കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്‍ നല്‍കുന്ന വിവാഹധനം 50,000 റിയാല്‍ മതി, സൗദിയില്‍ മഹറിന് പരിധി നിശ്ചയിച്ചു

  • By Sruthi K M
Google Oneindia Malayalam News

റിയാദ്: സൗദി പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരന്റെ വീട്ടുകാര്‍ നല്‍കേണ്ട തുക വെട്ടി കുറച്ചു. യുവതികള്‍ക്ക് വരന്‍ നല്‍കുന്ന മഹറിന് സൗദി സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഇനി വരന്‍ അന്‍പതിനായിരം സൗദി റിയാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. രണ്ടാം വിവാഹമാണെങ്കില്‍ 30,000 റിയാലുമാണ് വിവാഹമൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

വിവാഹമൂല്യം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് അവിവാഹിതകളുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് പ്രഖ്യാപിച്ചത്. മുസ്ലീം വിവാഹത്തിലാണ് ഇങ്ങനെയൊരു കൊടുക്കല്‍ വാങ്ങല്‍ നിലനില്‍ക്കുന്നത്. മുസ്ലീം നിയമ പ്രകാരം പെണ്ണിന്റെ വീട്ടുകാര്‍ പറയുന്ന തുക ചെറുക്കന്‍ നല്‍കണം.

muslim-bride

ഓരോ വര്‍ഷം കഴിയുംതോറും വിവാഹധനം കൂടിവരുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം യുവതീയുവാക്കളുടെ വിവാഹം പ്രതിസന്ധിയിലാക്കിയിരുന്നു. ഈ തുക ഒരു മില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഇതുമൂലം 2010ല്‍ അവിവാഹിതരുടെ എണ്ണം പത്തു ലക്ഷം ആണ്. 2014 ആയപ്പോഴേക്കും ഇത് നാല് മില്യണായി ഉയര്‍ന്നു. ഇസഌമിക് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മതനേതാക്കളെയെല്ലാം വിളിച്ച് കൂട്ടി ആലോചിച്ച് അധികൃതര്‍ തീരുമാനം എടുത്തത്.

English summary
The government of Saudi Arabia is to place a legal limit on the size of dowries.Dowries payable by the families of new brides will be restricted to 50,000 riyals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X