കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എസ്സില്‍ നിന്ന് സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടം യു.എസ് സഖ്യം പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: ഐ.എസ് ഭീകരരില്‍ നിന്ന് സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടം തങ്ങള്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) അവകാശപ്പെട്ടു. വലിയ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് അല്‍ ഉമര്‍ എണ്ണപ്പാടം തങ്ങള്‍ നിയന്ത്രണത്തിലാക്കിയതെന്ന് എസ്.ഡി.എഫ് വക്താവ് ലൈല അല്‍ അബ്ദുല്ല അറിയിച്ചു. എണ്ണ സംസ്‌ക്കരണ ശാലയ്ക്ക് വലിയ കേടുപാടുകള്‍ വരാത്ത രീതിയിലാണ് അത് പിടിച്ചെടുത്തതെന്നും തൊട്ടടുത്ത കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഐ.എസ് ഭടന്‍മാരുമായുള്ള പോരാട്ടം തുടരുകയാണെന്നും വക്താവ് അറിയിച്ചു.

ടീം മെർസലിന് കയ്യടി, ബിജെപിയെ നുള്ളിപോലും വേദനിപ്പിക്കില്ല.. സത്യത്തിൽ രജനീകാന്ത് ആർക്കൊപ്പമാണ്?
കിഴക്കന്‍ ദേര്‍ അസ്സൂര്‍ പ്രവിശ്യയില്‍ യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്താണ് അല്‍ ഉമര്‍ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. റഷ്യന്‍ സൈനിക പിന്തുണയോടെ പോരാടുന്ന സിറിയന്‍ സര്‍ക്കാര്‍ സൈന്യവും പ്രവിശ്യയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഈയിടെ ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ദേര്‍ അസ്സൂര്‍ പിടിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ എസ്.ഡി.എഫും റഷ്യയുടെ നേതൃത്വത്തില്‍ സിറിയന്‍ സൈന്യവും ശക്തമായ കിടമല്‍സരത്തിലാണ്.

syria

സ്വകാര്യ സായുധ സുരക്ഷയില്‍ ദിലീപിന്റെ മറുപടി ഉടൻ; ജാമ്യം റദ്ദാക്കൽ പോലീസിന്റെ സ്വപ്‌നം മാത്രമാകുമോ?
ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഇവിടെ നിന്ന് പിന്‍മാറിയപ്പോഴാണ് എസ്.ഡി.എഫ് എണ്ണപ്പാടം പിടിച്ചടക്കിയതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. തൊട്ടടുത്ത് തന്നെ സിറിയന്‍ സൈന്യം നിലയുറപ്പിച്ചതിനാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും സംഘടന വ്യക്തമാക്കി. അല്‍ ഉമര്‍ എണ്ണ കേന്ദ്രത്തിന്റെ നിയന്ത്രണം കൈവശം വന്നതോടെ വലിയ വരുമാന മാര്‍ഗമാണ് എസ്.ഡി.എഫിന് ലഭിച്ചതെന്നും അവര്‍ക്ക് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്നും അല്‍ ജസീറ ലേഖകന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം ഇതേ പ്രവിശ്യയിലെ കൊണോകോ ഗ്യാസ് ഫീല്‍ഡ് എസ്.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ഐ.എസ് അവരുടെ സിറിയയിലെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്ന റഖ നഗരം നാലുമാസത്തെ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയതിന് തൊട്ടുപിന്നാലെയാണ് എസ്.ഡി.എഫ് പുതിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.

English summary
sdf says it captured al omar oilfield from isil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X