• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്സിന്റെ സല്യൂട്ട്: ഒരു ലക്ഷം സൌജന്യ ടിക്കറ്റ്,ബുക്കിങ്ങ് ഏഴ് ദിവസം

ദോഹ: ലോകം അന്താരാഷ്ട്ര നഴ്സ് ദിനം ആചരിക്കുമ്പോൾ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ ഖത്തർ എയർവേയ്സ്. കൊറോണ വൈറസ് വ്യാപനത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി ലോകത്തെമ്പാടും ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം അന്താരാഷ്ട്ര യാത്രക്കുള്ള സൌജന്യ ടിക്കറ്റുകളാണ് വിമാന കമ്പനി ആരോഗ്യപ്രവർത്തകർക്കായി സൌജന്യമായി നൽകുന്നത്. അന്താരാഷ്ട്ര നഴ്സ് ദിനമായ മെയ് 12നാണ് കമ്പനിയുടെ പ്രഖ്യാപനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്കാണ് ഖത്തർ എയർവേയ്സിന്റെ ആദരം.

'തിരിച്ച് ബാപ്പയുടെ റൂമിലെത്തിയ സിസ്റ്ററുടെ കരച്ചിലാണ് കേട്ടത്'! മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്!

കടപ്പാട് ആരോഗ്യപ്രവർത്തകരോട്

കടപ്പാട് ആരോഗ്യപ്രവർത്തകരോട്

ലോകം മുഴുവൻ അനിശ്ചിതത്വത്തിലായ ഈ കാലഘത്തിൽ ആളുകളെ പരിപാലിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിലും ഖത്തർ എയർവേയ്സ് കടപ്പെട്ടിരിക്കുന്നതായി ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ദയ അർപ്പണ ബോധം, പ്രൊഫഷണലിസം എന്നിവ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ലക്ഷിച്ചത്.

 ഒരാൾക്ക് രണ്ട് ടിക്കറ്റ്

ഒരാൾക്ക് രണ്ട് ടിക്കറ്റ്

ലോകത്ത് എവിടെയുമുള്ള രാജ്യങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് സൌജന്യ ടിക്കറ്റിന് അർഹരായിട്ടുള്ളത്. എങ്കിൽപ്പോലും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ മൊത്തം ജനസംഖ്യയ്ക്ക് അനുസൃതമായാണ് ടിക്കറ്റ് വീതിച്ച് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഇക്കോണമി ക്ലാസിലാണ് അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാൻ സാധിക്കുക. ഒരാളെ കൂടെ കൂട്ടുന്നതിനും അനുമതിയുണ്ട്. ഖത്തർഎയർവേയ്സ് സർവീസ് നടത്തുന്ന ഏത് രാജ്യത്തേക്കും സഞ്ചരിക്കാം. മുൻനിര ജീവനക്കാർക്ക് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ ഔട്ട് ലെറ്റുകളിൽ നിന്ന് 35% ഡിസ്കൌണ്ടോടെ ഷോപ്പിംഗ് നടത്താനും സൌകര്യമുണ്ട്. 2020 ഡിസംബർ പത്ത് വരെയാണ് സൌജന്യ ടിക്കറ്റിൽ യാത്ര ചെയ്യാൻ സാധിക്കുക. നവംബർ 26ന് മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുകയും വേണം.

 പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക്

പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക്

ഈ പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർ, സർക്കാരുകൾ, വ്യാപാര പങ്കാളികൾ, എന്നിവരുമായി വിശ്വസനീയത വളർത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട് ഈ തന്നെ താരങ്ങളുടെ അവിശ്വസനീയമായ ശ്രമങ്ങളെ സ്മരിച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതെന്നും ഖത്തർ എയർവേയ്സ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ജോലിക്കാരെപ്പോലും ഉപേക്ഷിച്ചിട്ടില്ല. ആളുകളെ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ പോകുന്നതിന് സഹായിക്കാൻ കഴിയുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അതാണ് ഇപ്പോൾ നിർവഹിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യപ്രവർത്തകർക്ക് സല്യൂട്ട്...

ആരോഗ്യപ്രവർത്തകർക്ക് സല്യൂട്ട്...

ഖത്തർ എയർവേയ്സിന് സർവീസുള്ള ഏത് രാജ്യത്തേക്കും സൌജന്യ ടിക്കറ്റുകളിൽ യാത്ര ചെയ്യാമെന്നും അത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളോ ഫീസോ ഇല്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. നിങ്ങളുടെ അർപ്പണബോധത്തോട് ഞങ്ങൾ ഐക്യപ്പെടുന്നു. മുൻനിര ആരോഗ്യപ്രവർത്തകർക്ക് എന്തെങ്കിലും തിരിച്ചുനൽകാനുള്ള ഞങ്ങളുടെ ഊഴമാണിത്. ഈ ധീരവനിതകൾക്കും ധീരന്മാരായ പുരുഷന്മാർക്കും തിരികെ നൽകാൻ പര്യാപ്തമായ വാക്കുകളില്ലെന്നും. അവർ അർഹിക്കുന്ന അവധിക്കാലം ആഘോഷിക്കാനും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലഴിക്കാനും ഇത് സഹായകമാകട്ടെയെ്നും അൽ ബക്കീർ ചൂണ്ടിക്കാണിക്കുന്നു.

ഏഴ് ദിവസത്തേക്ക്

ഏഴ് ദിവസത്തേക്ക്

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്ത് വിമാനയാത്രക്കുള്ള എല്ലാത്തരം നിയന്ത്രണങ്ങളും നീങ്ങിയ ശേഷമായിരിക്കും ഖത്തർ എയർവേയ്സിന്റെ സൌജന്യ യാത്രാ ലഭ്യമാകുക. ഖത്തർ എയർവേയ്സ് വെബ്സൈറ്റ് വഴി മെയ് 11 മുതൽ തന്നെ നേരിട്ട് ബുക്കിംഗ് നടത്താം. ഏഴ് ദിവസത്തേക്കാണ് ബുക്കിംഗ് സൌകര്യം ലഭ്യമാകുക. മെയ് 18 ഓടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അവസാനിക്കുകയും ചെയ്യും.

English summary
Qatar Airways offers one lakh free tickets for Coronavirus health professionals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X