സൗദി അറേബ്യയില്‍ അപൂര്‍വ സംഗമം; പഴയ 'പുലി'കള്‍ ഒന്നിച്ചു, ഗള്‍ഫിനെ താങ്ങി നിര്‍ത്തിയവര്‍

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ കഴിഞ്ഞദിവസം സാക്ഷിയായത് അപൂര്‍വ സംഗമത്തിന്. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെയും ഗള്‍ഫ് മേഖലയെ മൊത്തവും വിറപ്പിച്ചവരുടെ ഒത്തുചേരലായിരുന്നു അത്. സൗദി അറേബ്യ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഈ ഘട്ടത്തിലുള്ള ഒത്തുചേരല്‍ ഒരു അഭിപ്രായം പങ്കുവയ്ക്കല്‍ വേദി കൂടിയായി. നൂറിലധികം ഓഫീസര്‍മാരും സൈനികരുമാണ് ഒന്നിച്ചത്. ഇവരുടെ സംഗമം 25 ശേഷമാണ് നടക്കുന്നത്. അതിന് വഴിയൊരുക്കിയതാകട്ടെ സോഷ്യല്‍ മീഡിയയും. സംഭവം ഇങ്ങനെ...

ഗള്‍ഫ് യുദ്ധം

ഗള്‍ഫ് യുദ്ധം

ഗള്‍ഫ് യുദ്ധം എക്കാലത്തും നടക്കുന്ന ഓര്‍മകളാണ് ജിസിയിലുള്ളവര്‍ക്ക്. മലയാളികളായ പ്രവാസികള്‍ വരെ ഗള്‍ഫ് യുദ്ധത്തെ കുറിച്ചുപറയുമ്പോള്‍ ഭീതി മുഖത്ത് തെളിയും. ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്തവരുടെ സംഗമത്തിനാണ് സൗദി സാക്ഷിയായത്.

പ്രത്യേക യോഗം ചേര്‍ന്നു

പ്രത്യേക യോഗം ചേര്‍ന്നു

സൗദി അറേബ്യയുടെ സൈനികരും മുതിര്‍ന്ന ഓഫീസര്‍മാരുമാണ് കഴിഞ്ഞദിവസം പ്രത്യേക യോഗം ചേര്‍ന്നത്. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലുള്ള സൈനിക ബ്രിഗേഡിന്റെ ഭാഗമായിരുന്നു ഇവരെല്ലാം. സൗദി നിലവില്‍ നേരിടുന്ന പ്രതിസന്ധികളും കൂടിച്ചേരലിനിടെ വിഷയമായി.

കുവൈത്തിനെ രക്ഷിക്കുക

കുവൈത്തിനെ രക്ഷിക്കുക

1991 ജനുവരിയാണ് ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1990 ഓഗസ്റ്റില്‍ ഇറാഖ് സൈന്യം കുവൈത്ത് കൈയ്യേറിയിരുന്നു. കുവൈത്തിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യന്‍ സൈന്യം വിഷയത്തില്‍ ഇടപെട്ടത്.

നിര്‍ദേശം ലഭിച്ചു

നിര്‍ദേശം ലഭിച്ചു

കുവൈത്തിന്റെ മോചനത്തിന് വേണ്ടി ഒരുങ്ങണമെന്ന് നിര്‍ദേശം ലഭിച്ചത് കൂടിച്ചേരലില്‍ പങ്കെടുത്ത പലരും ഓര്‍ത്തെടുത്തു. സൈനിക നീക്കം പൂര്‍ത്തിയാകുകയും കുവൈത്തിനെ മോചിപ്പിക്കുയും ചെയ്തു ഈ സംഘം. ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതും ഇവര്‍ തന്നെ.

 അധികം വൈകാതെ

അധികം വൈകാതെ

കുവൈത്ത് മോചിപ്പിക്കപ്പെട്ട ശേഷം സൗദി സൈനികര്‍ ഖമീസ് മുശൈത്തിലേക്ക് തിരിച്ചുപോന്നു. എന്നാല്‍ അധികം വൈകാതെ പിരിയേണ്ടി വന്നു. പഴയ പദവികളിലേക്ക് മാറ്റി നിയമിച്ചു. ഇതിന് ശേഷം ബന്ധം കുറഞ്ഞു.

 കണ്ടിട്ടുപോലുമില്ല

കണ്ടിട്ടുപോലുമില്ല

പിരിഞ്ഞെങ്കിലും കുറച്ചുകാലം ബന്ധം നിലനിര്‍ത്തിയിരുന്നു. ഫോണ്‍ വഴി വിളികളുമുണ്ടായിരുന്നു. പിന്നീട് ജോലി തിരക്കുകാരണം ബന്ധം കുറഞ്ഞു. അധിക പേരും പിന്നീട് കണ്ടിട്ടുപോലുമില്ല. ഇപ്പോള്‍ വീണ്ടും സംഗമിച്ചത് ഒരാളുടെ ശ്രമഫലമായാണ്.

സ്വപ്‌നം യാഥാര്‍ഥ്യമായി

സ്വപ്‌നം യാഥാര്‍ഥ്യമായി

ഒരു സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് സഈദ് ബിന്‍ മുഹമ്മദ് അല്‍ ഗാമിദി പറഞ്ഞു. പല ഘട്ടങ്ങളിലും സൗദി സൈന്യത്തിന് വേണ്ടി അതുല്യ സേവനം അനുഷ്ഠിച്ചവരാണ് ഇവര്‍. ഒടുവില്‍ കണ്ടത് ഗള്‍ഫ് യുദ്ധകാലത്താണ്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുന്നുവെന്നനും സഈദ് സബ്ഖ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വാട്‌സ് ആപ്പ് വഴി

വാട്‌സ് ആപ്പ് വഴി

വാട്‌സ് ആപ്പ് വഴി നടന്ന ഒരു ശ്രമമാണ് പുനസംഗമത്തിന് വഴിയൊരുക്കിയത്. ഒരു മുന്‍ സൈനിക ഓഫീസര്‍ പഴയ സഹപ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. ഇതോടെ ഓരോ ദിവസവും വാട്‌സ് ആപ്പ് ചര്‍ച്ചകള്‍ മാത്രമായെന്ന് അംഗങ്ങള്‍ പറയുന്നു.

അസീറില്‍ സംഗമം

അസീറില്‍ സംഗമം

അസീറില്‍ നടന്ന കൂടിച്ചേരല്‍ ഇനിയും നടത്തണമെന്ന് പലരും അഭിപ്രായപ്പെട്ടു. അടുത്ത ബന്ധം നിലനിര്‍ത്തണമെന്നും ചിലര്‍ പറഞ്ഞു. യുദ്ധകാല ഓര്‍മകള്‍ക്ക് പുറമെ ഇപ്പോള്‍ കുടുംബത്തിലും മറ്റും വന്ന മാറ്റങ്ങള്‍ സംബന്ധിച്ചും അവര്‍ പങ്കുവച്ചു.

കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മുന്‍ സൈനികരുടെ ഒത്തുചേരല്‍ സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ പ്രധാന ചര്‍ച്ചയാണ്. മിക്കയാളുകളും ആശംസകള്‍ ചൊരിഞ്ഞു. സൗഹൃദത്തിന്റെ ആഴം സംബന്ധിച്ചായിരുന്നു പലരും പ്രതികരിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണപരമായ ഉപയോഗമാണ് ഇതിന് സാധ്യമാക്കിയതെന്ന് പ്രതികരിച്ചവര്‍ പറയുന്നു.

English summary
Saudi Arabia: Technology enables war veterans to meet after 25 years

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്