എംബിസി ഗ്രൂപ്പ് സ്വന്തമാക്കാന്‍ സൗദി; പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനി, റിപ്പോര്‍ട്ട് തള്ളി

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനം സ്വന്തമാക്കാൻ ശ്രമിച്ച് ഭരണകൂടം, | Oneindia Malayalam

  റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ കമ്പനിയാണ് എംബിസി ഗ്രൂപ്പ്. വലീദ് അല്‍ ഇബ്രാഹീം എന്ന ഗള്‍ഫിലെ പ്രമുഖ വ്യവസായി ആണ് കമ്പനിയുടെ സ്ഥാപകന്‍. സൗദിയില്‍ അഴിമതി വിരുദ്ധ നടപടിയില്‍ അറസ്റ്റിലായവരില്‍ വലീദ് അല്‍ ഇബ്രാഹീമുമുണ്ടായിരുന്നു. എംബിസി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സൗദി ഭരണകൂടം പദ്ധതിയിടുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അറബ് ലോകത്ത് മൊത്തം വ്യാപിച്ച് കിടക്കുന്ന മാധ്യമശൃംഖലയുള്ള സ്ഥാപനമാണിത്. ഈ കമ്പനി സ്വന്തമായാല്‍ അറബ് ലോകത്തെ വിനോദ-വാര്‍ത്താലോകം സ്വന്തമായെന്ന് പറയാം. പക്ഷേ, റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

   എംബിസിയുടെ ഓഹരികള്‍

  എംബിസിയുടെ ഓഹരികള്‍

  എംബിസിയുടെ ഓഹരികള്‍ സ്വന്തമാക്കാനാണ് സൗദി ഭരണകൂടത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 60 ശതമാനം ഒഹരി ഭരണകൂടത്തിന് ലഭിക്കാനിടയുണ്ടെന്നാണ് വിവരങ്ങള്‍. ബാക്കി 40 ശതമാനം കമ്പനി ചെയര്‍മാന്‍ വലീദ് അല്‍ ഇബ്രാഹീമില്‍ തുടരും.

  പ്രതികരണങ്ങള്‍ ഇങ്ങനെ

  പ്രതികരണങ്ങള്‍ ഇങ്ങനെ

  സൗദിയിലെ രണ്ട് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ലെന്ന് സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനി പഴയ പോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എംബിസി ഗ്രൂപ്പിലെ പ്രമുഖര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

  സാലിഹ് കാമിലും

  സാലിഹ് കാമിലും

  വലീദ് അല്‍ ഇബ്രാഹീമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കമ്പനിയുടെ പകുതി ഓഹരികള്‍. ജിദ്ദ കേന്ദ്രമായുള്ള വ്യവസായിയായ സാലിഹ് കാമിലിന് 10 ശതമാനം ഓഹരിയുണ്ട്. അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി കാമിലിനെ അറസ്റ്റ് ചെയ്തിരുന്നു.

  കമ്പനി പ്രമുഖരെ വിട്ടയച്ചു

  കമ്പനി പ്രമുഖരെ വിട്ടയച്ചു

  എംബിസി ചെയര്‍മാന്‍ വലീദ് അല്‍ ഇബ്രാഹീം, ഖാലിദും മാജിദ്, അബ്ദുല്‍ അസീസ് എന്നീ സഹോദരന്മാരും അഴിമതി കേസില്‍ അറസ്റ്റിലായിരുന്നു. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു ഇവരെ തടവിലിട്ടിരുന്നത്. ഇപ്പോള്‍ വിട്ടയച്ചിട്ടുണ്ട്.

  സര്‍ക്കാര്‍ നിര്‍ദേശം

  സര്‍ക്കാര്‍ നിര്‍ദേശം

  തടവിലുള്ളവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം, അഴിമതിയിലൂടെ നേടിയ പണം സൗദി ഭരണകൂടത്തിന് തിരിച്ചുനല്‍കുക എന്നതായിരുന്നു. തിരിച്ചടയ്‌ക്കേണ്ട സംഖ്യയും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഇതു പ്രകാരം മൊത്തം അറസ്റ്റിലായവരില്‍ നിന്ന് 10000 കോടി ഡോളറിലധികം സര്‍ക്കാരിന് ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  എംബിസി കൈമാറുന്നത്

  എംബിസി കൈമാറുന്നത്

  പണം നല്‍കാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ സര്‍ക്കാരിന് കൈമാറിയാല്‍ മതിയെന്ന നിര്‍ദേശവും മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എംബിസിയുടെ ഓഹരി ഭരണകൂടം വാങ്ങുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

   കമ്പനി പറയുന്നു

  കമ്പനി പറയുന്നു

  എന്നാല്‍ വലീദ് അല്‍ ഇബ്രാഹീമിം മോചിതനായത് പണം നല്‍കിയിട്ടല്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. വലീദ് നിരപരാധിയാണെന്ന് സര്‍ക്കാരിന് ബോധ്യമായിരുന്നുവത്രെ. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് വിട്ടയച്ചതെന്നും എംബിസി കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നു.

  പദ്ധതി നേരത്തെ

  പദ്ധതി നേരത്തെ

  എംബിസിയുടെ ഓഹരി വാങ്ങാന്‍ സൗദി ഭരണകൂടത്തിന് നേരത്തെ പദ്ധതിയുണ്ടായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ആരംഭിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. തുക സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ ചര്‍ച്ച മുന്നോട്ട് പോയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ദുബായ് കേന്ദ്രം

  ദുബായ് കേന്ദ്രം

  ദുബായ് കേന്ദ്രമായിട്ടാണ് എംബിസി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് എംബിസി ഗ്രൂപ്പിന്റെ കീഴില്‍ 18 ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു. റേഡിയോ ചാനലുകളും കമ്പനിയുടെ കീഴിലുണ്ട്. കുടുംബ, വിനോദ, കായിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ചാനലുകള്‍.

  ലണ്ടനില്‍ തുടങ്ങി

  ലണ്ടനില്‍ തുടങ്ങി

  1991ല്‍ ലണ്ടനിലാണ് കമ്പനി തുടങ്ങിയതെങ്കിലും 2002ല്‍ ദുബായിലേക്ക് മാറ്റുകയായിരുന്നു. അല്‍ അറബിയ്യ വാര്‍ത്താ ചാനല്‍ എംബിസിക്ക് കീഴിലുള്ളതാണ്. അറബ് ലോകത്ത് മൊത്തം വ്യാപിച്ച് കിടക്കുന്ന ഈ ഗ്രൂപ്പിന് കീഴില്‍ വിവിധ ഭാഷകളില്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  English summary
  Saudi Arabia plans to seize controlling stake in broadcaster MBC: sources

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്