Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനു വളരാന്‍ 4481 പേരെ കൊല്ലണം; 285 പേര്‍ ഇന്ത്യക്കാര്‍...!!!

ദമാസ്‌ക്കസ്: ഐസിസിന് വളരണമെങ്കില്‍ ഇനിയും അരും കൊലകള്‍ നടത്തണം. തങ്ങളുടെ വളര്‍ച്ചയ്ക്കു തടസം നില്‍ക്കുന്നവരെ കൊല്ലാന്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് ഭീകര സംഘടനയായ ഐസിസ്. അതില്‍ ഇന്ത്യക്കാരുമുണ്ടെന്നതാണ് ഭയപ്പെടുത്തുന്നത്. ഇന്ത്യക്കാരുള്‍പ്പെടെ കൊല്ലേണ്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ലോകത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ഐസിസ്.

ഐസിസിന്‍റെ ഹാക്കിംഗ് ഗ്രൂപ്പ് വഴിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിനെതിരെ നിലനില്‍ക്കുന്നവരെ ഇല്ലാതാക്കുകകയാണ് അവരുടെ ലക്ഷ്യം. ഇതിനായി 18 രാജ്യങ്ങളില്‍ നിന്നും കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് ഭീകരര്‍. ഇങ്ങനെ 4481 പേരുടെ പട്ടികയാണ് ഐസിസ് പുറത്തിറക്കിയത്.

ISIS Attack

ഇതില്‍ 285 പേര്‍ ഇന്ത്യന്‍ വംശജരാണെന്നതാണ് ഇന്ത്യന്‍ ജനതയെ ആകെ ഞെട്ടിച്ചിട്ടുള്ളത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കം 18 രാജ്യങ്ങള്‍ക്കാണ് ഭീഷണി യുള്ളത്. സ്വന്തം വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐസിസ് കൊലവിളി നടത്തിയിരിക്കുന്നത്. ഇസ്ലാം മതത്തിനതിരെ നില്‍ക്കുന്ന 4481 പേരുടെ പേരും മേല്‍വിലാസവുമടക്കമാണ് പട്ടിക പുറത്തിയിരിക്കുന്നത്.

ഐസിസിന്‍റെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സിറിയയിലും ഇറാഖിലുമെത്താന്‍ സാധിക്കാത്തവര്‍ക്ക് സ്വന്തം രാജ്യത്ത് ആളുകളെ കൊലപ്പെടുത്താമെന്നാണ് ഐസിസ് പറയുന്നത്. ഇന്ത്യയിലടക്കം ഐസിസ് വ്യപകമായി വേരോട്ടമുണ്ടെന്ന സൂചനകൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തണമെന്നാണ് ജിഹാദികളോടായി ഐസിസ് ആഹ്വാനം ചെയ്യുന്നത്. ഐസിസിന്‍റെ ഭീകരപ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തുമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതിനും ആളുകളെ ഭയപ്പെടുത്താനുമാണ് ശ്രമം.

സന്ദേശം പുറത്തു വന്നതിന് പിന്നാലെ ഇന്ത്യയില്‍ ഐസിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന 50ഓളം ആളുകളെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര ഏജന്‍സികളും.

അതിനിടെ അമേരിക്കയില്‍ ഒരു നിശാ ക്ലബില്‍ യുവാവ് 49 പേരെ വെടിവച്ച് കൊന്ന സംഭവം ഐസിസ് ഏറ്റെടുത്തു. വെടിവെപ്പു നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഐസിസ് വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+