കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖഷോഗി അപകടകാരിയായ ഇസ്ലാമിസ്റ്റ്..... വിവാദമായി മുഹമ്മദ് ബിന്‍ സല്‍മാന്റെ സംഭാഷണം!!

Google Oneindia Malayalam News

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടുതല്‍ കുരുക്കില്‍. ഖഷോഗിയെ തട്ടിക്കൊണ്ടുപോയ ശേഷം അദ്ദേഹം അമേരിക്കയിലെ പ്രമുഖരുമായി നടത്തിയ സംഭാഷണങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് കൊലപാതകത്തില്‍ ഉണ്ടെന്ന തുര്‍ക്കിയുടെ വാദങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ സംഭാഷണം.

അന്താരാഷ്ട്ര തലത്തില്‍ സൗദിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ഇത്. ഇതുവരെ ഖഷോഗിയുടെ കൊലയില്‍ സൗദി ഭരണകൂടത്തിന് പങ്കില്ലെന്നാണ് അവര്‍ ആരോപിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ എന്നിവരും ഈ വിഷയത്തില്‍ കുരുക്കിലായിരിക്കുകയാണ്. പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

അപകടകാരിയായ ഇസ്ലാമിസ്റ്റ്

അപകടകാരിയായ ഇസ്ലാമിസ്റ്റ്

സൗദി കിരീടാവകാശി മുഹമ്മദ്ബിന്‍ സല്‍മാന്‍ അമേരിക്കയിലെ പ്രമുഖരുമായി നടത്തിയ സംഭാഷണത്തില്‍ ഖഷോഗിയെ അപകടകാരിയായ ഇസ്ലാമിസ്റ്റെന്നാണ് വിശേഷിപ്പിച്ചത്. ഖഷോഗിയെ കോണ്‍സുലേറ്റില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ഈ സംഭാഷണം. ജാരെഡ് കുഷ്‌നര്‍, ജോണ്‍ ബോള്‍ട്ടന്‍ എന്നിവരുമായിട്ടാണ് ഇക്കാര്യങ്ങള്‍ സൗദി കിരീടാവകാശി സംസാരിച്ചത്. ഇതോടെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമാണെന്ന് സംശയിക്കേണ്ടി വരും.

മുസ്ലീം ബ്രദര്‍ഹുഡ് അംഗം

മുസ്ലീം ബ്രദര്‍ഹുഡ് അംഗം

തീവ്ര ഇസ്ലാമിക് സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിലെ അംഗമാണ് ഖഷോഗിയെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫോണ്‍ വിളിയില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ ഒന്‍പതിനാണ് അമേരിക്കയിലെ പ്രമുഖരുമായി സംഭാഷണം നടത്തിയത്. അതേസമയം യുഎസ്-സൗദി സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഇതിന്റെ പേരില്‍ സഖ്യം തകരരുതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു.

സുഹൃത്തുക്കള്‍ പറയുന്നത് ഇങ്ങനെ

സുഹൃത്തുക്കള്‍ പറയുന്നത് ഇങ്ങനെ

ഖഷോഗി ചെറുപ്പത്തില്‍ തന്നെ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അത് ഉപേക്ഷിക്കുകയായിരുന്നു. 2011ലെ അറബ് വസന്തത്തിലാണ് അദ്ദേഹം മുസ്ലീം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കാന്‍ ആരംഭിച്ചത്. അതേസമയം ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം തള്ളിയിട്ടുണ്ട്. താന്‍ ബ്രദര്‍ഹുഡിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഖഷോഗിക്ക് അപകടകാരിയായി മാറാന്‍ ഒരിക്കലും സാധിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

