
കീവില്‍ മിസൈല്‍ വര്‍ഷിച്ച് റഷ്യ: 75ഓളം മിസൈലുകള്‍ വര്‍ഷിച്ചെന്ന് യുക്രൈന്‍ സൈന്യം, നിരവധി മരണം
കീവ്: കീവ്: യുക്രൈന്റെ തലസ്ഥാന നഗരിയായ കീവില്‍ മിസൈല്‍ വര്‍ഷിച്ച് റഷ്യ. നേരത്തെ നിര്‍ണായക മേഖലകള്‍ കൈവിട്ട റഷ്യ നടത്തുന്ന പ്രത്യാക്രമണമാണിത്. കീവില്‍ പലയിടത്തായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കീവിലെ മിസൈല്‍ ആക്രമണത്തില്‍ 8 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ നടന്നതായി കീവ് മേയര്‍ വിറ്റാലി ക്ലിച്ച്‌കോയും സ്ഥിരീകരിച്ചു,
അതേസമയം 75 മിസൈലുകളാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ വര്‍ഷിച്ചതെന്ന് യുക്രൈന്‍ സൈനിക മേധാവി പറഞ്ഞു. കീവിനെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ദക്ഷിണ-പശ്ചിമ മേഖലയിലെ നഗരങ്ങളിലും മിസൈലാക്രമണം ഉണ്ടായെന്ന് സൈനിക മേധാവി വലേറി സലൂസി പറഞ്ഞു. റഷ്യ തീവ്രവാദ രാജ്യമാണ്. ഡ്രോണ്‍ ആക്രമണവും അവര്‍ ഇതിനൊപ്പം നടത്തിയിട്ടുണ്ട്. റഷ്യയുടെ മിസൈലുകളില്‍ 41 എണ്ണം തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും സലൂസി അവകാശപ്പെട്ടു.
image credit: MattiMaasikas
സ്‌ഫോടനങ്ങളുടെ പരമ്പര തന്നെയുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാവിലെ എട്ടരയ്ക്ക് ശേഷം ഷെവ്‌ചെങ്കീവ് ജില്ലയില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായി മേയര്‍ പറയുന്നു. ഇത് തലസ്ഥാന നഗരിയുടെ മധ്യത്തിലാണ്.
പല നഗരങ്ങളും സര്‍വ ശക്തിയോടെയുള്ള റഷ്യയുടെ തിരിച്ചടിക്ക് സാക്ഷിയായിരിക്കുകയാണ്. മാസങ്ങള്‍ക്കിടെ ആദ്യത്തെ മിസൈല്‍ ആക്രമണമാണിത്. ക്രൈമിയയിലെ റഷ്യന്‍ നിര്‍മിത പാലത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുള്ള തിരിച്ചടിയായിട്ടാണ് ഇതിനെ കാണുന്നത്. നിരവധി മിസൈലുകള്‍ പതിച്ചെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ ചിത്രത്തിലൊരു യുവരാജാവ് ഒളിഞ്ഞിരിപ്പുണ്ട്; ഒടുക്കത്തെ ബുദ്ധിയാണേല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം
അതേസമയം മധ്യസ്ഥ ചര്‍ച്ചകളിലേക്ക് യുക്രൈനെ കൊണ്ടുവരാനുള്ള നീക്കമാണ് വ്‌ളാദിമിര്‍ പുടിന്‍ നടത്തുന്നതെന്നാണ് സൂചന. സാപോറീഷ്യ, മൈക്കോളേവ് തുടങ്ങിയ നഗരങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം നടത്തി. ചില മിസൈലുകള്‍ കാസ്പിയന്‍ സമുദ്ര മേഖലയില്‍ നിന്നാണ് വിക്ഷേപിച്ചത്.
ചാറ്റിലൂടെ പരിചയപ്പെട്ടു, കാമുകിയെ കാണാന്‍ എത്തിയ പതിനെട്ടുകാരന് കിട്ടിയത് എട്ടിന്റെ പണി
കീവിലെ റോഡുകളും കെട്ടിടങ്ങളുമെല്ലാം സ്‌ഫോടനത്തില്‍ തകര്‍ന്നിരിക്കുകയാണ്. കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വിറ്റാലി ക്ലിച്ച്‌കോ പറഞ്ഞു. ഒരുപാട് പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. റഷ്യക്കെതിരെ പോരാടുമെന്നാണ് വോള്‍ഡിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എത്ര പേര്‍ മരിച്ചുവെന്ന് കൃത്യമായി അറിയില്ല.
ജനവാസ മേഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണമെന്നാണ് വിമര്‍ശനം. കീവിലെ പാലത്തില്‍ റഷ്യ മിസൈല്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യ യുക്രൈനെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനും, തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
സാപോറീഷ്യയില്‍ ഒന്നുമറിയാതെ ഗാഢനിദ്രയിലായിരുന്നവരുടെ വീട്ടിലാണ് റഷ്യ ബോംബ് വര്‍ഷിച്ചത്. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും അവര്‍ വെറുതെ വിട്ടില്ല. പലയിടത്തും മിസൈലുകള്‍ പതിക്കുന്നുണ്ട്. ഒരുപാട് പേര്‍ മരിച്ചിട്ടുണ്ട്.
ആരും സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് മാറരുത്. നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൈവിടാതെ ഒപ്പം നിര്‍ത്തുക. ഈ അവസരത്തില്‍ കരുത്തരായി നില്‍ക്കുകയാണ് വേണ്ടതെന്നും സെലെന്‍സ്‌കി പറഞ്ഞു. യുഎസ്സും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