Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈന്‍ റഷ്യയിലെ ഇന്ധന ഡിപ്പോ ആക്രമിച്ചു? ആരോപണവുമായി റഷ്യ

മോസ്‌കോ: റഷ്യന്‍ കേന്ദ്രങ്ങളിലേക്ക് യുക്രൈന്‍ വ്യോമാക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി ഗ്രാമമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോക്കു നേരെയാണ് ഇന്ന് രാവിലെ യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയത്. മിസൈലുകള്‍ കോപ്റ്ററില്‍ നിന്ന് കണ്ടെടുത്തതായും റഷ്യ ആരോപിച്ചു.ഡിപ്പോയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഡിപ്പോയുടെ ഭാഗങ്ങള്‍ തകര്‍ന്നതായും റഷ്യ ആരോപണമുണ്ട്.

യുക്രൈന്‍ കോപ്ടറുകള്‍ താഴ്ന്നുപറന്നാണ് അതിര്‍ത്തി കടന്നെത്തിയതെന്നും ആക്രമണത്തിലുണ്ടായ അഗ്‌നിബാധയിലാണ് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റതെന്നും മേഖലാ ഗവര്‍ണര്‍ വ്യാചസ്ലാവ് ഗ്ലാദ്കോവ് പറഞ്ഞു. ബെല്‍ഗൊറോദില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അഗ്‌നിബാധയുണ്ടായതായി ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യന്‍ എണ്ണക്കമ്പനി റോസ്നെഫ്റ്റ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ യുക്രൈന്‍ ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

1

അതേ സമയം ചെര്‍ണോബിലെ നൂക്ലിയര്‍ പവര്‍ സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെ കടത്തിക്കൊണ്ടുപോയതായി യുക്രൈന്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ചെര്‍ണോബില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയത്. അതേ സമയം റഷ്യന്‍ സൈന്യം യുക്രൈന്‍ സൈനികരെ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്ലാന്റിലെ തൊഴിലാളികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേ സമയം എത്ര പേരെ റഷ്യ കൊണ്ടുപോയി എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.റഷ്യന്‍ സൈനികര്‍ പിന്മാറിയെന്ന് ചെര്‍ണോബില്‍ എക്‌സ്‌ക്ലൂഷന്‍ സോണിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ബോഡി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ചെര്‍ണോബില്‍ ആണവനിലയത്തില്‍ പുറത്തു നിന്ന് ഉള്ളവര്‍ ഇല്ലെന്ന് ഏജന്‍സി ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്.

2

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആഴ്ചകള്‍ പിന്നിടുകയാണ്. എന്നാല്‍ യുദ്ധം അവസാനിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേ സമയം തെക്ക് കിഴക്കന്‍ മേഖലകളില്‍ ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് യുക്രൈന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കും. ഒടുവിലായി തുര്‍ക്കിയില്‍ വച്ചാണ് സമാധാന ചര്‍ച്ചകള്‍ നടന്നത്. ഈ സമാധാന ചര്‍ച്ചകളിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് റഷ്യ വിശദീകരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും യുക്രൈനില്‍ റഷ്യന്‍ സേന ബോംബാക്രമണം തുടരുകയാണ്.

3

അതേ സമയം റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യുക്രൈന്‍ വീണ്ടും ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥനാകാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നായിരുന്നു യുക്രൈന്റെ പ്രതികരണം. എന്‍ഡിടിവിക്ക് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു യുക്രൈന്‍ എന്നും യുക്രൈനിന്റേത് ന്യായമായ യുദ്ധം ആണെന്നും ഇന്ത്യ യുക്രൈനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+