Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോര്‍മുസ് കടലിടുക്കില്‍ പുതിയ നീക്കത്തിന് ബ്രിട്ടന്‍.... ചരക്കുകപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും

ലണ്ടന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുമെന്ന സൂചനയുമായി ബ്രിട്ടന്‍. വമ്പന്‍ സന്നാഹങ്ങളുമായി ഹോര്‍മുസ് കടലിടുക്കിലേക്ക് നീങ്ങാനാണ് ബ്രിട്ടന്‍ പദ്ധതിയിടുന്നത്. ഇറാനുമായി നല്ല ബന്ധം തുടരാന്‍ ഒരുക്കല്ലെന്ന് കൂടി ഇതിലൂടെ സൂചിപ്പിക്കുകയാണ് ബ്രിട്ടന്‍. നേരത്തെ ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അതേസമയം യുഎസ്സും ബ്രിട്ടനും ഒരേസമയം ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാനും ഒരുക്കത്തിലാണ്. വളരെ വിദൂരത്തുള്ള ശത്രുവിനെ പോലും കൃത്യമായ ലക്ഷ്യത്തോടെ ഇല്ലാതാക്കാന്‍ ശേഷിയുള്ള സ്‌നൈപ്പര്‍ റൈഫിള്‍ അടക്കമുള്ളവ ഇറാന്‍ പുറത്തെടുത്തേക്കും. ഇറാന്റെ ആയുധ ശേഖരത്തെ കുറിച്ച് അത്ര ബോധ്യമില്ലാത്തത് കൊണ്ട് വലിയൊരു സാഹസത്തിനും ബ്രിട്ടന്‍ ഒരുക്കമല്ല. എന്നാല്‍ ഇപ്പോഴത്തെ നീക്കം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

കപ്പലുകള്‍ക്ക് സുരക്ഷ

കപ്പലുകള്‍ക്ക് സുരക്ഷ

ഇറാന്റെ ജലമേഖലയില്‍ കൂടി പോകുന്ന ബ്രിട്ടീഷ് കപ്പലുകള്‍ സുരക്ഷയൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബ്രിട്ടന്റെ റോയല്‍ നേവി ചരക്കുകപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഹോര്‍മുസ് കടലിടുക്കിലെത്തുമെന്നും നാവി അറിയിച്ചു. ഇതോടെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കത്തുമെന്ന് ഉറപ്പാണ്. ഇറാന്‍ തന്ത്രപ്രധാന മേഖലയായി കാണുന്ന സ്ഥലമാണ് ഹോര്‍മുസ് കടലിടുക്ക്. സര്‍വ സന്നാഹങ്ങളുമായിട്ടാണ് ബ്രിട്ടന്‍ സുരക്ഷയൊരുക്കാന്‍ എത്തുക.

ഇറാന് തിരിച്ചടി

ഇറാന് തിരിച്ചടി

ഇറാനെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. കപ്പല്‍ ഉടമകളോട് ഇവര്‍ പോകുന്ന വഴിയുടെ വിവരങ്ങള്‍ ബ്രിട്ടന് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ച് സുരക്ഷയൊരുക്കും. അതേസമയം കപ്പലുകളുടെ സഞ്ചാരത്തിന് ഇറാന്‍ തടസ്സമിട്ടാല്‍, അത് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കും. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത കപ്പലിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കുകയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ബ്രിട്ടനെ പിന്തുണച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കത്താന്‍ വരെ സാധ്യതയുണ്ട്. അതേസമയം ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്ന് കപ്പലുടമകള്‍ പറയുന്നു. കോബ്ര കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പിക്കുകയാണ് തങ്ങള്‍ സുരക്ഷ നല്‍കുന്നതിന്റെ ഉദ്ദേശമെന്ന് ബ്രിട്ടന്‍ പറയുന്നു. എന്നാല്‍ മേഖലയില്‍ എന്ത് സംഭവിച്ചാലും അതിവേഗം പ്രതികരിക്കുന്നതിനാണ് ഈ നീക്കം.

യൂറോപ്പ്യന്‍ രാജ്യങ്ങള്‍

യൂറോപ്പ്യന്‍ രാജ്യങ്ങള്‍

യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും യൂണിയന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കാനും ബ്രിട്ടന്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ ശക്തമായ സാന്നിധ്യമായി നില്‍ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. അതേസമയം അമേരിക്കയെ ഒപ്പം കൂട്ടില്ലെന്നാണ് സൂചന. ഇത് യുദ്ധത്തിനുള്ള അവസരമായി അവര്‍ കാണുന്നു എന്നാണ് സൂചന. ഇറാന്റെ മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തണമെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ബ്രിട്ടന് താല്‍പര്യമില്ല.

ഇനിയും കപ്പലുകള്‍

ഇനിയും കപ്പലുകള്‍

എച്ച്എംഎസ് ഡങ്കന്‍ എന്ന രണ്ടാം യുദ്ധക്കപ്പലും ഇവിടെയെത്തുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കാന്‍ തന്നെയാണ് തീരുമാനം. അതേസമയം ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ളവര്‍ ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ എവിടെ നിന്നെങ്കിലും തിരിച്ചടി ഉണ്ടായാല്‍, യുഎസ് ഉദ്ദേശിച്ചത് പോലെ മേഖല യുദ്ധത്തിലേക്ക് പോകും. ഇത് മുന്‍കൂട്ടി കണ്ട് ആയുധ ബലം പ്രദര്‍ശിപ്പിക്കാനും ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+