സാറയ്ക്ക് ആഢംബര വാച്ച്, ജാന്‍വിക്ക് 18 ലക്ഷത്തിന്റെ സമ്മാനങ്ങള്‍, സുകേഷിന്റെ വലയില്‍ വീണ് നടിമാര്‍
മുംബൈ: സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പുകള്‍ക്ക് ബോളിവുഡിലെ പ്രമുഖ നടിമാര്‍ ഇരയായിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രമുഖ നടിമാരായ ജാന്‍വി കപൂര്‍, സാറ അലി ഖാന്, ഭൂമി പെഡ്നേക്കര്‍ എന്നിവരെ സുകേഷ് സമീപിച്ചിരുന്നുവെന്നാണ് ഇഡി പറയുന്നത്. ഇതില്‍ സാറ സമ്മാനങ്ങള്‍ സുകേഷില്‍ നിന്ന് സ്വീകരിച്ചിരുന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
നേരത്തെ ജാക്വിലിന് ഫെര്‍ണാണ്ടസ് കോടികളുടെ സമ്മാനം സുകേഷില്‍ നിന്ന് വാങ്ങിയതായി കണ്ടെത്തിയിരുന്നു. നടിയെ സണ്‍ടിവിയുടെ ഉടമകളിലൊരാളാണെന്ന് വരെ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു സുകേഷ്. ബിഗ് ബജറ്റ് സിനിമകളും ജാക്വിലിനായി സുകേഷ് ഓഫര്‍ ചെയ്തിരുന്നു.

സുകേഷ് മൂന്ന് നടിമാരെ കകൂടി ജയിലില്‍ ഇരുന്ന് ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇഡി പറയുന്നു. ജാക്വിലിന് പുറമേ നടി നോറ ഫത്തേഹിയെയും സുകേഷ് കുടുക്കിയിരുന്നു. സാറയും, ജാന്‍വിയും ഭൂമിയും സമാന രീതിയില്‍ സുകേഷ് ടാര്‍ഗറ്റ് ചെയ്തവരാണ്. ഇവര്‍ക്കായി സമ്മാനങ്ങള്‍ അയച്ച് നല്കാറുണ്ടായിരുന്നു സുകേഷ്. 215 കോടിയുടെ തട്ടിപ്പാണ് സുകേഷിനെതിരെ ഉള്ളത്. റാന്‍ബാക്സി ഉടമ അദിതി സിംഗില്‍ നിന്ന് തട്ടിയെടുത്തതാണ് ഇത്രയും വലിയ തുക. ഇവരുടെ ഭര്‍ത്താവിനെ ജാമ്യത്തില്‍ ഇറക്കി നല്‍കാമെന്ന് പറഞ്ഞ് പല ശബ്ദത്തില്‍ സംസാരിച്ചാണ് അദിതി സിംഗില്‍ നിന്ന് സുകേഷ് പണം തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ചാണ് ബോളിവുഡ് നടിമാരെയും സുകേഷ് ലക്ഷ്യമിട്ടത്.

സാറ അലി ഖാനെ 2021 മെയ് മാസത്തിലാണ് സുകേഷ് കുരുക്കിലാക്കാന്‍ നോക്കിയത്. തന്നെ സ്വയം പരിചയപ്പെടുത്തുകയായിരുന്നു സുകേഷ്. വാട്സ്ആപ്പിലൂടെ സാറയ്ക്ക് മെസേജ് അയച്ച സുകേഷ് താന്‍ സുരാജ് റെഡ്ഡിയാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. ഇവര്‍ പിന്നീട് നിരന്തരം വാട്സ്ാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. സാറയ്ക്ക് ആഢംബര കാര്‍ സമ്മാനമായി നല്കാന് തനിക്ക് ആഗ്രഹമുണ്ടെന്ന് സുകേഷ് പറഞ്ഞിരുന്നു. സൗഹൃദത്തിന്റെ പുറത്താണ് കാര്‍ നല്‍കുന്നതെന്നും സുകേഷ് പറഞ്ഞു. തന്റെ സിഇഒ പിങ്കി ഇറാനി സാറയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും സുകേഷ് നടിയെ അറിയിച്ചു. പിങ്കിയാണ് ജാക്വിലിന് അടക്കമുള്ളവരുമായി സൗഹൃദമുണ്ടാക്കാന്‍ സുകേഷിനെ സഹായിച്ചത്.

സുരാജ് റെഡ്ഡിയെന്ന പേരില്‍ സാറയുമായി നിരന്തരം സംസാരിക്കുകയും, സമ്മാനങ്ങള്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. സാറയെ സുകേഷ് നല്കിയ സമ്മാനങ്ങളുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തു. ജനുവരി പതിനാലിനായിരുന്നു ചോദ്യം ചെയ്തത്. എന്നാല്‍ താന്‍ സുകേഷിന്റെ ഓഫര്‍ നിരസിച്ചെന്നാണ് സാറ വെളിപ്പെടുത്തിയത്. സുകേഷിനെ കാണാന്‍ താന്‍ വിസമ്മതിച്ചുവെന്നാണ് സാറ പറയുന്നത്. എന്നാല്‍ തനിക്ക് ഒരു ബോക്സ് ചോക്ലേറ്റ് സുകേഷില്‍ നിന്ന് ലഭിച്ചതായി സാറ വ്യക്തമാക്കി. ഒപ്പം ഫ്രാങ്ക് മുള്ളറിന്റെ വാച്ചും നല്‍കിയിരുന്നു. ലക്ഷങ്ങള്‍ വിലയുള്ളതാണ് ഈ വാച്ച്. സാറയുമായി സൗഹൃദം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു സുകേഷിനുണ്ടായിരുന്നത്.

