കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സൗദിയില്‍ 11 തൊഴില്‍ മേഖല കൂടി നഷ്ടമാകും!! 18 കമ്പനികള്‍ റെഡി

Google Oneindia Malayalam News

റിയാദ്: അടുത്ത മാസം തുടങ്ങുന്ന പന്ത്രണ്ട് തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിന് പുറമെ കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സൗദി ഒരുങ്ങി. പുതിയ 11 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതി. ഇതോടെ 23 തൊഴില്‍ മേഖലകള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് നഷ്ടമാകും. പുതിയ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സ്വദേശികള്‍ക്ക് പരിശീലനം ആരംഭിക്കാന്‍ ഭരണകൂടം തീരുമാനിച്ചു.

സൗദിയില്‍ നിന്ന് പ്രവാസികള്‍ക്ക് തുടര്‍ച്ചയായി ദുഃഖകരമായ വാര്‍ത്തകളാണ് വരുന്നത്. 23 തൊഴില്‍ മേഖലകള്‍ വിദേശികള്‍ക്ക് നഷ്ടമായാല്‍ ഇനിയും കൂടുതല്‍ വിദേശികള്‍ സൗദി വിട്ടുപോരേണ്ടി വരും. എന്നാല്‍, ഇത്രയും സംഭവങ്ങള്‍ക്കിടെയും സൗദിയിലേക്ക് ജോലി തേടി പോകുന്ന വിദേശികള്‍ കുറവല്ല. ഇതുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവന്നിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

സ്വദേശികള്‍ക്ക് മാറ്റിവയ്ക്കുന്നത്

സ്വദേശികള്‍ക്ക് മാറ്റിവയ്ക്കുന്നത്

മെഡിക്കല്‍, ഐടി, ടെലികോം, അക്കൗണ്ടിങ്, ഇന്റസ്ട്രിയല്‍, എന്‍ജിനിയറിങ്, കണ്‍സള്‍ട്ടന്‍സി, ടീട്ടേല്‍ ട്രേഡ്, വിനോദസഞ്ചാരം, ഗതാഗതം, കരാര്‍ജോലികള്‍, നിയമം എന്നീ മേഖലകളിലാണ് പുതിയ സ്വദേശിവല്‍ക്കരണം ആലോചിക്കുന്നത്. ഈ മേഖലകളില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിന് മുന്നോടിയായി പ്രത്യേക പരിശീലനം തുടങ്ങാനും ആലോചനയുണ്ട്.

തളര്‍ച്ച സംഭവിക്കാതിരിക്കാന്‍

തളര്‍ച്ച സംഭവിക്കാതിരിക്കാന്‍

സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ച മേഖലകളില്‍ നിരവധി വിദേശികളാണ് ജോലി ചെയ്യുന്നത്. ഇവരെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കുന്നത് അത്ര എളുപ്പമല്ല. ത്വരിത നടപടികള്‍ ഒരുപക്ഷേ, സാമ്പത്തിക രംഗത്തെ ബാധിച്ചേക്കും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പരിശീലനം ആരംഭിക്കുന്നത്.

18 കമ്പനികളുമായി കരാര്‍

18 കമ്പനികളുമായി കരാര്‍

പരിശീലനം പൂര്‍ത്തിയാക്കിയവരെയാകും പുതിയ സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോള്‍ നിയമിക്കുക. സൗദിക്കാര്‍ക്ക് പരിശീലനം നടക്കുന്നതിന് വിവിധ കമ്പനികളുമായി തൊഴില്‍ മന്ത്രാലയം കരാറുണ്ടാക്കി. 18 കമ്പനികളുമായിട്ടാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്നാണ് സൂചനകള്‍. പരിശീലനം പൂര്‍ത്തീകരിച്ച ശേഷമാകും ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം.

അടുത്തമാസം മുതല്‍

അടുത്തമാസം മുതല്‍

സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ നാടുവിടേണ്ടി വരുന്ന സാഹചര്യം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സപ്തംബര്‍ മുതല്‍ 12 ജോലികളിലാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് ഈ വര്‍ഷമാദ്യത്തില്‍ തന്നെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

വിദേശികള്‍ രാജ്യംവിടുന്നു

വിദേശികള്‍ രാജ്യംവിടുന്നു

ഈ സാഹചര്യത്തില്‍ സൗദിയിലെ ജോലി മതിയാക്കി പോകുന്ന വിദേശികള്‍ ഒട്ടേറെയാണ്. പ്രവാസികള്‍ കൂട്ടമായി രാജ്യംവിടുന്നതില്‍ ഭരണകൂടത്തിന് ആശങ്കയുണ്ട്. തുടര്‍ന്ന് നേരിയ ഇളവ് നല്‍കുമെന്ന് സൂചനകളുണ്ടായിരുന്നു. നിശ്ചിത അനുപാതത്തില്‍ സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന വച്ചേക്കുമെന്നും സൂചനയുണ്ട്.

