മിസൈല്‍ തൊടുത്താല്‍ ലക്ഷ്യം തെറ്റില്ല, റഷ്യയുടെ കൈവശം പ്രിസിഷന്‍ യുദ്ധോപകരണങ്ങള്‍, ആയുധശേഖരം!!
കീവ്: യുക്രൈനെതിരെ റഷ്യ ആരംഭിച്ചത് സര്‍വമേഖലയില്‍ നിന്നുമുള്ള ആക്രമണം. യുക്രൈന്‍ സര്‍ക്കാരിനും സൈന്യത്തിനും അനങ്ങാന്‍ പോലും സാധിക്കും മുമ്പായിരുന്നു ആക്രമണം. യുക്രൈനില പ്രധാന കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. യുക്രൈന്‍ സര്‍ക്കാരും ജനങ്ങളും ആണവ നിരായുധീകരണത്തെ പഴിക്കുകയാണ് ഇപ്പോള്‍.
സാറയ്ക്ക് ആഢംബര വാച്ച്, ജാന്‍വിക്ക് 18 ലക്ഷത്തിന്റെ സമ്മാനങ്ങള്‍, സുകേഷിന്റെ വലയില്‍ വീണ് നടിമാര്‍
തിരിച്ചടിക്കാന്‍ കരുത്ത് ഇല്ലെന്ന സൂചനയാണ് യുക്രൈന്‍ നല്‍കുന്നത്. മൂന്ന് മേഖലയില്‍ നിന്നുള്ള ആക്രമണത്തില്‍ യുക്രൈന്‍ പതറി പോയി. തിരിച്ചടികള്‍ നല്‍കിയെങ്കിലും നാശനഷ്ടം വലുതാണ്. തലസ്ഥാന നഗരിയായ കീവില്‍ ഏഴ് പേരാണ് മരിച്ചത്. അതേസമയം റഷ്യയുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങള്‍ ലോകരാജ്യങ്ങളെ ഭയപ്പെടുത്തുന്നതാണ്.

ഇന്ന് പുലര്‍ച്ചെ സൂര്യനുദിക്കും മുമ്പായിരുന്നു റഷ്യയുടെ ആക്രമണം. ഇത്രയും ദിവസങ്ങളില്‍ എങ്ങനെ യുദ്ധം നടത്തണമെന്ന തന്ത്രം മെനയുകയായിരുന്നു റഷ്യ എന്ന് ചുരുക്കം. മൂന്ന് ഭാഗങ്ങളില്‍ കൂടിയുള്ള ആക്രമണത്തില്‍ യുക്രൈന്‍ പതറി പോയി. തിരിച്ചടിക്കാന്‍ വൈകിയതും അത് കൊണ്ടാണ്. നിലവില്‍ 50 റഷ്യന്‍ സൈനികരെ വധിച്ചതായിട്ടാണ് യുക്രൈന്‍ പ്രസിഡന്റ് സെലെനിസ്‌കി അവകാശപ്പെടുന്നത്. എന്നാല്‍ റഷ്യ പിന്നോട്ടില്ലെന്ന നിലപാടിലാണ്. ബെലാറസില്‍ നിന്നും സൈന്യം റഷ്യയെ സഹായിക്കാനെത്തിയിട്ടുണ്ടെന്നാണ് വിവരം. യുക്രൈന്‍ ചോരക്കളമായി മാറിയിരിക്കുകയാണ്. നിരവധി സൈനികര്‍ യുക്രൈന് നഷ്ടമായിട്ടുണ്ട്.

റഷ്യയുടെ കൈവശമുള്ള ആയുധങ്ങളാണ് യുക്രൈനെ ഭയപ്പെടുത്തുന്നത്. ഏത് ആക്രമണവും ലക്ഷ്യം തെറ്റാതെ നടത്താന്‍ റഷ്യയെ സഹായിക്കുന്ന ആയുധങ്ങളും ഇപ്പോള്‍ കൈവശമുണ്ട്. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളെ തന്നെ ലക്ഷ്യമിടാന്‍ കാരണം അതാണ്. മിസൈലുകള്‍ സൈനിക ആസ്ഥാനത്തും, വിമാനത്താവളത്തിലും, സൈനിക വെയര്‍ഹൗസുകളിലും, പതിച്ചിട്ടുണ്ട്. ഒപ്പം അതിര്‍ത്തികളില്‍ ഏറ്റുമുട്ടലും വനടക്കുന്നുണ്ടെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രി ആന്റണ്‍ ഗെരാഷ്‌ചെങ്കോ പറഞ്ഞു. വിദേശ കാര്യ മന്ത്രി ദിമിത്രോ കുലേബയും രാജ്യം ആക്രമിക്കപ്പെട്ടെന്നാണ് പറഞ്ഞത്. പ്രിസിഷന്‍ ആയുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്.