യുഎസ്സും കുരുക്കില്‍

യുഎസ്സും കുരുക്കില്‍

ഖഷോഗിയുടെ മരണത്തില്‍ സൗദിയെ തള്ളിയെങ്കിലും പുതിയ വെളിപ്പെടുത്തലുകളോടെ അവരും കുടുങ്ങിയിരിക്കുകയാണ്. ബോള്‍ട്ടനും കുഷ്‌നറും അടക്കമുള്ള ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായുള്ളവര്‍ ദീര്‍ഘകാലമായി മുസ്ലീം ബ്രദര്‍ഹുഡിനെ എതിര്‍ക്കുന്നവരാണ്. അങ്ങനെയെങ്കില്‍ കൊലപാതകത്തില്‍ ഇവരെ സൗദിയെ പിന്തുണച്ചിട്ടുണ്ടാവാനും സാധ്യതയുണ്ട്. മുസ്ലീം ബ്രദര്‍ഹുഡിന്റെ പേരില്‍ അമേരിക്കയുടെ പിന്തുണ ഈ വിഷയത്തില്‍ നേടിയെടുക്കാനുള്ള ശ്രമമാണ് സൗദി നടത്തിയതെന്നാണ് സൂചന.

സംഭാഷണം നടന്നിരുന്നുവെന്ന് യുഎസ്സ്

സംഭാഷണം നടന്നിരുന്നുവെന്ന് യുഎസ്സ്

സൗദി കിരീടാവകാശി വിളിച്ചിരുന്നുവെന്ന് യുഎസ്സ് സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് ട്രംപ് പറയുന്നു. ഖഷോഗിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പും സംസാരിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം ഖഷോഗിയുടെ മരണത്തിലെ നിര്‍ണായക കാര്യങ്ങള്‍ കുഷ്‌നര്‍ക്ക് അറിയാമെന്നാണ് സൂചന. സൗദിയുമായുള്ള ട്രംപിന്റെ അടുപ്പത്തിന് കാരണവും അദ്ദേഹമാണ്. വിപണി സാധ്യതകള്‍ മുന്നില്‍ കണ്ട് സൗദിയെ പിണക്കേണ്ടെന്നാണ് അദ്ദേഹം ട്രംപിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

അമേരിക്ക മറുപടി പറയേണ്ടി വരും

അമേരിക്ക മറുപടി പറയേണ്ടി വരും

കുഷ്‌നറുമായി നടന്ന രഹസ്യ സംഭാഷണങ്ങള്‍ ട്രംപ് പുറത്തുവിടേണ്ടി വരുമെന്നാണ് സൂചന. മുഹമ്മദ് ബിന്‍ സല്‍മാന്റെ രഹസ്യങ്ങള്‍ മൂടിവെക്കുന്നത് സൗദിയെ സഹായിക്കുന്നതിന് തുല്യമാണെന്നാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നത്. കാനഡയും ജര്‍മനിയും ഇതിനായി സമ്മര്‍ദം ചെലുത്തുമെന്നാണ് സൂചന. അതേസമയം ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിയുമായി അകലം പാലിക്കാനും ട്രംപ് നിര്‍ബന്ധിതനാവും. അല്ലെങ്കില്‍ കൊലപാതകത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണം അമേരിക്ക നേരിടേണ്ടി വരും.

തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍

തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍

തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉര്‍ഗുഗാന്റെ ഉപദേഷ്ടാവ് നിര്‍ണായക വെളിപ്പെടുത്തല്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുണ്ട്. സൗദി ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിക്കീറി നശിപ്പിച്ചു എന്നാണ് ഇയാള്‍ പറയുന്നത്. ഇതിന് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം ശരീര ഭാഗങ്ങള്‍ ആസിഡില്‍ മുക്കി നശിപ്പിച്ചെന്ന വാദം ഇയാള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. വെട്ടിക്കീറിയത് പല സ്ഥലത്തായി ഉപേക്ഷിക്കുന്നതിനാണെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നുവെന്നും ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് പറഞ്ഞു.

യെമനില്‍ നിന്ന് സൗദി സൈന്യത്തെ പിന്‍വലിക്കുന്നു.... സമ്മര്‍ദവുമായി അമേരിക്കന്‍ പ്രതിനിധികള്‍യെമനില്‍ നിന്ന് സൗദി സൈന്യത്തെ പിന്‍വലിക്കുന്നു.... സമ്മര്‍ദവുമായി അമേരിക്കന്‍ പ്രതിനിധികള്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, 128 സീറ്റുകളില്‍ മുന്‍തൂക്കംമധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, 128 സീറ്റുകളില്‍ മുന്‍തൂക്കം

English summary
saudi prince conversation about khashoggi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X