Get Updates
Get notified of breaking news, exclusive insights, and must-see stories!

അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി...

17 വയസുകാരിയായ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ അജ്മേറിന്റെ വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം.

ഹൈദരാബാദ്: കാമുകിയുമായി വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടെ ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി. തെലങ്കാനയിലെ രജന്ന സ്വദേശിയായ അജ്മേർ സാഗറാ(20)ണ് കഴിഞ്ഞദിവസം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഹൈദരാബാദിലെ നെരേദ്മേട്ടിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.

17 വയസുകാരിയായ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ അജ്മേറിന്റെ വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം. ഒരു കാരണവശാലും ഈ ബന്ധം അംഗീകരിക്കാനാകില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ കുറച്ച് ദിവസങ്ങളായി അജ്മേർ അതീവ ദു:ഖിതനായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം കാമുകിയുമായി വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് പെൺകുട്ടിയെ സാക്ഷിയാക്കി അജ്മേർ ജീവനൊടുക്കിയത്.

ഹൈദരാബാദിൽ...

ഹൈദരാബാദിൽ...

തെലങ്കാനയിലെ രജന്ന സ്വദേശിയായ അജ്മേർ സാഗർ ഹൈദരാബാദ് നെരേദ്മേട്ടിലെ സഹോദരിയുടെ വീട്ടിൽ താമസിച്ചാണ് പഠനം നടത്തിയിരുന്നത്. ഐടിഐ വിദ്യാർത്ഥിയായിരുന്ന അജ്മേർ നഗരത്തിൽ വച്ചാണ് 17കാരിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും തമ്മിലുള്ള അടുപ്പം വളർന്നെങ്കിലും അജ്മേറിന്റെ പ്രണയാഭ്യർത്ഥന മാത്രം പെൺകുട്ടി സ്വീകരിച്ചിരുന്നില്ല. വീട്ടുകാരുടെ സമ്മതം കിട്ടിയാൽ മാത്രമേ പ്രണയം തുടരാൻ സാധിക്കുവെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. ഇതോടെയാണ് 17കാരിയുമായുള്ള അടുപ്പത്തെക്കുറിച്ച് അജ്മേർ സാഗർ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ 17കാരിയുമായുള്ള ഈ ബന്ധത്തെ അജ്മേറിന്റെ വീട്ടുകാർ അംഗീകരിച്ചില്ല.

കാമുകിയുമായി...

കാമുകിയുമായി...

താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിൽ അജ്മേർ സാഗർ അതീവ ദു:ഖിതനായിരുന്നു. കഴിഞ്ഞ നാല് മാസമായി പല തവണ ഇക്കാര്യം വീട്ടുകാരോട് അവതരിപ്പിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതിനെതുടർന്നാണ് അജ്മേർ സാഗർ ജീവനൊടുക്കാൻ തീരുമാനിച്ചത്. സഹോദരിയും കുടുംബവും രജന്നയിലെ സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു അജ്മേർ ആ കടുംകൈ ചെയ്തത്. ജീവനൊടുക്കുന്നതിന് മുൻപ് താൻ ഇഷ്ടപ്പെടുന്ന 17കാരിയെ അജ്മേർ വാട്സാപ്പിൽ വിളിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വീഡിയോ ചാറ്റ് ചെയ്യുകയും താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് അജ്മേർ പെൺകുട്ടിയോട് പറയുകയും ചെയ്തു.

 പോലീസ്...

പോലീസ്...

വാട്സാപ്പ് വീഡിയോ കോളിനിടെ ആത്മഹത്യ ചെയ്യാനൊരുങ്ങുമ്പോൾ അരുതെന്ന് പെൺകുട്ടി ആവർത്തിച്ച് പറഞ്ഞെങ്കിലും അജ്മേർ ചെവികൊണ്ടില്ല. സംഭവസമയത്ത് കാമുകിയോടൊപ്പം സുഹൃത്തായ മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നു. ഇരുവരും ചേർന്ന് അജ്മേറിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. അജ്മേർ ജീവനൊടുക്കുന്നത് ഇരുവരും തത്സമയം കാണുകയും ചെയ്തു. ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് വീഡിയോ കോൾ മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിച്ച് റെക്കോർഡ് ചെയ്തിരുന്നു. അജ്മേറിന്റെ മൊബൈൽ ഫോൺ പരിശോധിച്ച വേളയിലാണ് പോലീസ് സംഘത്തിന് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കോൾ ലഭിച്ചത്. പെൺകുട്ടികൾ പല തവണ അരുതെന്ന് പറഞ്ഞിട്ടും അജ്മേർ സീലിങ് ഫാനിന് സമീപത്തേക്ക് നടന്നുനീങ്ങുന്നതും തൂങ്ങിമരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നെരേദ്മേട്ട് പോലീസ് അജ്മേറിന്റെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+