സൗദി ഇറാനെതിരേ തിരിയുന്നത് സ്വന്തം പരാജയം മറക്കാനെന്ന് റൂഹാനി

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: സ്വന്തം രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സൗദി അറേബ്യ ഇറാനെതിരേ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് റൂഹാനി ഈ ആരോപണം ഉന്നയിച്ചത്. അതേസമയം, അടുത്ത കാലത്തായി പാകിസ്താന്‍, തുര്‍ക്കി തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം മെച്ചപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഹിന്ദുവല്ല? ക്ഷേത്ര രജിസ്റ്ററില്‍ രാഹുലിന്റെ പേര് അഹിന്ദുക്കളുടെ ലിസ്റ്റില്‍!!

മേഖലയില്‍ സൗദിക്കുണ്ടായ പരാജയങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും മറച്ചുവയ്ക്കാന്‍ ഇറാനുമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സൗദി അറേബ്യന്‍ ഭരണകൂടം ചെയ്യുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കിയത് സൗദിയുടെ നടപടികളാണ്. ഇന്ന് തുര്‍ക്കി, ഇറാഖ്, അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ് ഇറാന്‍. അതേസമയം സൗദി പോലുള്ള ഏതാനും ചില രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ട്- റൂഹാനി പറഞ്ഞു.

palestine

സൗദി അറേബ്യയാവട്ടെ ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് കനത്ത പരാജയം ഏറ്റുവാങ്ങി. ഇറാഖിലും സിറിയയിലും അവസാനമായി ലബനാനിലും പരാജയങ്ങള്‍ തന്നെയായിരുന്നു സൗദി നേരിട്ടത്. ഇതാണ് സൗദിയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. മറ്റൊരു പ്രശ്‌നം രാജ്യത്തിനകത്തെ സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ്. ആഭ്യന്തര തര്‍ക്കങ്ങള്‍ വലിയ പ്രതിസന്ധിയാണ് വരുത്തിവച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ജനങ്ങളുടെയും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ഇറാന്‍ വിഷയത്തില്‍ സംഘര്‍ഷത്തിന്റെ നിലപാട് സൗദി കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

യമനിലെ ഹൂത്തികളെ ആയുധമണിയിച്ചതും നവംബര്‍ ആദ്യത്തില്‍ തലസ്ഥാന നഗരമായ റിയാദിനെതിരായ മിസൈലാക്രമണത്തിന് പിന്നിലും ഇറാനാണെന്ന് സൗദി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. 2015 മുതല്‍ യമനില്‍ സൈനിക ഇടപെടലുകള്‍ നടത്തിവരുന്ന സൗദി സഖ്യത്തിന് ഇവിടെ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. തലസ്ഥാന നഗരമായ സന ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഹൂത്തികളുടെ കൈയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. സംഘര്‍ഷത്തിനു പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഇറാന്‍ പ്രസിഡന്റ് അഭിമുഖത്തില്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
saudi tensions with iran to cover up defeats says rouhani

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്