കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

615 മുസ്ലീം പള്ളികള്‍ സൗദി അറേബ്യ തകര്‍ത്തു, വിശ്വസിയ്ക്കുമോ? ഞെട്ടിയ്ക്കുന്ന കണക്കുകള്‍ ഇതാ

  • By ജാനകി
Google Oneindia Malayalam News

സനാ: സൗദി അറേബ്യ യെമനില്‍ നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ ഉള്‍പ്പടെ രാജ്യത്ത് ഇതുവരെ സംഭവിച്ച നാശ നഷ്ടങ്ങളുടെ കണക്കുമായി യെമന്‍ സിവിലിയന്‍ അസോസിയേഷന്‍. സംഘടന ബുധനാഴ്ച പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സംഘടനയുടെ കണക്കുകള്‍ പ്രകാരം സൗദിയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 8278 പേരാണ്. ഇതില്‍ 2236 പേര്‍ കുട്ടികളാണ്. 16,015 പേര്‍ക്ക് പരിക്കേറ്റു. ഇനിയുമുണ്ട് നഷ്ടത്തിന്റെ കണക്കുകള്‍

ആശുപത്രികള്‍

ആശുപത്രികള്‍

സൗദി അറേബ്യയുടെ വ്യോമാക്രമണത്തില്‍ പൂര്‍ണമായോ ഭാഗികമായ തകര്‍ക്കപ്പെട്ട സ്ഥാപനങ്ങളുടേയും മറ്റും കണക്കുകള്‍ ഇങ്ങനെയാണ്. വീടുകള്‍ (345,722), യൂണിവേഴ്‌സിറ്റികള്‍ (39), ആശുപത്രികള്‍ (262), മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ (16), പള്ളികള്‍ (615), സ്‌കൂളുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (810) എന്നിങ്ങനെയാണ് ആക്രമണത്തില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ക്കപ്പെട്ടത്.

സ്‌കൂളുകള്‍

സ്‌കൂളുകള്‍

നാലായിരത്തോളം സ്‌കൂളുകള്‍ അടച്ച് പൂട്ടേണ്ടി വന്നു

സ്ഥാപനങ്ങള്‍

സ്ഥാപനങ്ങള്‍

1,113 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 191 ഫാക്ടറികള്‍, 59 പൈതൃക സ്ഥലങ്ങള്‍, 41 സ്‌റ്റേഡിയങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടു

ഇനിയും

ഇനിയും

ഇനിയുമുണ്ട് സൗദിയുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടവ. ചിക്കന്‍ ഫാമുകള്‍ (124), ഭക്ഷണ ശാലകള്‍ (547), ഇന്ധന ടാങ്കറുകള്‍ (421), റോഡുകള്‍ പാലങ്ങള്‍ (530), വാട്ടര്‍ ടാങ്കുതള്‍ (163), പവര്‍ പഌന്റുകള്‍ (140) എന്നിങ്ങനെയാണ് തകര്‍ക്കപ്പെട്ടത്

വാര്‍ത്താ വിനിമയം

വാര്‍ത്താ വിനിമയം

167 ടെലികമ്യൂണിക്കേഷന്‍ സൈറ്റുകള്‍ തകര്‍ക്കപ്പെട്ടു. 14 എയര്‍പോര്‍ട്ടുകളും 10 സീപോര്‍ട്ടുകളും തകര്‍ക്കപ്പെട്ടു.

English summary
Saudi Arabia has killed 8,278 people in Yemen: Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X