Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ'; രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ, ഇനിയുള്ള മാറ്റങ്ങൾ ഇങ്ങനെ

ലണ്ടൻ: ഏഴ് പതിറ്റാണ്ടോളം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്നാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്. ഇന്നലെ ബാൽമോറൽ കാസിലിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു അവർ.

Recommended Video

cmsvideo
    സംസ്കാര ചടങ്ങുകൾ , പുതിയ രാജാവ് .പുത്തൻ മാറ്റങ്ങളുമായി ബ്രിട്ടൻ

    കൃത്യമായ പ്രോട്ടോകോളുകളോടെയാകും മരണാനന്തര ചടങ്ങുകൾ.
    രാജ്യത്തിന്റെ ദേശീയ ഗാനം, കറൻസി ഉൾപ്പെടെ പല കാര്യങ്ങളും മാറും. ഇനിയുടെ നടപടി ക്രമങ്ങൾ എന്താണെന്ന് പരിശോധിക്കാം

    1


    രാജ്ഞി മരിക്കുന്ന ദിവസത്തെ 'ഡി ഡേ' എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്ഞിയുടെ മരണം സ്ഥിരീകരികുന്നതോടെ ഇക്കാര്യം അവരുടെ പ്രൈവറ്റ് സെക്രട്ടറി ബ്രിട്ടന്റെ പ്രധാനമന്ത്രിയെ വിളിച്ച് അറിയിക്കും. 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ' എന്ന സന്ദേശമാണ് അറിയിക്കുക. ഇതോടെ പ്രധാനമന്ത്രി രാജ്ഞിയുടെ മരണ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കും.

    2


    ലണ്ടനിലെ 500 വർഷം പഴക്കമുള്ള സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടക്കുന്ന പുരാതന ചടങ്ങിൽ ആക്സഷൻ കൗൺസിലിന്റെ യോഗമാണ് ആദ്യം നടക്കേണ്ട ഔപചാരിക ചടങ്ങുകളിൽ ഒന്ന്. രണ്ട് ഭാഗമായാണ് ഇത് നടക്കുക. ആദ്യ യോഗത്തിൽ മരണം ഔപചാരികമായി പ്രഖ്യാപിക്കുകയും പുതിയ പരമാധികാരിയെ പ്രഖ്യാപിക്കുകയും ചെയ്യും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. നൂറുകണക്കിന് പ്രമുഖരും രാജകീയ ഉപദേശകരുടെ പാനലായ പ്രിവി കൗൺസിലിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.

    3


    ഗാർട്ടർ കിംഗ് ഓഫ് ആംസ് കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടക്കും. ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ റോയൽ എക്‌സ്‌ചേഞ്ചിലും രാജ്യങ്ങളുടെ തലസ്ഥാനങ്ങളായ എഡിൻബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലും തുടർന്നുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. പ്രഖ്യാപനങ്ങൾ നടക്കുമ്പോൾ ദുഃഖസൂചകമായി എല്ലായിടത്തും പതാക പകുതി താഴ്ത്തി കെട്ടും.

    4


    ആക്സഷൻ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പുതിയ രാജാവും മറ്റ് മുതിർന്ന രാജകുടുംബാംഗങ്ങളും പങ്കെടുക്കും. പിന്നാലെ ചാൾസ് മൂന്നാമൻ രാജാവായി സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് സെന്റ് ജെയിംസ് കൊട്ടാരത്തിലും മറ്റ് വേദികളിലും അനുശോചന സന്ദേശങ്ങൾ വായിക്കും. പുതിയ രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മടങ്ങുകയും അവിടെ വെച്ച് മുതിർന്ന രാഷ്ട്രീയക്കാരുമായും സഭാ നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തും. രാജ്ഞിയുടെ മരണം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ലണ്ടനിലുടനീളം ഗൺ സല്യൂട്ട് നടക്കും.

    സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

     സംസ്കാര നടപടികൾ ഇങ്ങനെ

    സംസ്കാര നടപടികൾ ഇങ്ങനെ


    ആദ്യം രാജ്ഞിയുടെ മൃതദേഹം എഡിൻബർഗിലെ ഹോളിറൂഡ്ഹൗസിലുള്ള കൊട്ടാരത്തിലായിരിക്കും വെയ്ക്കുക. പിന്നീട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രധാനമന്ദിരത്തിലേക്ക് മൃതദേഹം കൊണ്ടുവരും. 5 ദിവസത്തിന് ശേഷം മൃതദേഹം വെസ്റ്റ് മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വെക്കും. 10 ദിവസത്തിന് ശേഷം വെസ്റ്റ് മിൻസ്റ്റർ ആബിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.ഉയർന്ന സൈനിക പദവി വഹിക്കുന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ രാജാവ്, ഭാര്യ എന്നിവരായിരിക്കും ആചാരപരമായ രാജകീയ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുക.

    മാറ്റങ്ങൾ ഇങ്ങനെ

    മാറ്റങ്ങൾ ഇങ്ങനെ


    ബ്രിട്ടന്റെ ദേശീയ ഗാനം, കറൻസി , പാസ്പോർട്ട് , പോലീസ് യൂനിഫോം എന്നിവയെല്ലാം മാറും. വെയിൽസിനും പ്രാതിനിധ്യം നൽകുന്നതാകും പുതിയ പതാക. ദേശീയ ഗാനത്തിൽ 'God save our gracious Queen' എന്നതിന് പകരം 'God save our gracious King' എന്നാകും. എലിസബത്ത് രാജ്ഞിയുടെ മുഖത്തോടെയുള്ള ഏകദേശം 4.5 ബില്യൺ കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്.1960 മുതലാണ് എലിസബത്ത് രാജ്ഞിയുടെ മുഖം നോട്ടുകളിൽ അച്ചടിച്ച് തുടങ്ങിയത്. കൂടാതെ മറ്റ് ചില കോമൺ‌വെൽത്ത് കറൻസികളിലും ചില നാണയങ്ങളിലും രാജ്ഞിയുടെ മുഖമുണ്ട്. രണ്ട് വർഷം കൊണ്ട് നോട്ടുകൾ എല്ലാം പിൻവലിക്കും. പകരം ചാൾസ് രാജാവിന്റെ ചിത്രത്തോട് കൂടിയുള്ള നോട്ടുകൾ ഇറങ്ങും.

    'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+