കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുമറിയാത്ത സൗദി അറേബ്യ; മദ്യമൊഴുകുന്ന നാട്, തിയേറ്ററുകള്‍, പര്‍ദ വേണ്ട, കാറോടിക്കുന്ന സ്ത്രീകള്‍

സൗദിക്കാരും ഈ പട്ടണത്തില്‍ കഴിയുന്നുണ്ട്. മൊത്തം വിദേശികളല്ല. വിദേശികളാണ് കൂടുതല്‍. എന്നാല്‍ ഇവിടെ താമസിക്കുന്ന സൗദിക്കാര്‍ സൗദിയിലെ നിയമം പാലിച്ചുതന്നെ കഴിയുന്നു.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
മദ്യം മണക്കുന്ന, പര്‍ദയില്ലാത്ത സൗദിയെ നിങ്ങള്‍ക്കറിയാമോ | Oneindia Malayalam

റിയാദ്: സൗദി അറേബ്യയെ കുറിച്ച് ആഗോള സമൂഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. മുസ്ലിം യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷമുള്ള നാട്. പുരോഗമനത്തിന്റെ പേരില്‍ അഴിഞ്ഞാടാന്‍ അനുമതിയില്ലാത്ത പ്രദേശം. സ്ത്രീകള്‍ക്ക് ശരീരം പുറത്തുകാണിക്കുന്നതിന് നിയന്ത്രണമുള്ള ഇടം. മദ്യത്തിന് നിരോധനമുള്ള രാജ്യം....

ഇങ്ങനെ പോകുന്ന സൗദിയെ കുറിച്ചുള്ള മിക്കയാളുകളുടെയും കാഴ്ചപ്പാട്. എന്നാല്‍ ഇതെല്ലാം ശരിയല്ല. ശരിയല്ല എന്നു പറയുമ്പോള്‍ പൂര്‍ണമായും ശരിയല്ല. മദ്യം പരസ്യമായി കുടിക്കാനും സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും സ്ത്രീകള്‍ക്ക് പര്‍ദയല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനും സാധിക്കുന്ന പ്രദേശമുണ്ട് ഇവിടെ. അതിനെ കുറിച്ച് വിശദീകരിക്കാം....

കിഴക്കന്‍ പ്രവിശ്യ

കിഴക്കന്‍ പ്രവിശ്യ

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള പ്രദേശത്താണ് സാധാരണ മറ്റു സൗദി നഗരങ്ങളില്‍ നിന്നു വ്യത്യസ്തമായ സ്ഥലമുള്ളത്. അരാംകോ കോപൗണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്.

വലിയ എണ്ണ സംഭരണി

വലിയ എണ്ണ സംഭരണി

ലോകത്തെ ഏറ്റവും വലിയ എണ്ണ സംഭരണിയുള്ള പ്രദേശമാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യ. അമേരിക്കയിലെങ്ങാനുമാണോ എത്തിയത് എന്നു തോന്നുന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങള്‍.

സൗദി നിയമം

സൗദി നിയമം

സൗദിയിലെ നിയമപ്രകാരം മദ്യത്തിന് നിരോധനമുണ്ട്. സ്ത്രീ-പുരുഷന്‍മാര്‍ പരസ്യമായി കൂടിക്കലര്‍ന്ന് ഇരിക്കില്ല, സിനിമാ തിയേറ്ററുകള്‍ ഇല്ല. രണ്ട് പെരുന്നാള്‍ ഒഴികെയുള്ള ആഘോഷങ്ങളില്ല.

ധഹ്‌റാന്‍ ക്യാംപ്

ധഹ്‌റാന്‍ ക്യാംപ്

എന്നാല്‍ ഇതെല്ലാം നടക്കുന്ന സ്ഥലമാണ് ധഹ്‌റാന്‍ ക്യാംപ് എന്നറിയപ്പെടുന്ന അരാംകോ കോപൗണ്ട്. അമേരിക്കയിലെ പോലെയാണ് ഇവിടുത്തെ കാര്യങ്ങള്‍. മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഇവിടെ നടക്കും.

