കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിശിഹായ്ക്ക് ഇതാ ആദരം; ഖത്തര്‍ യൂണിവേഴ്‌സിറ്റില്‍ മെസ്സി താമസിച്ച മുറി മിനി മ്യൂസിയമാക്കും!!

Google Oneindia Malayalam News

ദോഹ: ലോകകപ്പ് ആരവം അവസാനിച്ചിട്ടും, ഖത്തറില്‍ ഇപ്പോഴും അതിന്റെ ആവേശം നിലച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കിരീടം നേടിയ മണ്ണാണ് ഖത്തര്‍. അര്‍ജന്റീനയുടെ ആവേശത്തിന് പ്രധാന കാരണം ലയണല്‍ മെസ്സിയായിരുന്നു. അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് എന്ന നിലയിലായിരുന്നു ഖത്തര്‍ ലോകകപ്പ് ശ്രദ്ധിക്കപ്പെട്ടത് തന്നെ.

അര്‍ജന്റീന ടീം മെസ്സിക്ക് ലോകകപ്പ് ലഭിക്കുന്നതിനായി എല്ലാം മറന്ന് കളിച്ചു. ഒടുവില്‍ ടീം കപ്പ് നേടുകയും ചെയ്തു. എന്തായാലും മെസ്സിക്ക് ഇപ്പോള്‍ ആദരം അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി. മെസ്സി താമസിച്ച മുറി ഒരു മ്യൂസിയമാക്കാനാണ് തീരുമാനം. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: the peninsula

ലയണല്‍ മെസ്സി എന്ന ഇതിഹാസ താരത്തിന് കൃത്യമായൊരു ട്രിബ്യൂട്ട് ഒരുക്കാനാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ശ്രമം. മെസ്സി ലോകകപ്പിനിടെ താമസിച്ച മുറി ഒരു മ്യൂസിയമാക്കാനായി വിട്ടുകൊടുത്തിരിക്കുകയാണ് അവര്‍. ചെറിയൊരു മ്യൂസിയമാണ് ഇവിടെയുണ്ടാവുക. മെസ്സിയുടെ ജേഴ്‌സിയും, ചിത്രങ്ങളും, മറ്റ് ഓര്‍മകളും അടങ്ങിയിട്ടുള്ള മ്യൂസിയമാണ് ഇവര്‍ പ്ലാന്‍ ചെയ്യുന്നത്. എപ്പോള്‍ ഇവിടെ സന്ദര്‍ശിച്ചാലും, ഈ വര്‍ഷത്തെ ലോകകപ്പിന്റെ ഓര്‍മകള്‍ കാഴ്ച്ചക്കാരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് കൂടിയാണിത്.

2

ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാംഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം

യൂണിവേഴ്‌സിറ്റി ക്യാമ്പസിലായിരുന്നു 29 ദിവസത്തോളം അര്‍ജന്റീന ടീം ഇവിടെ തങ്ങിയത്. അര്‍ജന്റീന ടീമിനായി വീട്ടിലെ പോലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതായത് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മുറികള്‍ക്കും, ചുറ്റുപാടിനുമെല്ലാം ഒരു അര്‍ജന്റീനന്‍ ടച്ച് നല്‍കിയിരുന്നു. അര്‍ജന്റീനയിലാണെന്ന തോന്നല്‍ കൊണ്ടുവരാനായിരുന്നു ഇത്. അതേസമയം ലോകകപ്പിന് ശേഷം ഇവിടമാകെ അലങ്കരിച്ചിട്ടുണ്ട്. മെസ്സിക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയതാണ് ഈ മ്യൂസിയം.

3

ഖത്തര്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട പുതിയ വീഡിയോയില്‍ ക്യാമ്പസ് അര്‍ജന്റീനയുടെ ജേഴ്‌സിയുടെ നിറമായ നീലയിലും വെള്ളയിലും നിറഞ്ഞിരിക്കുകയാണ്. ഈ മുറിയില്‍ ലോകചാമ്പ്യന്‍മാരുടെ പോസ്റ്ററുകള്‍ നിറച്ചിരിക്കുകയാണ്. അര്‍ജന്റീന താരങ്ങളുടെ ഓട്ടോഗ്രാഫുകളും, ജേഴ്‌സികളും കൊണ്ട് ഇവിടെയുള്ള മുറികള്‍ നിറച്ചിരിക്കുകയാണ്. അതേസമയം യൂണിവേഴ്‌സിറ്റി ഖത്തര്‍ ടീമിനായി മൂന്ന് കോംപ്ലക്‌സുകളും ആരംഭിച്ചിട്ടുണ്ട്. ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഇതിലൂടെ പരിശീലിക്കാം.

4

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ഖത്തര്‍ യൂണിവേഴ്‌സിറ്റി തന്നെയാണ് ചില ഫോട്ടോകള്‍ ട്വിറ്രറില്‍ പങ്കുവെച്ചത്. ലയണല്‍ മെസ്സി ബി201 എന്ന മുറിയാണ് ഉപയോഗിച്ചത്. ഇതാണ് മ്യൂസിയമാക്കുന്നത്. അതേസമയം ഈ കോംപ്ലക്‌സില്‍ തന്നെ പ്രവര്‍ത്തിക്കുമോ, അതോ മറ്റേതെങ്കിലും സ്ഥലത്തേക്ക് മ്യൂസിയം മാറ്റുമോ എന്നൊന്നും ഖത്തര്‍ യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടില്ല. സാധാരണ താരങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിക്കാറുള്ളത്. എന്നാല്‍ അര്‍ജന്റീന ടീം യൂണിവേഴ്‌സിറ്റിയില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ബീഫ് ബാര്‍ബെക്യു കഴിക്കാന്‍ കൂടി വേണ്ടിയായിരുന്നു.

5

33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ

അര്‍ജന്റീന ടീമിന് കഴിക്കാനുള്ള ബീഫ് നാട്ടില്‍ നിന്ന് തന്നെയാണ് കൊണ്ടുവന്നത്. ടീമിന്റെ ഭക്ഷണ ക്രമത്തിലെ സ്ഥിരം സാന്നിധ്യമാണ് ബീഫ് ബാര്‍ബെക്യു. ടീമിനൊപ്പം ഒരു ഷെഫുമുണ്ടായിരുന്നു. ടീമിന് വേണ്ട രീതിയില്‍ പാചകം ചെയ്ത് കൊടുക്കാനായിരുന്നു ഇത്. അതേസമയം മത്സരമില്ലാത്ത സമയത്ത് മെസ്സി എങ്ങനെ സമയം ചെലവിട്ടു എന്ന് ഇനി മ്യൂസിയത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മെസ്സി ഈ ലോകകപ്പില്‍ ഏഴ് ഗോളുകളാണ് നേടിയത്. മൂന്ന് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും അദ്ദേഹമായിരുന്നു.

English summary
qatar world cup: lionel messi's room he stayed during world cup turning into a mini museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X