സൗദിക്ക് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; ഖത്തര്‍ ഞെരുങ്ങുന്നു, സഹായിക്കാന്‍ ഒരാള്‍ മാത്രം

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി മൗറിത്താനിയ അറിയിച്ചു. ഖത്തറിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

റിയാദ്: ഗള്‍ഫ് പ്രതിസന്ധിയില്‍ ഖത്തറിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ഖത്തര്‍ മേഖലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സൗദി അറേബ്യയുടെ ആരോപണം ശരിവയ്ക്കുകയാണ് ഈ രാജ്യങ്ങള്‍. ഇത് ഖത്തറിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഖത്തറിനെതിരേ ഏറ്റവും ഒടുവില്‍ മൂന്ന് രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, മൗറിത്താനിയ എന്നീ രാജ്യങ്ങള്‍ സൗദിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും ആരോപിച്ചു. എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഖത്തറിന് അനുകൂലമായി രംഗത്തെത്തി.

നയതന്ത്ര ബന്ധം തരം താഴ്ത്തി

നയതന്ത്ര ബന്ധം തരം താഴ്ത്തി

ഖത്തറുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തുകയാണെന്ന് ജോര്‍ദാന്‍ അറിയിച്ചു. ഗള്‍ഫിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ഖത്തറാണെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടിയെന്നും അവര്‍ അറിയിച്ചു.

മാധ്യമ ലൈസന്‍സ് റദ്ദാക്കി

മാധ്യമ ലൈസന്‍സ് റദ്ദാക്കി

അല്‍ ജസീറക്കുള്ള മാധ്യമ ലൈസന്‍സും ജോര്‍ദ്ദാന്‍ റദ്ദാക്കി. ഖത്തര്‍ പിന്തുണയുള്ള മാധ്യമ സ്ഥാപനമാണ് അല്‍ ജസീറ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അല്‍ ജസീറ രാജ്യത്ത് സംപ്രേഷണം ചെയ്യില്ലെന്ന് സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുഅ്മനി പറഞ്ഞു.

തൊഴിലാളികളെ അയക്കില്ല

തൊഴിലാളികളെ അയക്കില്ല

ഖത്തറിലേക്ക് തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പീന്‍സ് അറിയിച്ചു. ഖത്തറില്‍ നിരവധി ഫിലിപ്പിനോകളുണ്ട്. ആ രാജ്യം തൊഴിലാളികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നത് ഖത്തറിന് തിരിച്ചടിയാണ്.

താല്‍ക്കാലികം മാത്രം

താല്‍ക്കാലികം മാത്രം

താല്‍ക്കാലികമായാണ് ഫിലിപ്പീന്‍സിന്റെ നടപടി. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ വീണ്ടും തൊഴിലാളികളെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിലിപ്പീന്‍ ലേബര്‍ സെക്രട്ടറി സില്‍വെസ്റ്റര്‍ ബെല്ലോ പറഞ്ഞു.

രണ്ട് ലക്ഷം ഫിലിപ്പിനോകള്‍

രണ്ട് ലക്ഷം ഫിലിപ്പിനോകള്‍

എന്നാല്‍ ഖത്തറില്‍ നിലവിലുള്ള ഫിലിപ്പിനോകളെ തിരിച്ചുവിളിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഖത്തറില്‍ രണ്ട് ലക്ഷത്തിലധികം ഫിലിപ്പിനോകളാണ് ജോലി ചെയ്യുന്നത്. ഇന്ത്യക്കാര്‍ ആറ് ലക്ഷത്തിലധികം വരും.

വിമാനങ്ങള്‍ക്കുള്ള ലൈസന്‍സ്

വിമാനങ്ങള്‍ക്കുള്ള ലൈസന്‍സ്

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ക്കുള്ള ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കി. ദോഹ വഴി ബന്ധിച്ച് യാത്ര ചെയ്യുന്ന വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചതായി മൊറോക്കോയും അറിയിച്ചു. യുഎഇ, യമന്‍, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള മൊറോക്കോയുടെ മിക്ക വിമാനങ്ങള്‍ ദോഹ വഴി പോകാറുണ്ട്. ഇനി അതുണ്ടാവില്ല. അതേസമയം, ഖത്തറിലേക്ക് മൊറോക്കോയുടെ വിമാനം നേരിട്ട് എത്തും.

മൗറിത്താനിയ അവസാനിപ്പിച്ചു

മൗറിത്താനിയ അവസാനിപ്പിച്ചു

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി മൗറിത്താനിയ അറിയിച്ചു. ഖത്തറിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അറബ് ലീഗ് അംഗമായ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമാണ് മൗറിത്താനിയ.

പ്രതിഷേധം തുടങ്ങി

പ്രതിഷേധം തുടങ്ങി

മൗറിത്താനിയയുടെ ഈ നടപടിയില്‍ ആ രാജ്യത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മൗറിത്താനിയന്‍ തലസ്ഥാനമായ നൗക്കാചോട്ടില്‍ ജനങ്ങള്‍ പ്രകടനം നടത്തി. ഖത്തര്‍ എംബസിക്ക് മുന്നിലാണ് പ്രകടനം സമാപിച്ചത്.

ഖത്തറിനെ പിന്തുണയ്ക്കരുത്

ഖത്തറിനെ പിന്തുണയ്ക്കരുത്

ഖത്തറിനെ പിന്തുണച്ച് വാര്‍ത്തകളും വിവരങ്ങളും കൈമാറുന്നത് യുഎഇ നിരോധിച്ചു. സോഷ്യല്‍ മീഡിയ വഴിയും ഖത്തര്‍ അനുകൂല കൈമാറ്റം സാധ്യമല്ല. തെറ്റ് ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫുല്‍ ശംസി പറഞ്ഞു.

 ഇത്തിഹാദിന്റെ അറിയിപ്പ്

ഇത്തിഹാദിന്റെ അറിയിപ്പ്

ഖത്തര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യുഎഇയില്‍ നിന്നു യാത്ര അനുവദിക്കില്ലെന്ന യുഎഇ വിമാനകമ്പനിയായ ഇത്തിഹാദ് അറിയിച്ചു. ഖത്തര്‍ പാസ്‌പോര്‍ട്ടിലുള്ള യാത്ര നിരോധിച്ചിട്ടുണ്ടെന്നും യുഎഇയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി സാധിക്കില്ലെന്നും ഇത്തിഹാദ് വ്യക്തമാക്കി.

തുര്‍ക്കിയുടെ പിന്തുണ

തുര്‍ക്കിയുടെ പിന്തുണ

ഖത്തറിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചു. ഖത്തറുമായി നടക്കുന്ന വ്യാപാരങ്ങള്‍ ഇനിയും തുടരും. ഖത്തറിന് ഉപരോധത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുന്നത് ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു.

ഉപരോധം ശരിയല്ല

ഉപരോധം ശരിയല്ല

ഖത്തറിനെതിരേ ആരംഭിച്ച ഉപരോധം ശരിയാണെന്ന് തോന്നുന്നില്ല. മറ്റു സൗഹൃദ രാജ്യങ്ങളോട് തുടരുന്ന ബന്ധം ഖത്തറുമായും തുടരും. തുര്‍ക്കി പ്രതിസന്ധി നേരിട്ടപ്പോള്‍ പിന്തുണ തന്നവരാണ് ഖത്തറെന്നും എര്‍ദോഗാന്‍ അങ്കാറയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+