കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിപ്പാവാടയും ഉടുപ്പുമിട്ട് സൗദി സ്ത്രീകള്‍ എയര്‍ഹോസ്റ്റസുമാരാകേണ്ട, നിരോധനം

  • By ജാനകി
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള സൗദിയ എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂവില്‍ സ്ത്രീകള്‍ക്ക് നിയമനമില്ല. അതേ സമയം എയര്‍ലൈന്‍സിലെ ഗ്രൗണ്ട് സ്റ്റാഫില്‍ സൗദി അറേബ്യന്‍ സ്ത്രീകളെ ഉള്‍പ്പെടുത്തും. വിമാനത്തിനകത്ത് സൗദി സ്ത്രീകള്‍ ജോലി ചെയ്യേണ്ടന്ന് തന്നെയാണ് എയര്‍ലൈന്‍സിന്റെ തീരുമാനം. സൗദിയ അധികൃതര്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

എയര്‍ഹോസ്റ്റസ് മുതലുള്ള ക്യാബിന്‍ ക്രൂവില്‍ സൗദി സ്ത്രീകളെ ഉള്‍പ്പെടുത്തില്ല. സൗദി സ്ത്രീകള്‍ക്ക് തങ്ങളുടെ വിമാനങ്ങള്‍ക്കകത്ത് ജോലിയില്ലെന്ന് എയര്‍ലൈന്‍സിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഹദ് പറഞ്ഞു.

Airhostess

സൗദി സ്ത്രീകളെ വിമാനജീവനക്കാരായ നിയമിയ്ക്കുന്നില്ലെന്ന് പറയുമ്പോഴും അതിന്റെ കാരണത്തെപ്പറ്റി അബ്ദുള്‍ റഹ്മാന്‍ പറയുന്നില്ല. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിരിയ്ക്കുന്നത് എതിര്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. കടുത്ത മതനിയമങ്ങള്‍ പുലര്‍ത്തുന്ന രാജ്യത്ത് നിന്നും സ്ത്രീകളെ എയര്‍ഹോസ്റ്റസുമാരായി നിയമിയ്ക്കുന്നതിനെ വിലക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

English summary
Saudia says women not allowed to work on planes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X