കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയ്ക്ക് മുമ്പേ സൗദിയുണ്ടെന്നത് ഓര്‍ക്കണം; ട്രംപിന് സല്‍മാന്‍ രാജകുമാരന്‍റെ കിടിലന്‍ മറുപടി

Google Oneindia Malayalam News

യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടം രണ്ടാഴ്ച്ചയിലേറെ അധികാരത്തില്‍ തുടരില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നത് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. സല്‍മാന്‍ രാജിവിനെ ഞാന്‍ സ്‌നേഹിക്കുന്നു പക്ഷെ രാജാവേ, അങ്ങയെ സംരക്ഷിക്കുന്നത് ഞങ്ങളാണ്.

<strong>2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും</strong>2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും

ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ച്ചയിലേറെ രാജാവ് അധികാരത്തില്‍ തുടരില്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം നിങ്ങള്‍ തന്നെ മുടക്കണമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനക്കെതിരെ കിടിലന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ..

ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി

ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി

ബ്ലൂംബംര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് സൗദി കിരീടാവകശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുന്നത്. യുഎസ് നിലവില്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സൗദി അറേബ്യ എന്ന രാജ്യം നിലവിലുണ്ടെന്ന് ഒര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സൗദിഅറേബ്യ രൂപവത്കരിക്കപ്പെട്ടത്

സൗദിഅറേബ്യ രൂപവത്കരിക്കപ്പെട്ടത്

1774 ലാണ് സൗദിഅറേബ്യ രൂപവത്കരിക്കപ്പെട്ടത്. അമേരിക്ക എന്ന രാജ്യം രൂപവത്ക്കരിക്കുന്നതിനും മുപ്പത് വര്‍ഷം മുമ്പാണത്. ഒമ്പാമ പ്രസിഡന്റായിരുന്ന എട്ടുവര്‍ഷക്കാലം സൗദിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മേഖലയില്‍ യുഎസ് ചില നയങ്ങള്‍ നടപ്പിലാക്കി.

പല നീക്കങ്ങളും പരാജയപ്പെട്ടു

പല നീക്കങ്ങളും പരാജയപ്പെട്ടു

യുഎസ് നയങ്ങള്‍ എതിരായിരുന്നെങ്കിലും ഈ കാലഘട്ടത്തിലും സൗദിയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കായി. മധ്യപൂര്‍വേഷ്യയില്‍ ഒബാമയുടെ നേതൃത്വത്തില്‍ നടത്തിയ പല നീക്കങ്ങളും പരാജയപ്പെട്ടെന്നും സല്‍മാന്‍ വ്യക്തമാക്കി.

താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍

താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍

ഈജിപിത് അതിന് മികച്ച ഉദാഹരണമായി നമുക്ക് മുന്നിലുടെ. സൗദിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി അമേരിക്ക പ്രവര്‍ത്തിച്ചാലും ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.

സുഹൃത്ത് രാജ്യം തന്നെയാണ്

സുഹൃത്ത് രാജ്യം തന്നെയാണ്

അമേരിക്ക സുഹൃത്ത് രാജ്യം തന്നെയാണ്. എന്നാല്‍ ഏത് സുഹൃത്തും നല്ലകാര്യങ്ങള്‍ മാത്രമേ പറയൂ എന്ന് വിശ്വസിക്കാന്‍ കഴിയില്ല. സുഹൃത്തുക്കള്‍ ചീത്തക്കാര്യവും നല്ലകാര്യവും പറയും. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായത്‌കൊണ്ട് സംഭവിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന് വേണ്ട പണം

സൈന്യത്തിന് വേണ്ട പണം

നിങ്ങലുടെ സൈന്യത്തിന് വേണ്ട പണം നിങ്ങള്‍ തന്നെ മുടക്കണമെന്ന ട്രംപിന്റെ പ്രസ്താവനക്കും സല്‍മാന്‍ കൃത്യമായ മറുപടി നല്‍കി. യുഎസ് നല്‍കുന്ന സൈനിക സഹായങ്ങളൊന്നും സൗജന്യമല്ല.

സൗദി കിരീടാവകാശി

സൗദി കിരീടാവകാശി

സൈനിക സഹായങ്ങള്‍ക്കെല്ലാം സൗദി കൃത്യമായ പണം അമേരിക്കയ്ക്ക് നല്‍കുന്നുണ്ട്. സൗദിയുടെ ഇപ്പോഴത്തെ സൈനിക സഹകരണത്തിന്റെ അറുപത് ശതമാനവും യുഎസുമയാണ്. അമേരിക്കയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണെന്നും സൗദി കിരീടാവകാശി സൂചിപ്പിച്ചു.

ആ നീക്കം മാറ്റി

ആ നീക്കം മാറ്റി

രണ്ട് വര്‍ഷം മുമ്പ് മറ്റ് രാജ്യങ്ങളുമായി സൈനിക സഹകരണം ഉണ്ടാക്കാന്‍ സൗദി ശ്രമിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ സൗദി ആ നീക്കം മാറ്റുകയായിരുന്നു. ഇപ്പോള്‍ ആയുധനിര്‍മാണം ഉള്‍പ്പെടേയുള്ള കാര്യങ്ങല്‍ സൗദിയിലിലും യുഎസിലുമായി നടത്താമെന്നും കരാറുണ്ട്.

ഈ വിവാദങ്ങളുടെ അര്‍ഥം

ഈ വിവാദങ്ങളുടെ അര്‍ഥം

ഇപ്പോഴത്തെ ഈ വിവാദങ്ങളുടെ അര്‍ഥം സൗദിയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു എന്നല്ല. യുഎസുമായുള്ള ബന്ധത്തില്‍ 99 ശതമാനം നല്ലതും ഒരു ശതമാനും മോശം കാര്യങ്ങളുമാണുള്ളത്. ട്രംപുമായി സഹകരിക്കുന്നതില്‍ വലിയ സന്തോഷമാണ് ഉള്ളതെന്ന് സല്‍മാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

സല്‍മാന്‍ രാജാവുമായി ഫോണ്‍സംഭാഷണം

സല്‍മാന്‍ രാജാവുമായി ഫോണ്‍സംഭാഷണം

അതേസമയം,എണ്ണവില 4 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ, എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോടും സൗദി അറേബ്യയോടും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. സല്‍മാന്‍ രാജാവുമായി കഴിഞ്ഞ ശനിയാഴ്ച്ച ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിലും എണ്ണവിലയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ട്രംപില്‍ നിന്നും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

<strong>ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ 'സേവ് ശബരിമല' മുദ്രാവാക്യം; ഏറ്റെടുക്കാതെ കാണികള്‍ - വീഡിയോ</strong>ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ 'സേവ് ശബരിമല' മുദ്രാവാക്യം; ഏറ്റെടുക്കാതെ കാണികള്‍ - വീഡിയോ

English summary
Saudi Crown Prince Discusses Trump, Aramco, Arrests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X