കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

224 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നു, പിന്നില്‍ ഐസിസ്?

  • By Sruthi K M
Google Oneindia Malayalam News

കൊയ്‌റോ: കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നെന്ന് സ്ഥിരീകരണം. ഈജിപ്തിലെ സിനായിലാണ് വിമാനം തകര്‍ന്നു വീണത്. ഈജിപ്ത് പ്രധാനമന്ത്രിയുടെ ഓഫീസാണ് വിമാനം തകര്‍ന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക് പോയ എ-321 വിമാനമാണ് തകര്‍ന്നത്.

വിമാനത്തില്‍ 217 യാത്രക്കാരും, ഏഴ് ജീവനക്കാരും ഉണ്ടായതായാണ് വിവരം. റഷ്യന്‍ വിനോദ സഞ്ചാരികളാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖിലെ റെഡ് സീ റിസോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സിനായില്‍ എത്തിയപ്പോള്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.

go-air

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കു യാത്ര പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. ഐസിസ് തീവ്രവാദികളുടെ കേന്ദ്രമാണ് സിനായ് പ്രദേശം. വിമാനം തകര്‍ത്തത് ഐസിസ് തീവ്രവാദികളാണെന്നും സംശയമുണ്ട്.

English summary
Russian civilian plane crashed in the central Sinai,' the office of Prime Minister Sharif Ismail said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X