Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനെതിരെ പൊട്ടിക്കാന്‍ റഷ്യയുടെ 44 ടണ്‍ ടിഎന്‍ടി ബോംബുകള്‍, മറ്റൊരു ഹിരോഷിമയാകുമോ?

കീവ്: റഷ്യ യുക്രൈനെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ ആശങ്ക വര്‍ധിക്കുന്നു. റഷ്യയുടെ കൈയ്യിലുള്ള ആയുധ ശേഷിയാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. നാറ്റോ സഖ്യവും യൂറോപ്പ്യന്‍ യൂണിയനും വരെ യുക്രൈനിലേക്ക് തിരിഞ്ഞ് നോക്കാത്തതിന് കാരണം പോലും റഷ്യയുടെ ആണവായുധ ശേഷിയാണ്. യുക്രൈനെതിരെ റഷ്യ ഈ ആയുധ ശേഷി മുഴുവന്‍ പുറത്തെടുക്കുമെന്നാണ് വിവരം.

നാറ്റോ കൈവിട്ടു, ഒറ്റപ്പെട്ട് യുക്രൈന്‍, ആണവായുധം ഉപയോഗിക്കില്ലെന്ന ഉറപ്പ്, പിഴച്ചത് ഇക്കാര്യത്തില്‍

ഇന്ന് തന്നെ വലിയ നഷ്ടങ്ങള്‍ യുക്രൈനുണ്ടായിട്ടുണ്ട്. മറ്റൊരു ഹിരോഷിമയായി മാറുമോ എന്ന ഭയമാണ് ലോകരാജ്യങ്ങള്‍ മുഴുവന്‍ യുക്രൈനെ കുറിച്ച് പങ്കുവെച്ചത്. തലസ്ഥാന നഗരിയില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഒരിക്കല്‍ കൂടി റഷ്യയെ യുക്രൈനിലെ സൈനിക നടപടിയെ ന്യായീകരിച്ചിരിക്കുകയാണ്.

1

റഷ്യയുടെ ആണവായുധ ശേഖരമാണ് അമ്പരപ്പിക്കുന്നത്. യുക്രൈനെതിരെ പ്രയോഗിക്കാന്‍ 44 ടണ്‍ ടിഎന്‍ടി ബോംബുകളാണ് കൈവശമുള്ളത്. ഇത് ഉപയോഗിച്ചാലുള്ള സ്‌ഫോടനം അതിഭീകരമായിരിക്കും. യുക്രൈന് താങ്ങാവുന്നതിലും അപ്പുറമുള്ളതായിരിക്കും സ്‌ഫോടനം. 300 കിലോമീറ്റര്‍ റേഡിയസില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കാന്‍ ഈ ടിഎന്‍ടി ബോംബിന് സാധിക്കും. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇതിന് എല്ലാ ബോംബകളേക്കാളും അപകടകാരിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുവരെയുള്ള അണുബോംബുകള്‍ ഉപയോഗിക്കുന്നതിനേക്കാളും ദുരന്തമായിരിക്കും ടിഎന്‍ടി ബോംബുകള്‍ കൊണ്ട് സംഭവിക്കുക. റഷ്യന്‍ പ്രസിഡന്റ് വള്ാദിമിര്‍ പുടിന്‍ ഈ ബോംബ് പ്രയോഗിക്കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം.

2

യുക്രൈനെ ഞെട്ടിക്കാനുറച്ചുള്ള പ്ലാനാണ് പുടിന്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ബോംബിനെ നാറ്റോ, യൂറോപ്പ്യന്‍ സഖ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഇവര്‍ക്ക് നാശനഷ്ടമുണ്ടാകുമെന്ന് നന്നായി അറിയാം. അതുകൊണ്ടാണ് സൈനികമായി റഷ്യയെ സഹായിക്കാന്‍ അമേരിക്ക അടക്കമുള്ളവര്‍ എത്താതിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ ബോംബിനെ ഫാദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്ന വിശേഷിപ്പിക്കുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. തെര്‍മോബാരിക്ക് ബോംബാണിത്. സൂപ്പര്‍ പവര്‍ഫുള്‍ ആണവേതര ബോംബാണ് ഇത്. അതേസമയം ഇതിന്റെ തീവ്രത സാധാരണയുള്ള അണുബോംബിന്റെ അത്രയും വരില്ല. പക്ഷേ സാധാരണ സ്‌ഫോടനങ്ങളേക്കാള്‍ തീവ്രമായിരിക്കും ഇത് ഉപയോഗിച്ചാല്‍ യുക്രൈന്‍ നേരിടേണ്ടി വരിക.