പ്രിസിഷന്‍ ആയുധങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായി ഒരു സ്ഥാപനമോ കെട്ടിടമോ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കാന്‍ റഷ്യക്ക് സാധിക്കും. മിസൈല്‍ ആക്രമണമാണ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ റഷ്യന്‍ ട്രൂപ്പുകള്‍ നടത്തിയത്. ദക്ഷിണ തുറമുഖ നഗരങ്ങളാണ് ഒഡേസയിലും മരിയോപോളിലും റഷ്യന്‍ സൈന്യം പ്രവേശിച്ചത്. റഷ്യയെ പ്രതിരോധിക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ എല്ലാ തന്ത്രവും പ്രയോഗിക്കുന്നുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള ഉപരോധത്തിനാണ് യൂറോപ്പ്യന്‍ യൂണിയന്‍ ഒരുങ്ങുന്നത്. മരിയുപോളില്‍ വലിയ സ്‌ഫോടനം തന്നെ നടന്നിട്ടുണ്ട്. റഷ്യന്‍ സൈന്യം നില്‍ക്കുന്നയിടത്ത് നിന്ന് ഇരുപത് കിലോമീറ്റര്‍ മാത്രം അകലെയാണിത്. ഡോണ്‍ബാസ് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പലരും ഒഴിഞ്ഞുപോയി.

റഷ്യ വാക്കുപാലിച്ചില്ലെന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്. സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, സാധാരണക്കാരെയും റഷ്യ ലക്ഷ്യമിടുന്നുണ്ട്. യുക്രൈന്‍ ജനതയുടെ ജീവന് വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നത്. കീവിലെ ജനങ്ങള്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ സ്‌റ്റേഷനുകളില്‍ അഭയം തേടിയിരിക്കുകയാണ്. വേറെ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ല. ബോംബ് വര്‍ഷം ആരംഭിച്ചതോടെ കീവിലെ സബ് വേ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. കീവിലെ മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ ജനങ്ങള്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷിതമായ ഇടം നല്‍കുമെന്ന് അറിയിച്ചിരുന്നു. ബോംബുകളെ പ്രതിരോധിക്കാന്‍ പറ്റിയ ഇടം കീവില്‍ സബ് വേ മാത്രമാണെന്ന് യുക്രൈന്‍ അധികൃതര്‍ പരയുന്നു.

സ്‌കൂള്‍ കുട്ടികളും സാധാരണക്കാരും ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. ബോംബ് ആക്രമണം ഉണ്ടായാല്‍ എങ്ങോട്ട് രക്ഷപ്പെടണമെന്ന് പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. എല്ലാവരും സബ് വേ സ്റ്റേഷനിലേക്കാണ് ഓടിയെത്തുന്നത്. അത് മെട്രോ സ്‌റ്റേഷനും സ്‌ഫോടനത്തില്‍ നിന്നുള്ള രക്ഷാ കവചവുമാണെന്ന് മേയര്‍ പറയുന്നു. കുട്ടികളെ സ്‌കൂളില്‍ നിന്നടക്കം ഇവിടേക്കാണ് എത്തിക്കുന്നത്. അതേസമയം കിഴക്കന്‍ യുക്രൈനിലെ രണ്ട് ടൗണുകളുടെ നിയന്ത്രണം പിടിച്ചെടുത്തതായി റഷ്യയുടെ പിന്തുണയുള്ള വിമതര്‍ അവകാശപ്പെട്ടു. ഷാസ്തിയ, സ്റ്റാനിത്സിയ, എന്നീ ടൗണുകളാണ് പിടിച്ചെടുത്തത്. ലുഹാന്‍സ്‌ക് മേഖലയിലെ ടൗണുകളാണ് ഇവ. അതേസമയം അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളുടെ സാന്നിധ്യവും കണ്ടു. ഇത് അമേരിക്കയുടേതാണെനന് സൂചനയുണ്ട്.












Click it and Unblock the Notifications