കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്തയ്ക്കിടെ അവതാരക ലൈവായി രാജിവച്ചു

  • By Meera Balan
Google Oneindia Malayalam News

മോസ്‌കോ: വാര്‍ത്തവായിക്കുന്ന അവതാരകര്‍ക്ക് നാവ് പിഴയ്ക്കുന്നതും ഇടവേളകളില്‍ അവര്‍ പാട്ട് പാടുന്നതും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. എന്നാല്‍ വാര്‍ത്ത ബുള്ളറ്റിനിടെ ലൈവായി ഒരു അവതാരക രാജി വച്ചിരിയ്ക്കുന്നത് കണ്ടിട്ടില്ലലോ. റഷ്യ ടുഡെ അവതാരകയായ ലിസ് വാള്‍ ആണ് വാര്‍ത്ത ബുള്ളറ്റിനിടെ രാജി പ്രഖ്യാപിച്ചത്.

ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുകയും പ്രസിഡന്റ് വഌഡിമര്‍ പുടിനെ വെള്ളപൂശുകയും ചെയ്യുന്ന ചാനല്‍ നിലാപടിനെത്തുടര്‍ന്നാണ് അവതാരക രാജി വച്ചത്. ഉക്രനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ ചാനല്‍ മൂടി വയ്ക്കുകയാണെന്നും പ്രസിഡന്റിനെ വെള്ളപൂശുന്ന ചാനല്‍ നിലപാടില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് അവതാരക പറഞ്ഞത്.

Liz Whal

വാഷിഗ്ടണ്‍ ഡിഡി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കറസ്‌പോണ്ടന്റാണ് ലിസച ചാനലിലെ മറ്റൊരു കറസ്‌പോണ്ടന്റ് അബി മാര്‍ടിനും റഷ്യയുടെ നിലപാടുകളെ എതിര്‍ത്ത് ചാനല്‍ വിട്ടു. റഷ്യന്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ പുടിനെ വെള്ളപൂശാന്‍ ശ്രമിയ്ക്കുകയാണെന്നാണ് അവതാരകയുടെ ആരോപണം.

വാര്‍ത്ത ബുള്ളറ്റിന്‍ അവസാനിയ്ക്കുന്നിതിനിടെയാണ് ലിസ് തന്റെ രാജിക്കാര്യം പറഞ്ഞത്. ചാനല്‍ ഇത് തത്സമയം കാണിയ്ക്കുകയും ചെയ്തു.എന്നാല്‍ ലിസിന്റെ ഇമേജ് സ്റ്റണ്ട് മാത്രമാണിതെന്ന് ചാനല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

<center><iframe width="100%" height="338" src="//www.youtube.com/embed/rE3hGrf4s8I" frameborder="0" allowfullscreen></iframe></center>

English summary
Russia Today News Anchor Resigns on Air in Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X