3

44 ടണ്‍ ടിഎന്‍ടിയാണ് ഇതിന്റെ സ്‌ഫോടക ശേഷി. മൂന്നൂറ് കിലോമീറ്റര്‍ ചുറ്റളവിലുള്ളതെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ ഈ ബോംബിന് സാധിക്കും. ഈ കനത്ത പ്രഹര ശേഷിയുള്ള ബോംബ് ജെറ്റില്‍ നിന്നാണ് വര്‍ഷിക്കുക. പാതി വഴിയില്‍ ഇത് സ്‌ഫോടനം നടത്തും. ചെറിയ തോതിലുള്ള ആണവായുധത്തിന്റെ സമാന അന്തരീക്ഷം തന്നെയായിരിക്കും ടിഎന്‍ടി ബോംബ് വര്‍ഷിച്ചാലും ഉണ്ടാവുക. മറ്റൊരു ഹിരോഷിമയാകുമോ യുക്രൈന്‍ എന്ന സംശയം ഇവിടെയാണ് ജനിക്കുന്നത്. സൂപ്പര്‍ സോണിക് ഷോക്ക് വേവുകളാണ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക. കടുത്ത ചൂടും ഇതിനൊപ്പം ഉണ്ടാവും. യുക്രൈന് ഈ ബോംബ് ഉപയോഗിച്ചുള്ള ആക്രമണം താങ്ങാനാവില്ലെന്ന കാര്യം ഉറപ്പാണ്.

4

ഈ ബോംബ് 2007ലാണ് റഷ്യ വികസിപ്പിച്ചെടുത്തത്. അമേരിക്കയുടെ സര്‍വ ബോംബുകളുടെയും മാതാവ് എന്നറിയപ്പെടുന്ന ബോംബിനേക്കാള്‍ നാല് മടങ്ങ് അപകടകാരിയാണ് ടിഎന്‍ടി ബോംബ്. യുഎസ്സിന്റെ കൈവശമുള്ള ബോംബും വലിയ സ്‌ഫോടനം നടത്താന്‍ കെല്‍പ്പുള്ളവയാണ്. 2017ല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് റഷ്യ ഇത് ആദ്യമായി ഉപയോഗിച്ചത്. 2003ല്‍ ഫ്‌ളോറിഡയിലായിരുന്നു ഇതിന്റെ പരീക്ഷണം. യുഎസ്സിനെ നേരിടാന്‍ ചൈനയും മാരക പ്രഹര ശേഷിയുള്ള ബോംബ് വികസിപ്പിച്ചെടുത്തിരുന്നു. ഷിയാന്‍ എച്ച്-6കെ എന്ന ബോംബാണിത്. സൈനിക കേന്ദ്രങ്ങളോ കെട്ടിടങ്ങളോ തകര്‍ക്കാന്‍ ഈ ബോംബിന് നിഷ്പ്രയാസം സാധിക്കും. എന്നാല്‍ ശത്രു രാജ്യങ്ങള്‍ക്കെതിരെ ഇവരൊന്നും ഈ ബോംബുകള്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ യുക്രൈനിലെ സാഹചര്യം വ്യത്യസ്തമാണ്.

5

റഷ്യ ഈ ബോംബ് യുക്രൈനെതിരെ പ്രയോഗിച്ചാല്‍, അവര്‍ക്ക് പഴയ രീതിയിലേക്ക് മടങ്ങി വരാന്‍ വലിയ പ്രയാസം നേരിടേണ്ടി വരും. അടിസ്ഥാന സൗകര്യ മേഖലകളൊക്കെ തകരാറിലാവുമെന്ന് ഉറപ്പാണ്. അതേസമയം ആദ്യ ദിനം റഷ്യ വിജയമാഘോഷിക്കുകയാണ്. കീവിന് സമീപമുള്ള വ്യോമകേന്ദ്രം റഷ്യന്‍ സേന പിടിച്ചിരിക്കുകയാണ്. റഷ്യയെ വിലക്കാനാണ് ലോകരാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് സെലനിസ്‌കി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. റഷ്യയെ ഒറ്റപ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിനിടെ ചെക് റിപബ്ലിക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. അതേസമയം ചെര്‍ണോബില്‍ ആണവ മേഖല റഷ്യ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+