മൂന്ന് ഘട്ടങ്ങളില്‍

മൂന്ന് ഘട്ടങ്ങളില്‍

അടുത്ത മാസം മുതല്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് സ്വദേശിവല്‍ക്കരണം നടപ്പാകുക എന്നാണ് വിവരം. അന്തിമ ഘട്ടം അടുത്ത ജനുവരിയാണ്. അതായത് ഏകദേശം ആറ് മാസമാണ് ബാക്കിയുള്ളത്. സപ്തംബര്‍ 11, നവംബര്‍ ഒമ്പത്, അടുത്ത വര്‍ഷം ജനുവരി ഏഴ് എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണം 12 മേഖലകളില്‍ പൂര്‍ണമായി നടപ്പാക്കേണ്ട അന്തിമ തിയ്യതി.

അടുത്ത മാസം നഷ്ടമാകുന്ന മേഖല

അടുത്ത മാസം നഷ്ടമാകുന്ന മേഖല

വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലാണ് തൊട്ടടുത്ത ഘട്ടം. നവംബര്‍ ഒമ്പത് മുതല്‍ ഈ മേഖലകളിലെല്ലാം സൗദി പൗരന്‍മാര്‍ മാത്രമേ ജോലിക്കുണ്ടാകൂ. ചിലപ്പോള്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

ബദല്‍മാര്‍ഗം കാണണം

ബദല്‍മാര്‍ഗം കാണണം

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും. സ്വാഭാവികമായും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ബദല്‍മാര്‍ഗം തേടേണ്ടിവരും.

സൗദിക്കാര്‍ക്ക് പദ്ധതികള്‍

സൗദിക്കാര്‍ക്ക് പദ്ധതികള്‍

സ്വദേശികളെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് ഭരണകൂടം ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്വദേശികള്‍ക്ക് വായ്പ നല്‍കി ബിസിനസ് പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെയും തൊഴില്‍മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ മേഖല വളര്‍ന്നാല്‍ മത്രമേ രാജ്യത്ത് പുരോഗതി വരൂ എന്നാണ് ഭരണകൂടം കരുതുന്നത്.

എങ്കിലും സൗദിയിലേക്ക്

എങ്കിലും സൗദിയിലേക്ക്

അതേസമയം, സ്വദേശിവല്‍ക്കരണം ശക്തിപ്പെടുമ്പോഴും സൗദിയിലേക്ക് ജോലി തേടി വരുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവില്ല. ഇന്ത്യക്കാരടക്കമുള്ളവര്‍ ഇപ്പോഴും ജോലി തേടി വരുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ തൊഴില്‍ വിസകളില്‍ മൂന്നര ലക്ഷം വിദേശികള്‍ സൗദിയിലെത്തിയെന്നാണ് കണക്ക്.

എട്ട് ലക്ഷം മടങ്ങിയപ്പോള്‍...

എട്ട് ലക്ഷം മടങ്ങിയപ്പോള്‍...

തൊഴില്‍ വിപണിയുടെ ആവശ്യമനുസരിച്ചാണ് കൂടുതല്‍ തൊഴില്‍ വിസകള്‍ അനുവദിച്ചത്. ആദ്യ നാല് മാസത്തില്‍ സൗദിയില്‍ നിന്ന് എട്ട് ലക്ഷം വിദേശികള്‍ മടങ്ങിയപ്പോഴാണ് മൂന്നര ലക്ഷം പേര്‍ സൗദിയിലേക്ക് വന്നതെന്നതും ശ്രദ്ധേയമാണ്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ജോലി തേടി വന്നവരുടെ കണക്ക് പുറത്തുവിട്ടത്.

ഗാര്‍ഹിക വിസകള്‍

ഗാര്‍ഹിക വിസകള്‍

സാധാരണ സൗദി അനുവദിക്കുന്ന കൂടുതല്‍ വിസകളും ഗാര്‍ഹിക വിസകളാണ്. ഇത്തവണ അനുവദിച്ചതില്‍ 65 ശതമാനം വരും ഗാര്‍ഹിക വിസകള്‍. സ്വദേശിവല്‍ക്കരണം നടപ്പാക്കിയ മേഖലകളില്‍ വിദേശികള്‍ക്ക് ജോലി നല്‍കുന്നില്ല. അല്ലാത്ത മേഖലകളിലെ ജോലി തേടിയാണ് ഇത്രയും പേര്‍ സൗദിയിലേക്ക് എത്തുന്നത്.

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല!! അടുത്ത് വനിതാ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധിയും ഇല്ലനരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല!! അടുത്ത് വനിതാ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധിയും ഇല്ല

English summary
Saudi Nationalization going to implement in new 11 job sector, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X