റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന് റിപ്പോര്‍ട്ട്; ബലാറസ് പറ്റില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്
മോസ്‌കോ: യുദ്ധം കൊടുമ്പിരി കൊള്ളവെ റഷ്യ-യുക്രൈന്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു. ബലാറസില്‍ വച്ച് ചര്‍ച്ച നടക്കുമെന്നാണ് വിവരം. റഷ്യയുടെ പ്രതിനിധികള്‍ ബലാറസില്‍ എത്തിയെന്ന് റഷ്യയുടെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ എന്തൊക്കെയാണ് എന്ന വിവരങ്ങള്‍ ലഭ്യമല്ല. ചര്‍ച്ച വിജയം കണ്ടാല്‍ യുദ്ധം അവസാനിക്കുകയും കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഇല്ലാതാകുകയും ചെയ്യും.

യുക്രൈനുമായി റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാണ്. റഷ്യയുടെ പ്രതിനിധികള്‍ ബലാറസിലെ ഗോമല്‍ നഗരത്തില്‍ എത്തിയെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. റഷ്യന്‍ അധിനിവേശം കാരണം ബലാറസ് പ്രതിസന്ധിയിലാണ്. തങ്ങളെ ആക്രമിക്കാന്‍ സഹായം നല്‍കിയവരാണ് അവര്‍. മറ്റേതെങ്കിലും രാജ്യത്ത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയാല്‍ ആലോചിക്കാമെന്നും സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, യുക്രൈനില്‍ റഷ്യന്‍ സൈന്യം അധിനിവേശം ശക്തമാക്കി. യുക്രൈനിലെ രണ്ടാമത്തെ നഗരമായ ഖര്‍കീവില്‍ റഷ്യന്‍ സൈന്യം കടന്നു. ശക്തമായ ആക്രമണമാണ് ഇവിടെ നടക്കുന്നത് എന്നാണ് വിവരം. തെക്കന്‍ യുക്രൈന്‍ നഗരമായ ഖെര്‍സണ്‍, ബെര്‍ട്യാന്‍സ്‌ക് എന്നിവ റഷ്യന്‍ സൈന്യം പൂര്‍ണമായും വളഞ്ഞിരിക്കുകയാണ്. ഹെനിചെക്‌സ് നഗരം സൈന്യം നിയന്ത്രണത്തിലാക്കി. ഖെര്‍സണിലെ വിമാനത്താവളവും പിടിച്ചു. കീവിനടുത്തുള്ള എണ്ണ കേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഖര്‍കീവിലെ വാതക പൈപ്പ് ലൈന്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. കീവിലെ റേഡിയോ വികിരണ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനടുത്തും മിസൈലുകള്‍ പതിച്ചു.
യുക്രൈനില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈനികരെ അഭിനന്ദിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്തുവന്നു. പോരാളികളെ സല്യൂട്ട് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ റഷ്യയ്ക്ക് കൂടുതല്‍ നിയന്ത്രണം വരികയാണ്. റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് ഫിന്‍ലാന്റ് തടഞ്ഞു. ആസ്‌ത്രേലിയയുടെ വിമാന കമ്പനികള്‍ റഷ്യയുടെ വ്യോമ പാത വഴിയുള്ള യാത്ര വേണ്ടെന്ന് വച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെയും വിദേശകാര്യ മന്ത്രി സെല്‍ജീ ലാവ്‌റോവിന്റെയും ഉള്‍പ്പെടെ ആസ്തികള്‍ മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. പിന്നാലെ റഷ്യന്‍ ബാങ്കുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. റഷ്യയുടെ കേന്ദ്ര ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും യൂറോപ്പും തീരുമാനിച്ചു. സുപ്രധാന റഷ്യന്‍ ബാങ്കുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ലോകത്തെ 11000ത്തിലധികം ബാങ്കുകളുടെ ശതകോടി ഡോളറിന്റെ ഇടപാടുകള്‍ നടത്തുന്ന സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കുകയും ചെയ്യും. റഷ്യയുടെ ചരക്കുകപ്പല്‍ ഫ്രഞ്ച് നാവിക സേന പിടിച്ചെടുത്തു. റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് അമേരിക്ക സഹായം പ്രഖ്യാപിച്ചു. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ക്കാനുള്ള ശ്രമത്തിലാണ് യുഎന്‍ രക്ഷാസമിതി.












Click it and Unblock the Notifications