കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധഭീഷണി; പ്രവാചക കാര്‍ട്ടൂണ്‍ മല്‍സരം ഉപേക്ഷിച്ചതായി ഡച്ച് എംപി, പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് ആരോപണം

  • By Lekhaka
Google Oneindia Malayalam News

Recommended Video

cmsvideo
പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് ആരോപണം | Oneindia Malayalam

ഹേഗ്: മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്താന്‍ തീരുമാനിച്ച തീവ്രവലതുപക്ഷ ഡച്ച് എംപി ഗീര്‍ത്ത് വൈല്‍ഡേഴ്‌സ് തീരുമാനത്തില്‍ നിന്ന് പിന്‍മാറി. കാര്‍ട്ടൂണ്‍ മല്‍സരം നടത്തിയാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമണം കണക്കിലെടുത്താണ് നവംബറില്‍ നടത്താന്‍ തീരുനമാനിച്ച മല്‍സരം ഉപേക്ഷിക്കുന്നതെന്ന് വൈല്‍ഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. തനിക്കെതിരേ വധഭീഷണിയുണ്ടെന്നും എംപി പറഞ്ഞു.

mp


വൈല്‍ഡേഴ്‌സിനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് കരുതുന്ന പാകിസ്താന്‍ വംശജനായ യുവാവിനെ ഡച്ച് പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹേഗിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍വച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായ 26കാരനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. വധഭീഷണി മുഴക്കി, കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി, അതിന് പ്രേരണ നല്‍കി എന്നീ കുറ്റങ്ങളാണ് യുവാവിനെ ചുമത്തുകയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. യുവാവ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് നിഗമനം. വൈല്‍ഡേഴ്‌സിനെയും ഡച്ച് പാര്‍ലമെന്റും ആക്രമിക്കണമെന്ന് യുവാവ് സമൂഹമാധഅയമത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു.

നെതര്‍ലാന്റ്‌സ് ഭീകരവിരുദ്ധ പോലിസ് തനിക്കെതിരായ വധഗൂഢാലോചനയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി എംപി പറഞ്ഞു. കടുത്ത ഇസ്ലാം വിമര്‍ശകനാണ് ഡച്ച് പ്രതിപക്ഷ എംപി ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ മല്‍സരം നെതര്‍ലാന്റില്‍ വച്ച് വരുന്ന നവംബറില്‍ നടത്തുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. മല്‍സരത്തിലേക്ക് ഇതിനകം 200 എന്‍ട്രികള്‍ ലഭിച്ചതായി എംപി അറിയിച്ചിരുന്നുു. ഡച്ച് പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുടെ നേതാവ് കൂടിയാണ് വൈല്‍ഡേഴ്‌സ്.

അതേസമയം, ജനപിന്തുണ നഷ്ടപ്പെട്ട വൈല്‍ഡേഴ്‌സ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് കാര്‍ട്ടൂണ്‍ രചനാ മല്‍സരം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്ന് ലണ്ടന്‍ ക്വീന്‍ മേരി സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകന്‍ സ്റ്റിജിന്‍ വാന്‍ കെസ്സെല്‍ അഭിപ്രായപ്പെട്ടു. കാര്‍ട്ടൂണ്‍ മല്‍സരം സംഘടിപ്പിക്കണമെന്ന ഉദ്ദേശ്യം ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇതുവഴി കിട്ടുന്ന പബ്ലിസിറ്റി വോട്ടാക്കിമാറ്റുകയെന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനെന്നും കെസ്സെല്‍ പറഞ്ഞു.

English summary
prophet cartoon contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X