലീഡില്ലെങ്കിലും ബൈഡന്റെ മുന്നേറ്റം തടയാൻ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. വിർജീനിയ, ന്യൂ ഹാംപ്ഷെയർ, അരിസോണ എന്നീ സ്റ്റേറുകളാണ് ബൈഡനൊപ്പം നിന്നിട്ടുള്ളത്.

യുഎസ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്..നെഞ്ചിടിപ്പേറ്റി 7 സംസ്ഥാനങ്ങൾ..പോസ്റ്റൽ വോട്ടുകൾ നിർണായകംയുഎസ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്..നെഞ്ചിടിപ്പേറ്റി 7 സംസ്ഥാനങ്ങൾ..പോസ്റ്റൽ വോട്ടുകൾ നിർണായകം

Recommended Video

cmsvideo
US election 2020; Indian voters back Joe Biden | Oneindia Malayalam

English summary
President candidate Joe Biden says have legal teams ready, after Trump's controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X