ഖത്തര്‍ പറ്റിച്ചു? വിദേശികള്‍ക്ക് സ്ഥിരതാമസം വെറുതെ കിട്ടില്ല, പ്രഖ്യാപനം സൗദിയുടെ കോപ്പി

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിര താമസം നല്‍കാന്‍ പ്രത്യേക കാര്‍ഡ് ഇറക്കുമെന്ന പദ്ധതി പറ്റിക്കലിന്റെ ഭാഗമാണെന്ന് ആരോപണം. ആഗോള സമൂഹത്തിനിടയില്‍ നല്ല പിള്ള ചമയാനുള്ള ശ്രമമാണിതെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിലെ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അബ്ദുല്‍മുഗീദ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളെ ഞെട്ടിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖത്തര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

ഖത്തറിലുള്ളവരുടെയും രാജ്യത്തെ വിദേശികളുടെയും വിശ്വാസം വീണ്ടെടുക്കാന്‍ നടത്തുന്ന ശ്രമമാണ് ഖത്തറിന്റെ പ്രഖ്യാപനം. സൗദി സഖ്യയത്തിന്റെ ഉപരോധം മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഖത്തര്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും അബ്ദുല്‍ മുഗീദിനെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രഖ്യാപനം ആദ്യം നടത്തിയത് സൗദിയാണെന്നും വാര്‍ത്തയുണ്ട്.

ഖത്തറിനെ പ്രേരിപ്പിച്ചത്

ഖത്തറിനെ പ്രേരിപ്പിച്ചത്

ഖത്തറില്‍ വിദേശികളാണ് കൂടുതല്‍. സ്വദേശികള്‍ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ വിദേശികളെ വിശ്വാസത്തിലെടുക്കാതെ സൗദി സഖ്യം ചുമത്തിയ ഉപരോധത്തില്‍ നിന്നു രക്ഷപ്പെടാനാകില്ല. ഈ ബോധ്യമാണ് ഖത്തറിനെ പുതിയ പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചതെന്നും മുഗീദ് പറയുന്നു.

എല്ലാ വിദേശികള്‍ക്കും കിട്ടില്ല

എല്ലാ വിദേശികള്‍ക്കും കിട്ടില്ല

എല്ലാ വിദേശികള്‍ക്കും ഖത്തര്‍ സ്ഥിരതാസമ കാര്‍ഡ് നല്‍കില്ല. ചില മാനദണ്ഡങ്ങള്‍ ഇതിന് വേണ്ടി സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതു പാലിക്കുന്നവര്‍ക്ക് മാത്രമേ കാര്‍ഡ് നല്‍കു. പക്ഷേ, പ്രചാരണം മറിച്ചാണ് നടന്നതെന്നും മുഗീദ് പറഞ്ഞു.

മാനദണ്ഡങ്ങള്‍ ഇതാണ്

മാനദണ്ഡങ്ങള്‍ ഇതാണ്

വിദേശികളെ വിവാഹം ചെയ്ത സ്ത്രീകള്‍ക്ക് പിറന്ന മക്കള്‍, രാജ്യത്തിന് വേണ്ടി അതുല്യ സംഭാവനകള്‍ ചെയ്ത വിദേശികള്‍, ശാസ്ത്ര മേഖലയില്‍ രാജ്യത്തിന് വേണ്ടി അപൂര്‍വ നേട്ടം കൈവരിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് സ്ഥിരതാമസ കാര്‍ഡ് നല്‍കുക. ഇതുസംബന്ധിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി കഴിഞ്ഞാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലും വിശദീകരിച്ചിരുന്നു.

പൗരന്‍മാര്‍ക്ക് ശേഷം

പൗരന്‍മാര്‍ക്ക് ശേഷം

ഖത്തര്‍ പൗരന്‍മാരെ പോലെ ഇവരെ പരിഗണിക്കും. പക്ഷേ ആദ്യം ഖത്തര്‍ പൗരന്‍മാര്‍ക്കാണ്. തൊട്ടുപിന്നാലെയാണ് സ്ഥിരതാമസ കാര്‍ഡുള്ളവരെ പരിഗണിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, സര്‍ക്കാര്‍ ജോലി എന്നിവിടങ്ങളില്‍ രണ്ടാം പരിഗണനയാണ് കാര്‍ഡുള്ളവര്‍ക്ക് ലഭിക്കുക.

