പ്രധാനമന്ത്രിക്കൊപ്പം അവസാന പൊതുപരിപാടി; ലിസ് ട്രസ്സിനോട് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടത് ഇക്കാര്യം
ലണ്ടന്‍: കിരീടധാരണത്തിന്റെ ഏഴുപതാം വര്‍ഷത്തില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചിരിക്കുകയാണ്. എന്നാല്‍ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പ്രമുഖരെ കാണുന്ന തിരക്കിലായിരുന്നു അവര്‍. അത്രത്തോളം ആത്മസമര്‍പ്പണം അവര്‍ക്കുണ്ടായിരുന്നു. വ്യാഴാഴ്ച്ചയായിരുന്നു അവരുടെ വിയോഗം.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു എലിസബത്ത് രാജ്ഞിയുടെ അവസാന പൊതു ഇടപെടല്‍. പ്രധാനമന്ത്രി ലിസ് ട്രസ്സുമായിട്ടായിരുന്നു അവരുടെ കൂടിക്കാഴ്ച്ച. സെപ്റ്റംബര്‍ ആറിനായിരുന്നു ഈ പൊതു സന്ദര്‍ശനം.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നുവെന്ന് എന്ന് വ്യക്തമായിരിക്കുകയാണ്. നിര്‍ണായക കാര്യവും ലിസ് ട്രസ്സിനോട് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടിരുന്നു. പുതിയ സര്‍ക്കാരുണ്ടാക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമേ പ്രധാനമന്ത്രിയായും ഫസ്റ്റ് ലോര്‍ഡ് ഓഫ് ദ ട്രഷറിയായും നിയമിച്ചിരുന്നു.
എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!
ലിസ് ട്രസ്സുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി.
കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോരല്‍ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് എലിസബത്ത് രാജ്യഭാരം ഏറ്റെടുത്തത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.
അതേസമയം ബ്രിട്ടന്റെ രാജാവായി എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സാണ് നിയമിതനാവുക. നേരത്തെ മുതിര്‍ രാഷ്ട്രീയ ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ച്ചയും രാജ്ഞി റദ്ദാക്കിയിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പ്രകാരം അവര്‍ വിശ്രമത്തിനായി സമയം മാറ്റിവെക്കുകയായിരുന്നു.
അതേസമയം ശനിയാഴ്ച്ച കിരീട പദത്തിലേക്ക് ചാള്‍സ് എത്തും. അദ്ദേഹത്തിന്റെ കിരീധാരണം അന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ വെച്ചായിരുന്നു ചടങ്ങ്. അക്‌സഷന്‍ കൗണ്‍സിലിന് മുന്നിലാണ് ഇത് നടത്തുക. സീനിയര്‍ എംപിമാര്‍, കോമണ്‍വെല്‍ത്ത് ഹൈക്കമ്മീഷണര്‍മാര്‍ അടക്കമുള്ള പ്രമുഖര്‍ ഈ കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും.
പ്രസിദ്ധമായ കോഹിനൂര്‍ ഇനി കമില രാജകുമാരിയുടെ കൈവശമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബക്കിങ്ഹാം പാലസിന് മുന്നില്‍ വലിയ ആള്‍ക്കൂട്ടം തന്നെയുണ്ട്. ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ എന്ന് ഉച്ചത്തില്‍ ഇവര്‍ പാടിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ മരിച്ചുവെന്ന വാര്‍ത്ത ജനങ്ങളെ മൊത്തത്തില്‍ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications