കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രതിസന്ധി: യുദ്ധമില്ല, യുദ്ധമില്ല എന്ന് ആവര്‍ത്തിക്കുമ്പോള്‍ ലോകം ഭയക്കുന്നത്... ചരിത്രം ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

പശ്ചിമേഷ്യ പണ്ടുതൊട്ടേ അമേരിക്കയുടേയും മറ്റ് മുതലാളിത്ത രാഷ്ട്രങ്ങളുടേയും ലക്ഷ്യങ്ങളില്‍ ഒന്നാണ്. സമൃദ്ധമായ എണ്ണസാന്നിധ്യവും പ്രകൃതി വാതക സാന്നിധ്യവും തന്നെയാണ് അതിന് കാരണം. ഇപ്പോള്‍ ഖത്തര്‍ പ്രതിസന്ധി രൂക്ഷമാകുമ്പോഴും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.

സൈനിക പ്രതിവിധിയല്ല തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന സൗദി സഖ്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും യുഎഇ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ശക്തമായ ഏതെങ്കിലും സൈനിക നടപടിയെ നേരിടാന്‍ പ്രാപ്തവും അല്ല ഖത്തര്‍ എന്ന ചെറിയ രാജ്യം.

പണ്ട് ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും എല്ലാം അമേരിക്കന്‍, റഷ്യന്‍ അധിനിവേശങ്ങള്‍ ഉണ്ടായത് എണ്ണ സമ്പത്തിന്റെ പേരില്‍ ആയിരുന്നു. ഗള്‍ഫ് പ്രതിസന്ധി ഏതായാലും അത്തരം ഒരു രൂക്ഷ പ്രതിസന്ധിയിലേക്ക് നീങ്ങില്ലെന്ന് ഉറപ്പിക്കാം.

അമേരിക്കയുടെ നിലപട്

അമേരിക്കയുടെ നിലപട്

ഖത്തര്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാടാണ് ഏറ്റവും അധികം ആശങ്കയുണ്ടാക്കുന്ന കാര്യം. പ്രത്യേകിച്ച് പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപിന്റേത്. ഖത്തറിനെ തീവ്രവാദ പക്ഷത്ത് നിര്‍ത്തുന്നതാണ് ട്രംപിന്റെ നയം.

വിട്ടുവീഴ്ചയ്ക്കില്ലാതെ അറബ് രാജ്യങ്ങള്‍

വിട്ടുവീഴ്ചയ്ക്കില്ലാതെ അറബ് രാജ്യങ്ങള്‍

ഖത്തര്‍ വിദേശ നയത്തില്‍ മാറ്റം വരുത്താതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല എന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സൗദി സഖ്യ രാജ്യങ്ങള്‍. എന്നാല്‍ വിദേഷ നയം തിരുത്താന്‍ ഖത്തര്‍ സന്നദ്ധവും അല്ല.

യുദ്ധമില്ലെന്ന് ആവര്‍ത്തിക്കുന്നു

യുദ്ധമില്ലെന്ന് ആവര്‍ത്തിക്കുന്നു

ഖത്തര്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം അല്ല മാര്‍ഗ്ഗം എന്നാണ് യുഎഇ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് വഴിയും തേടും എന്ന ഭീഷണി നേരത്തെ ബെഹ്‌റൈന്‍ മുഴക്കിയിരുന്നു.

ഭരണമാറ്റം വേണമെന്ന്

ഭരണമാറ്റം വേണമെന്ന്

ഖത്തറിന്റെ വിദേശ നയം മാറണമെങ്കില്‍ അധികാര മാറ്റം വേണം എന്ന നിലപാടും കഴിഞ്ഞ ദിവസം യുഎഇ അംബാസഡര്‍ അറിയിച്ചിരുന്നു. എന്നാല്‍ ബാഹ്യ ഇടപെടലുകളിലൂടെ അത് സാധ്യമാക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് യുഎഇയുടെ പക്ഷം.

സ്വാഗതം ചെയ്യുമത്രെ

സ്വാഗതം ചെയ്യുമത്രെ

ആഭ്യന്തര അധികാര മാറ്റത്തിന്റെ ചരിത്രമാണ് ഖത്തറിന് ഉള്ളത് എന്നും അങ്ങനെ സംഭവിച്ചാല്‍ അതിനെ സ്വാഗതം ചെയ്യും എന്നാണ് ഖത്തറിന്റെ റഷ്യന്‍ അംബാസഡര്‍ ഒമര്‍ സെയ്ഫ് ഗോബസ് വ്യക്തമാക്കിയത്.