പ്രഖ്യാപനത്തിന്റെ ഫലം

പ്രഖ്യാപനത്തിന്റെ ഫലം

പുതിയ തീരുമാനം ഖത്തറില്‍ വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കുമെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകനായ അല്ലിസണ്‍ വുഡ് പറയുന്നു. നിര്‍മാണ മേഖലയിലും മറ്റും തൊഴിലെടുക്കുന്ന സാധാരണ വിദേശികള്‍ക്ക് ഒരിക്കലും സ്ഥിരതാമസ കാര്‍ഡ് ലഭിക്കില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നതെന്നും വുഡ് അഭിപ്രായപ്പെട്ടു.

എങ്കിലും സ്വാഗതം

എങ്കിലും സ്വാഗതം

എങ്കിലും ഖത്തറിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. ആദ്യമായി ഇത്തരമൊരു തീരുമാനമെടുത്ത രാജ്യമാണ് ഖത്തര്‍. ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമാണ് അവര്‍ എടുത്തിരിക്കുന്നത്. ഇപ്പോഴുള്ള ഉപരോധവും പുതിയ തീരുമാനവും കൂട്ടിക്കുഴക്കരുതെന്നും വുഡ് പറഞ്ഞു.

ഖത്തര്‍ കോപ്പി അടിച്ചു

ഖത്തര്‍ കോപ്പി അടിച്ചു

എന്നാല്‍ ഇത് ഖത്തര്‍ കോപ്പി അടിച്ച തീരുമാനമാണെന്ന് അബ്ദുല്‍ മുഗീദ് അഭിപ്രായപ്പെടുന്നു. കാരണം ഇതേ തീരുമാനം നേരത്തെ സൗദി അറേബ്യ കൈക്കൊണ്ടിരുന്നു. വിഷന്‍ 2030ന്റെ ഭാഗമായി സൗദി ഈ പ്രഖ്യാപനം നടത്തിയിരുന്നുവെന്നും മുഗീദ് പറഞ്ഞു.

2021ല്‍ സൗദിയില്‍ നടക്കുന്നത്

2021ല്‍ സൗദിയില്‍ നടക്കുന്നത്

എണ്ണ വിപണിയില്‍ നിന്നു മാറി വരുമാനം കണ്ടെത്താന്‍ സൗദി ശ്രമിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും അതിന്റെ വിജയം കാണുമെന്ന് സൗദി കരുതുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് 2021ല്‍ വിദേശികള്‍ക്ക് സ്ഥിരതാസമ കാര്‍ഡ് നല്‍കുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും മുഗീദ് പറഞ്ഞു.

പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമം

പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമം

എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഖത്തര്‍ നടത്തുന്നതെന്ന് പശ്ചിമേഷ്യ- ഭീകരവാദ നിരീക്ഷകനായ ഫിറാസ് മുദാദ് പറയുന്നു. ഖത്തറില്‍ സാധാരണ ജോലിക്കാര്‍ക്ക് കൂലി കുറവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഖത്തറില്‍ കൂലി കുറവ്?

ഖത്തറില്‍ കൂലി കുറവ്?

2022ല്‍ ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം നടക്കുന്നുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ സജീവമാണ്. സ്റ്റേഡിയ നിര്‍മാണത്തിനും മറ്റുമായി നിരവധി സാധാരണ നിര്‍മാണ തൊഴിലാളികള്‍ ജോലിയെടുക്കുന്നു. ഇവര്‍ക്ക് കൊടുക്കുന്ന കൂലി വളരെ കുറവാണ്-മുദാദ് പറയുന്നു.

 കടുത്ത മനുഷ്യാവകാശ ലംഘനം

കടുത്ത മനുഷ്യാവകാശ ലംഘനം

ഖത്തറിലെ ജോലി സ്ഥലങ്ങൡ കടുത്ത മനുഷ്യാവകാശ ലംഘനങ്ങങ്ങളാണ് നടക്കുന്നത്. ഇത് മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഖത്തറിന്റെ സ്ഥിരതാമസ കാര്‍ഡുകള്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ തൊഴിലാളികളുടെ വിഷയത്തില്‍ ഖത്തറിനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നുവെന്നും മുദാദ് പറയുന്നു.

English summary
Qatar's decision last week to grant residency rights to expatriate workers is merely a "PR stunt," Mohamed Abdelmeguid, analyst at the Economist Intelligence Unit, told CNBC via telephone.
Please Wait while comments are loading...