Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ പ്രളയം; ഒരുവര്‍ഷത്തെ മഴ ഒറ്റദിവസം!! കടകളും സ്‌കൂളും അടച്ചു, വിമാനങ്ങള്‍ ഇറാനിലേക്ക്

ദോഹ: ഖത്തറില്‍ ശനിയാഴ്ച പെയ്തത് ശക്തമായ മഴ. ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന അത്രയും മഴ ശനിയാഴ്ച മാത്രം ലഭിച്ചു. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. തുരങ്കം വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ഉപരോധം ചുമത്തിയ രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ സാധിക്കാത്തത് അല്‍പ്പ നേരം പ്രതിസന്ധിക്കിടയാക്കി. കാറുകള്‍ പകുതിയോളം വെള്ളത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവച്ചു. ഇങ്ങനെ ഒരനുഭവം അടുത്തൊന്നും ഖത്തറിലുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ശക്തമായ മഴ

ശക്തമായ മഴ

ഖത്തറിന്റെ ഏകദേശം എല്ലാ ഭാഗങ്ങളിലും ശക്തമായ കാറ്റോട് കൂടിയ മഴയായിരുന്നു ശനിയാഴ്ച. സാധാരണ ഒരു വര്‍ഷം മുഴുവനായി ഖത്തറില്‍ ലഭിക്കുന്ന മഴയാണ് ശനിയാഴ്ച മാത്രം കിട്ടിയത്. റോഡ് മാര്‍ഗമുള്ള ഗതാഗതം പല ഭാഗങ്ങളിലും താറുമാറായി. വ്യോമ ഗതാഗതവും തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറി. കടകളും യൂണിവേഴ്‌സിറ്റികളും അടച്ചിട്ടു.

ഇത്രയും മഴ അടുത്ത കാലത്തൊന്നും

ഇത്രയും മഴ അടുത്ത കാലത്തൊന്നും

ഒറ്റദിവസം കൊണ്ട് ഇത്രയും മഴ അടുത്ത കാലത്തൊന്നും ഖത്തറില്‍ ലഭിച്ചിട്ടില്ലെന്ന് അല്‍ ജസീറയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അംഗം സ്‌റ്റെഫ് ഗോള്‍ട്ടര്‍ പറയുന്നു. അബൂ ഹാമറില്‍ 60 എംഎം മഴയാണ് ലഭിച്ചത്. ദോഹയില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന മഴ 77 എംഎം ആണ്. ശനിയാഴ്ച വൈകീട്ട് വരെ 61 മഴ ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനിലേക്കും കുവൈത്തിലേക്കും

ഇറാനിലേക്കും കുവൈത്തിലേക്കും

മഴ ശക്തിപ്പെട്ടതോടെ വ്യോമഗതാഗതം തടസപ്പെട്ടു. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ വഴി തിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല. ഇറാനിലേക്കും കുവൈത്തിലേക്കുമാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

 തുരങ്കം വഴിയുള്ള യാത്രകള്‍

തുരങ്കം വഴിയുള്ള യാത്രകള്‍

കൂടുതല്‍ മഴയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച് യാത്രക്കാരെ ബോധിപ്പിച്ചു. വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും താമസം നേരിട്ടുവെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററില്‍ അറിയിച്ചു. തുരങ്കം വഴിയുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മിക്ക തുരങ്കങ്ങളിലും വെള്ളം കയറിയതാണ് കാരണം.

നാഷണല്‍ ലൈബ്രറി അടച്ചിട്ടു

നാഷണല്‍ ലൈബ്രറി അടച്ചിട്ടു

ദോഹയില്‍ കാറുകള്‍ വെള്ളത്തില്‍ പകുതി മുങ്ങിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവച്ചു. കെട്ടികളുടെ താഴെ നിലയില്‍ വെള്ളം കയറിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഖത്തര്‍ നാഷണല്‍ ലൈബ്രറി അടച്ചിട്ടു. ഞായറാഴ്ചയും തുറക്കില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

അമേരിക്കന്‍ എംബസി തുറന്നില്ല

അമേരിക്കന്‍ എംബസി തുറന്നില്ല

അമേരിക്കന്‍ എംബസി ഞായറാഴ്ച തുറക്കില്ലെന്ന് അറിയിച്ചു. ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടിയുള്ള ജോലികള്‍ ഖത്തറില്‍ തകൃതിയാണ്. ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമോ എന്ന ആശങ്ക അധികൃതര്‍ പങ്കുവച്ചു. എന്നാല്‍ പല ഭാഗങ്ങളിലും വെള്ളം വലിഞ്ഞുതുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സൗദിയുമായുള്ള അതിര്‍ത്തി ഒഴിച്ച് എല്ലാ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഖത്തര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+