അധികാരമാറ്റം... പേടിക്കേണ്ട വിഷയം

അധികാരമാറ്റം... പേടിക്കേണ്ട വിഷയം

അധികാരമാറ്റത്തിന്റെ പേര് പറഞ്ഞാണ് പലപ്പോഴും അമേരിക്കന്‍ സൈനിക അധിനിവേശങ്ങള്‍ പശ്ചിമേഷ്യയില്‍ സംഭവിച്ചിട്ടുള്ളത് എന്നതും വസ്തുതയാണ്. ഇറാഖിലായാലും അഫ്ഗാനിസ്ഥാനിലായാലും അമേരിക്ക നടത്തിയ നീക്കങ്ങള്‍ അങ്ങനെ തന്നെ ആയിരുന്നു.

എല്ലാം ജനാധിപത്യത്തിന്റെ പേരില്‍

എല്ലാം ജനാധിപത്യത്തിന്റെ പേരില്‍

ജനാധിപത്യം പുനസ്ഥാപിക്കാന്‍ എന്ന വ്യാജേനയാണ് പലപ്പോഴും അമേരിക്കയുടെ സൈനിക നടപടികള്‍ ഉണ്ടാകാറുള്ളത്. തങ്ങള്‍ക്ക് താത്പര്യമുള്ള പാവഭരണകൂടങ്ങളെ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പലപ്പോഴും അമേരിക്ക നടത്താറുണ്ട്.

ഖത്തറിന്റെ കാര്യത്തില്‍

ഖത്തറിന്റെ കാര്യത്തില്‍

എന്നാല്‍ ഖത്തറിന്റെ കാര്യത്തില്‍ അത്തരം നടപടികളിലേക്ക് കടക്കാന്‍ അമേരിക്ക് താത്പര്യപ്പെടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ താവളം ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമ താവളം ആണ്.. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന വ്യോമാക്രമണങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഖത്തറില്‍ നിന്നാണ്.

 പതിനായിരത്തിലധികം അമേരിക്കന്‍ സൈനികര്‍

പതിനായിരത്തിലധികം അമേരിക്കന്‍ സൈനികര്‍

അല്‍ ഉദെയ്ദ് വ്യോമ താവളത്തില്‍ മാത്രം പതിനൊന്നായിരത്തോളം അമേരിക്കന്‍ സൈനികരുണ്ട്. അമേരിക്കയുടെ ധൈര്യവും അതുപോലെ തന്നെ ഭയവും അത് തന്നെയാണ്. ബന്ധം വഷളായാല്‍ എന്തായിരിക്കും സംഭവിക്കുക?

ഖത്തറിന്റെ സൈനിക ശക്തി

ഖത്തറിന്റെ സൈനിക ശക്തി

ഖത്തറിലുള്ള അമേരിക്കന്‍ സൈനികരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതല്‍ ഒന്നും അല്ല ഖത്തര്‍ സൈന്യത്തിന്റെ അംഗബലം. ആകെ 11,800 സൈനികരാണ് ഖത്തറിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. കരസേനയില്‍ 8,500 ഉം നാവിക സേനയില്‍ 1,800 വ്യോമ സേനയില്‍ 1,500 പേരും മാത്രമാണത്രെ ഉള്ളത്.

വലിപ്പത്തിന്റെ കാര്യത്തില്‍

വലിപ്പത്തിന്റെ കാര്യത്തില്‍

വലിപ്പത്തിന്റെ കാര്യത്തിലും ഖത്തര്‍ വളരെ ചെറിയ രാജ്യമാണ്. ആകെ വിസ്തൃതി 11,437 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. കര അതിര്‍ത്തി പങ്കിടുന്നത് സൗദി അറേബ്യയുമായി മാത്രം.

യുദ്ധത്തിലേക്ക് നീങ്ങില്ല

യുദ്ധത്തിലേക്ക് നീങ്ങില്ല

ഖത്തര്‍ തീവ്രവാദത്തിന് സഹായം നല്‍കുന്നു എന്ന ആരോപണം അതി ശക്തമായി ഉന്നയിക്കുന്നുണ്ടെങ്കിലും അതിന് പരിഹാരം കാണാന്‍ സൈനിക നടപടി ഗള്‍ഫ് രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

അമേരിക്കയും ഇസ്രായേലും

അമേരിക്കയും ഇസ്രായേലും

എന്നാല്‍ അമേരിക്കയുടേയും ഇസ്രായേലിന്റെ നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയേക്കും. ഖത്തര്‍ ഹമാസിന് സാമ്പത്തികവും സൈനികവും ആയ സഹായം നല്‍കുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്.

റഷ്യ കൂടി വന്നാല്‍

റഷ്യ കൂടി വന്നാല്‍

നിലവില്‍ ഖത്തറിന് പിന്തുണയുമായി രംഗത്തുള്ളത് തുര്‍ക്കിയും ഇറാനും ആണ്. റഷ്യയും ഖത്തറിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് മറ്റൊരു ശാക്തി മത്സരം ആകാന്‍ ഇത്തരം ധ്രുവീകരണങ്ങള്‍ വഴിവയ്ക്കുമോ എന്നും സംശയം ഉണ്ട്.

English summary
Qatar Crisis: No military component' in actions against Qatar says UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X