ഇവിടെ താമസിക്കുന്നവര്‍

ഇവിടെ താമസിക്കുന്നവര്‍

സൗദി അരാംകോ കമ്പനിയിലെ ജീവനക്കാരും കുടുംബങ്ങളും ബന്ധുക്കളുമാണ് ഇവിടെയുള്ള താമസക്കാരില്‍ കൂടുതലും. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് സൗദി അരാംകോ.

 58 കിലോമീറ്റര്‍

58 കിലോമീറ്റര്‍

ധര്‍ഹാന്‍ ക്യാംപ് ചെറിയ ഒരു പ്രദേശമൊന്നുമല്ല. 58 കിലോമീറ്ററില്‍ വിശാലമായി കിടക്കുന്ന ഒരു ചെറുപട്ടണമാണ്. പൊതുവെ അമേരിക്കക്കാരാണ് ഇവിടെ കൂടുതലുള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എങ്ങനെയാണ് അവിടെയുള്ള ജീവിതം എന്ന് എല്ലാവര്‍ക്കുമറിയില്ല.

ആയിഷ മാലിക് പറയുന്നു

ആയിഷ മാലിക് പറയുന്നു

പാകിസ്താന്‍ വംശജയായ അമേരിക്കന്‍ ഫോട്ടോ ഗ്രാഫര്‍ ആയിഷ മാലിക് ആണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ആയിഷ ജനിച്ചത് തന്നെ ധഹ്‌റാന്‍ ക്യാംപിലായിരുന്നു.

ധഹ്‌റാന്‍ ക്യാംപിലെത്തി

ധഹ്‌റാന്‍ ക്യാംപിലെത്തി

1989ല്‍ ക്യാംപില്‍ ജനിച്ച ആയിഷക്ക് ഇവിടെതന്നെ താമസിക്കാനാണ് ഇഷ്ടം. ആയിഷയുടെ പിതാവിന് അരാംകോയിലായിരുന്നു ജോലി. ഇതേ തുടര്‍ന്നാണ് ആയിഷയുടെ കുടുംബം ധഹ്‌റാന്‍ ക്യാംപിലെത്തിയത്.

വിശദീകരിക്കുന്ന കാര്യങ്ങള്‍

വിശദീകരിക്കുന്ന കാര്യങ്ങള്‍

2007ല്‍ പഠനാവശ്യാര്‍ഥം ആയിഷ ന്യൂയോര്‍ക്കിലേക്ക് പോയി. അടുത്തിടെ ആയിഷ അരാംകോ: എബൗ ദി ഓയില്‍ ഫീല്‍ഡ് എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കി. ധഹ്‌റാന്‍ ക്യാംപിന്റെ ചിത്രമായിരുന്നു ആ പുസ്തകം.

സൗദിക്കാരും ഈ പട്ടണത്തില്‍

സൗദിക്കാരും ഈ പട്ടണത്തില്‍

സൗദിക്കാരും ഈ പട്ടണത്തില്‍ കഴിയുന്നുണ്ട്. മൊത്തം വിദേശികളല്ല. വിദേശികളാണ് കൂടുതല്‍. എന്നാല്‍ ഇവിടെ താമസിക്കുന്ന സൗദിക്കാര്‍ സൗദിയിലെ നിയമം പാലിച്ചുതന്നെ കഴിയുന്നു. മറ്റു രാജ്യക്കാര്‍ അവരുടെ ഇഷ്ടം പോലെയും.

സ്ത്രീകളുടെ വസ്ത്രധാരണം

സ്ത്രീകളുടെ വസ്ത്രധാരണം

സ്ത്രീകളുടെ വസ്ത്ര ധാരണ രീതി അടിമുടി മാറ്റി പുതിയ നിയമം കൊണ്ടുവരാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ആഡംബര റിസോര്‍ട്ടില്‍ സ്ത്രീകള്‍ പൂര്‍ണമായി ശരീരം മറയ്ക്കണമെന്നില്ല.

ബിക്കിനി ധരിക്കാം

ബിക്കിനി ധരിക്കാം

ഇവിടെ പാശ്ചാത്യ വസ്ത്രധാരണ രീതിയായ അടിവസ്ത്രം മാത്രം ധരിച്ചും സ്ത്രീകള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന റിസോര്‍ട്ടിലാണ് പ്രത്യേക നിയമം ബാധകമാക്കുക. ഇവിടെ ബിക്കിനി ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥ ആധുനികം

സമ്പദ് വ്യവസ്ഥ ആധുനികം

സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വിഷന്‍ 2030 പദ്ധതി അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് അടിവസ്ത്രം മാത്രം ധരിച്ച് നടക്കാന്‍ റിസോര്‍ട്ടില്‍ അനുമതി നല്‍കുന്നത്.

വിനോദ സഞ്ചാരമേഖല

വിനോദ സഞ്ചാരമേഖല

ആഡംബര റെഡ് സീ റിസോര്‍ട്ട് നിര്‍മാണം സംബന്ധിച്ച് കഴിഞ്ഞമാസമാണ് രാജകുമാരന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുക. വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാണിത്.

ശരീരം മുഴുവന്‍ മറച്ചാല്‍ ശരിയാകില്ല

ശരീരം മുഴുവന്‍ മറച്ചാല്‍ ശരിയാകില്ല

സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് നടക്കണമെന്ന നിബന്ധനയുണ്ടെങ്കില്‍ വിദേശ വിനോദ സഞ്ചാരികള്‍ പുതിയ റിസോര്‍ട്ടില്‍ എത്തില്ലെന്ന തോന്നലാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചത്. തുടര്‍ന്നാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

അന്താരാഷ്ട്ര നിലവാരം

അന്താരാഷ്ട്ര നിലവാരം

അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും റിസോര്‍ട്ടിന്റെ പ്രവര്‍ത്തനമെന്ന് സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. സൗദിയില്‍ സ്ത്രീകള്‍ക്കായുള്ള നിയമങ്ങളെ പാശ്ചാത്യരാജ്യങ്ങള്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുള്ളതാണ്.

സൗദി നിയമം ഇങ്ങനെ

സൗദി നിയമം ഇങ്ങനെ

സൗദിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം പൂര്‍ണമായും മറയ്ക്കണമെന്നാണ് നിയമം. കൂടാതെ ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ വേണം. മാത്രമല്ല, സ്ത്രീകള്‍ക്ക് സ്വന്തമായി ഡ്രൈവിങ് ചെയ്യുന്നതിനും അനുമതിയില്ല.

മദ്യം അനുവദിക്കുമോ?

മദ്യം അനുവദിക്കുമോ?

സൗദി നിയമപ്രകാരം മദ്യം നിഷിദ്ധമാണ്. എന്നാല്‍ റിസോര്‍ട്ടില്‍ മദ്യം അനുവദിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. തീരത്തോട് ചേര്‍ന്ന ചെറുദ്വീപുകളെ കോര്‍ത്തിണക്കിയാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുന്നത്.

വിനോദസഞ്ചാരികളേ ഇതിലേ

വിനോദസഞ്ചാരികളേ ഇതിലേ

അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ സൗദി അറേബ്യയും ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുന്നത്. സമാനമായ നിരവധി പദ്ധതികള്‍ സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്.

തകരുന്ന എണ്ണവിപണി

തകരുന്ന എണ്ണവിപണി

എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്നവരായിരുന്നു സൗദികള്‍. എന്നാല്‍ എണ്ണ വിപണി കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് സൗദി മറ്റു വരുമാന മാര്‍ഗങ്ങള്‍ ആരാഞ്ഞത്. ഇതിന്റെ ഭാഗമായാണ് റിസോര്‍ട്ട് നിര്‍മാണം.

ആദ്യഘട്ടം 2022ല്‍

ആദ്യഘട്ടം 2022ല്‍

2019ലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം തുടങ്ങുക. ആദ്യഘട്ടം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2035 ആകുമ്പോഴേക്കും 10 ലക്ഷം സന്ദര്‍ശകള്‍ ഓരോ വര്‍ഷവും എത്തുന്ന സ്ഥലമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം

സൗദി ഭരണകൂടത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വര്‍ധിക്കുകയാണിപ്പോള്‍. അദ്ദേഹമാണ് രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. സൗദി രാജാവ് സല്‍മാന്‍ അധികം വൈകാതെ സ്ഥാനമൊഴിയുമെന്നും പൂര്‍ണ അധികാരം മുഹമ്മദില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Above the oil: Inside a gated US compound in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X