കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മണവാട്ടിയുടെ തട്ടം ഉയര്‍ത്തിയതിന് മണവാളന് പൊതിരെ തല്ല്, വിവാഹം മുടങ്ങി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹമാണെങ്കില്‍ പലപ്പോഴും പെണ്ണുകാണല്‍ ചടങ്ങ് അഭിമുഖീകരിയ്‌ക്കേണ്ടി വന്നിട്ടുള്ളവര്‍ അധികമാണ്. പെണ്ണിന്റെ മുഖമൊന്നു കാണാതെ കെട്ടുറപ്പിയ്ക്കുന്നതിനെപ്പറ്റി ശരാശരി മലയാളിയ്ക്ക് ചിന്തിയ്ക്കാന്‍ പറ്റില്ല. എന്നാല്‍ ഇതിനൊന്നും ഇപ്പോഴും കഴിയാത്തവരുണ്ട് സൗദിയില്‍. വിവാഹത്തിന് ശേഷം മാത്രമേ ഭാര്യയുടെ മുഖം കാണാന്‍ സൗദിയിലെ പല ഭര്‍ത്താക്കന്‍മാര്‍ക്കും അവസരമുള്ളൂ. അതിന് മുമ്പ് ശ്രമിച്ചാലോ പ്രതിശ്രുത വധുവിന്റെ ബന്ധുക്കള്‍ വരനെ കൈകാര്യം ചെയ്യും, അത്രമാത്രം!

തമാശയാണെന്നൊന്നും കരുതല്ലേ. കാലം മാറിയിട്ടും ഫത്വകള്‍ അതേ പടി പിന്തുടരുന്ന സൗദിക്കാരാണ് കൂടുതല്‍. ഇത്തരൊമൊരു കുടബംത്തില്‍ നിന്ന് കല്യാണമുറപ്പിച്ച അറബിയ്ക്കാണ് വിവാഹ നിശ്ചയ ദിനം തന്നെ വധുവിന്റെ ബന്ധുക്കളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

Marriage

വധുവിന്റെ എല്ലാ ഡിമാന്റുകളും അംഗീകരിച്ച വരന്‍ വിവാഹ നിശ്ചയത്തിനിടെ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രം. തട്ടം മാറ്റി വധുവിന്റെ മുഖമൊന്നു കാണണം. എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ ആവശ്യത്തെ നിരസിച്ചു. വരനാകട്ടേ മണവാട്ടിയുടെ മുഖം കാണാന്‍ തിടുക്കപ്പെട്ട് തട്ടം മാറ്റൊനൊരുങ്ങി.

പോരേ പൂരം. വധുവിന്റെ സഹോദരന്‍ വരനെ ശരിയ്ക്കും പെരുമാറി. ഈ വിവാഹമേ വേണ്ടെന്ന് വധുവിന്റെ ബന്ധുക്കള്‍. തല്ല് കിട്ടിയ വരനും മറിച്ചൊരു അഭിപ്രായവും ഇല്ല. വിവാഹത്തിന് ശേഷം മാത്രമേ ഭര്‍ത്താവ് ഭാര്യയുടെ മുഖം കാണാന്‍ പാടുള്ളൂ എന്നും അതുവരെ അയാള്‍ പെണ്‍കുട്ടിയ്ക്ക് അന്യപുരുഷന്‍ മാത്രമാണെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

English summary
Saudi suitor asks to see girl's face; beaten up by family.Girl’s brother assaulted suitor for asking to see her face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X