ജാന്‍വി കപൂറിനെ സുകേഷ് മറ്റൊരു തരത്തിലാണ് സമീപിച്ചത്. ഭാര്യയായ ലീന മരിയ പോള്‍ വഴിയായിരുന്നു സൗഹൃദം നേടാന്‍ ശ്രമിച്ചത്. പതിനെട്ട് ലക്ഷത്തിന്റെ സമ്മാനങ്ങളാണ് ജാന്വലിക്ക് സുകേഷ് നല്‍കിയത്. അദിതി സിംഗില്‍ നിന്ന് തട്ടിയെടുത്ത പണമാണ് ജാന്‍വിക്ക് സമ്മാനമായി നല്കാന് ഉപയോഗിച്ചത്. നെയില്‍ ആര്‍ടിസ്ട്രി എന്ന സലൂണിന്റെ ഉടമയെന്ന നിലയിലാണ് ജാന്‍വിയെ ലീന മരിയ പോള്‍ സമീപിച്ചത്. 2021 ജൂലായില്‍ ബെംഗളൂരുവില്‍ പുതിയ സലൂണ്‍ തുറക്കുന്നുണ്ടെന്നും ജാന്‍വിയെ അതിലേക്ക് ക്ഷണിക്കുന്നതായും ലീന അറിയിച്ചു. സുകേഷിന്റെയും ലീനയുടെയും പശ്ചാത്തലം ജാന്‍വിക്ക് അറിയില്ലായിരുന്നു.

ജാന്‍വി ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 18.94 ലക്ഷം ഇതിന്റെ പ്രതിഫലമായി ജാന്വലിക്ക് ലഭിച്ചു. ലീനയുടെ അമ്മ ജാന്വലിക്ക് ക്രിസ്റ്റ്യന്‍ ഡിയോര്‍ ടോറ്റെ ബാഗലും സമ്മാനമായി നല്‍കിയിരുന്നു. ചടങ്ങില്‍ വെച്ചായിരുന്നു ഈ സമ്മാനം നല്‍കിയത്. തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജാന്വലി ഇഡിക്ക് നല്‍കിയിട്ടുണ്ട്. ബോളിവുഡിലെ മറ്റൊരു പ്രമുഖ നടിയായ ഭൂമി പെഡ്നേക്കറും സുകേഷിന്റെ ലിസ്റ്റിലുണ്ടായിരുന്നു. പിങ്കി ഇറാനി വഴിയാണ് സുകേഷ് ഇവരെ ലക്ഷ്യമിട്ടത്. ന്യൂസ് എക്സ്പ്രസ് പോസ്റ്റിലെ വൈസ് പ്രസിഡന്റ് എച്ച്ആര്‍ ആണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഭൂമിയെ പിങ്കി സമീപിക്കുന്നത്. ഭൂമിയുടെ ആരാധികയാണ് ഗ്രൂപ്പിന്റെ ചെയര്മാന് സുരാജ് എന്നും നടിയെ പിങ്കി അറിയിച്ചിരുന്നു.

സുരാജ് എന്ന പേരാണ് ഭൂമിക്ക് മുന്നില്‍ പ്രയോഗിച്ചത്. ഭൂമിയുമായി വലിയൊരു പ്രൊജക്ടിന്റെ കാര്യം സംസാരിക്കണമെന്നും, നടിക്ക് ഒരു കാര്‍ സമ്മാനമായി നല്കാന് ആഗ്രഹമുണ്ടെന്നും പിങ്കി അറിയിച്ചു. അടുത്ത ദിവസം തന്നെ സുകേഷ് ഭൂമി പെഡ്നേക്കറെ വിളിച്ചിരുന്നു. താന്‍ ശേഖറാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. സുരാജ് കോടീശ്വരനാണെന്ന് പിങ്കി നടിയെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ സുകേഷില്‍ നിന്നോ സുരാജില്‍ നിന്നോ താന്‍ സമ്മാനങ്ങളൊന്നും സ്വീകരിച്ചില്ലെന്ന് ഭൂമി പെഡ്നേക്കര്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്. ബോളിവുഡില്‍ വളര്‍ന്ന് വരുന്നതും, എന്നാല്‍ ഇപ്പോള്‍ സീനിയറായി നില്‍ക്കുന്നവരെയും ഒരുപോലെ സുകേഷ് കുടുക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാണ്.

അതേസമയം സാറയെ നിലവില്‍ കേസിലെ കുറ്റാരോപിതയായിട്ടല്ല പരിഗണിക്കുന്നത്. സാക്ഷിയായിട്ടാണ് പരിഗണിക്കുന്നത്. ജാന്‍വി ഒരിക്കലും സുകേഷുമായി ഫോണിലോ മറ്റേതെങ്കിലും മാധ്യമം വഴി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നടിയുടെ അടുത്ത സുഹൃത്ത് പറയുന്നു. ജാന്‍വിയുടെ ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും നോക്കാന്‍ ഒരു ഏജന്‍സിയുണ്ട്. ഏതെങ്കിലും ഇവന്റ് സംബന്ധിച്ച കാര്യങ്ങളും ഇവരാണ് പരിഗണിക്കുന്നത്. സുകേഷുമായോ അദ്ദേഹം അറിയുന്നവരുമായോ ജാന്‍വി സംസാരിച്ചിട്ടില്ലെന്നും സുഹൃത്ത് വ്യക്തമാക്കി. നിലവില്‍ കേസില്‍ കൂടുതല്‍ നടിമാരുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications