ഷോപ്പിംഗിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; സെയില്സ്മാന് അറസ്റ്റിൽ
ദുബയ്: തുണിക്കടയില്‍ ഷോപ്പിംഗിനെത്തിയ ഫ്രഞ്ച് യുവതിയുടെ കൈയില്‍ കടന്നു പിടിച്ച സെയില്സ്മാന് കുടുങ്ങി. ദുബയിലെ നായിഫില്‍ ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. തുണിക്കടയിലെ 22കാരനായ അഫ്ഗാന് സെയില്സ്മാനെതിരേ 31കാരിയായ ഫ്രഞ്ച് വനിതയാണ് പരാതിക്കാരി. അന്നേദിവസം രാവിലെ 10 മണിക്ക് ഇയാള്‍ ജോലി ചെയ്യുന്ന തുണിക്കടയില്‍ നിന്ന് വസ്ത്രങ്ങള്‍ തെരഞ്ഞുനോക്കിയ ശേഷം പിന്നീട് വരാമെന്നു പറഞ്ഞ് പുറത്തിറങ്ങാന്‍ മുതിര്‍ന്ന തന്റെ കൈയില്‍ യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതി ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു.
തന്നെ ബലമായി ചേര്‍ത്തുപിടിക്കാനുള്ള ഇയാളുടെ ശ്രമത്തില്‍ നിന്ന് ഒച്ചവച്ച് താന്‍ കുതറിമാറുകയായിരുന്നുവെന്നും യുവതി അറിയിച്ചു. അപ്പോള്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി സെയില്‍സ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും യുവതിയുടെ കൈയില്‍ അബദ്ധത്തില്‍ തന്റെ കൈ തട്ടിപ്പോയതാണെന്നുമായിരുന്നു യുവാവ് പോലിസിനോട് പറഞ്ഞത്.

എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ യുവതിയുടെ ഇഷ്ടമില്ലാതെ കൈക്ക് പിടിച്ച കാര്യം ഇയാള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ മനപ്പൂര്‍വമായിരുന്നില്ല തന്റെ ചെയ്തിയെന്നും സംഭവിച്ചുപോയതാണെന്നും അതില്‍ ക്ഷമ ചോദിക്കുന്നതായും കോടതിയെ അറിയിച്ചു. ഇനി ഒരിക്കലും ഇതാവര്‍ത്തിക്കില്ലെന്നും യുവാവ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലിസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിലെ ദൃശ്യങ്ങളില്‍ നിന്ന് യുവതിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി പോലിസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം നടത്തിയ അന്വേഷത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, കേസ് തുടര്‍ വിചാരണയ്ക്കായി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications