കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ പ്രശ്‌നം തീര്‍ക്കൂ എന്ന് സൗദി; ജിദ്ദയില്‍ ഓഫീസ് തുറക്കണമെന്ന് ഇറാന്‍... മൗനം പാലിച്ച് ഇറാഖ്

Google Oneindia Malayalam News

റിയാദ്: പശ്ചിമേഷ്യയിലെ രണ്ട് ചേരികള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നാല് വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അഞ്ചാംവട്ട ചര്‍ച്ച വൈകാതെ നടക്കാനിരിക്കെയാണ്, ഇതുവരെയുള്ള ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സൗദി അറേബ്യയും ഇറാനും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഇറാഖിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍. സൗദിയും ഇറാനും ഐക്യത്തിലെത്തിയാല്‍ അത് പശ്ചിമേഷ്യയെ മാറ്റിമറിക്കും. അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടവും സൗദി-ഇറാന്‍ ചര്‍ച്ചകള്‍ക്ക് അനുകൂലമായതോടെയാണ് നടപടികള്‍ക്ക് വേഗത കൂടിയത്. ഗള്‍ഫിനെ കൂടുതലായി ആശ്രയിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറ്റുനോക്കുന്ന ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിളിപ്പുറത്ത് ഞാനുണ്ട്; മുന്‍ ഭര്‍ത്താവിനോട് ഭാഗ്യലക്ഷ്മി പറഞ്ഞത്... ബിഗ് ബോസില്‍ കരഞ്ഞതിന്റെ കാരണംവിളിപ്പുറത്ത് ഞാനുണ്ട്; മുന്‍ ഭര്‍ത്താവിനോട് ഭാഗ്യലക്ഷ്മി പറഞ്ഞത്... ബിഗ് ബോസില്‍ കരഞ്ഞതിന്റെ കാരണം

1

പശ്ചിമേഷ്യയിലെ മിക്ക വിഷയങ്ങളിലും ഇറാനും സൗദിയും രണ്ട് ചേരികളിലാണ്. സുന്നി-ഷിയാ വിഭാഗീതയതാണ് ഇതിന് കാരണം. ഈ വിഭാഗീയത ആളിക്കത്തിച്ച് ആയുധ വില്‍്പനയ്ക്ക് ആക്കം കൂട്ടുന്ന രാജ്യങ്ങളുമുണ്ട്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വേളയില്‍ സൗദിക്ക് എല്ലാ പിന്തുണയും നല്‍കുകയും ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2

ട്രംപ് മാറി ജോ ബൈഡന്‍ ഭരണകൂടം വന്നതോടെ അമേരിക്കയുടെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. സൗദിയുടെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ ഇറാനുമായി ചര്‍ച്ച നടത്തേണ്ടതുണ്ട് എന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട്. കാരണം, പശ്ചിമേഷ്യയില്‍ വ്യാപിച്ചു കിടക്കുന്ന ഷിയാ സംഘങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഈ സംഘങ്ങളാണ് സൗദിയുടെയും സഖ്യരാജ്യങ്ങളുടെയും ഭീതി ഇരട്ടിയാക്കുന്നത്.

3

സൗദി അറേബ്യയുടെയും ഇറാന്റെയും അയല്‍രാജ്യമാണ് യമന്‍. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന യമനില്‍ വിമതരായ ഹൂത്തികളെയാണ് ഇറാന്‍ പിന്തുണയ്്ക്കുന്നത്. സര്‍ക്കാരിനെ സൗദിയും പിന്തുണയ്ക്കുന്നു. ഹൂത്തികളെ നേരിടാന്‍ സൗദി സൈന്യം എത്തിയതോടെ ഹൂത്തികള്‍ സൗദിക്കെതിരെ ആക്രമണം ശക്തമാക്കി. ഇതാകട്ടെ സൗദിയുടെ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയായി മാറി.

4

സൗദിയുടെ മിക്ക നഗരങ്ങളും ഇപ്പോള്‍ ഹൂത്തികളുടെ ഭീഷണി നേരിടുന്നുണ്ട്. റിയാദിലേക്ക് വരെ ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിര്‍ത്തി മേഖലകളായ ജിസാന്‍, നജ്രാന്‍, അബഹ എന്നിവിടങ്ങളിലെല്ലാം ഹൂത്തികളുടെ ആക്രമണം പതിവാണ്. ഹൂത്തികള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ് എന്നാണ് സൗദിയുടെ ആരോപണം. അതുകൊണ്ടുതന്നെയാണ് ഇറാനുമായുള്ള ചര്‍ച്ചയില്‍ യമന്‍ വിഷയം സൗദി ഉന്നയിച്ചിരിക്കുന്നതും.

ബിജെപിയില്‍ വീണ്ടും രാജി; സയ്യിദ് താഹ ബാഫഖി തങ്ങള്‍ പാര്‍ട്ടി വിട്ടു... മാര്‍ക്കറ്റിങ് തന്ത്രം മാത്രം!!ബിജെപിയില്‍ വീണ്ടും രാജി; സയ്യിദ് താഹ ബാഫഖി തങ്ങള്‍ പാര്‍ട്ടി വിട്ടു... മാര്‍ക്കറ്റിങ് തന്ത്രം മാത്രം!!

5

യമന്‍ യുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട കരാറുണ്ടാക്കണമെന്നാണ് സൗദി മുന്നോട്ട് വച്ച ഉപാധി. എന്നാല്‍ ജിദ്ദയിലും മഷ്ഹദിലും അടച്ചിട്ടിരിക്കുന്ന കോണ്‍സുലേറ്റുകള്‍ തുറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാമെന്നാണ് ഇറാന്റെ ആവശ്യം. യമനിലെ യുദ്ധ മേഖലയില്‍ അടുത്തിടെ സൗദി അറേബ്യന്‍ സൈന്യം ചില മേല്‍ക്കൈ നേടിയിരുന്നു. ഈ സാഹചര്യത്തില്‍ കരാറുണ്ടാക്കിയാല്‍ സൗദിക്ക് നേട്ടമാകും. അതാണ് സൗദിയുടെ ശ്രമം.

6

ഇറാന്‍ പറയുന്നത് കോണ്‍സുലേറ്റുകള്‍ തുറക്കണം എന്നാണ്. ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവരെ ഉദ്ധരിച്ചാണ് ടെലിവിഷന്‍ റിപ്പോര്‍ട്ട്. എന്നാല്‍ സൗദിയോ ഇറാനോ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഇറാഖോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഹൂത്തികളുടെ ആക്രമണം അവസാനിപ്പിക്കാനുള്ള കരാറാണ് സൗദി ലക്ഷ്യമിടുന്നത്. കാരണം നേരത്തെ സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ വരെ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ചെങ്കടലിലൂടെയുള്ള സൗദിയുടെ ചരക്ക് കടത്തും ഭീഷണി നേരിടുന്നുണ്ട്.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

7

ഇറാനും സൗദിയും തമ്മില്‍ തര്‍ക്കം അവസാനിച്ചാല്‍ മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും. ഇറാന്‍ ആണവ വിഷയത്തിലും ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണ്. ഈ ചര്‍ച്ച ലോകത്തെ വന്‍ ശക്തി രാജ്യങ്ങളുമായിട്ടാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വൈകാതെ ഇറാന്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് വാര്‍ത്തകള്‍. ഗള്‍ഫ് മേഖല കൂടുതല്‍ സുരക്ഷിതമായാല്‍ ബിസിനസുകള്‍ ശക്തിപ്പെടുകയും ജോലി അവസരങ്ങള്‍ ഒരുങ്ങും ചെയ്യും. ഇതാകട്ടെ, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നേട്ടമാകും.

Recommended Video

cmsvideo
Saudi-Led Group Completes Purchase of Newcastle United| Oneindia Malayalam

English summary
Saudi Arabia-Iran Four Round Talk Over; Iran Demanded Consulates to be Open Within Two Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X