Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ഒരു കുഞ്ഞിന്റെ വീര ശൂര പരാക്രമം കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് മാതാപിതാക്കളും നാട്ടുകാരും. ഇപ്പോള്‍ നാട്ടിലെല്ലാവരും ഈ രണ്ട് വയസ്സുകാരി ഹീറോയാണ്. ഈ കുട്ടിയോട് പരാക്രമം കാണിച്ച ഒരു പാമ്പിനെയാണ് നേരിട്ടിരിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്നത് ഒരു രസത്തോടെ മാത്രമേ വിവരിക്കാനാവൂ.

സംഭവം സോഷ്യല്‍ മീഡിയയിലാകെ ഈ സംഭവം വൈറലായിരിക്കുന്നത്. എന്നാല്‍ ഈ കൊച്ചുകുഞ്ഞിന് ഇതൊക്കെ സാധിക്കുമോ എന്ന് സംശയത്തോടെ ചോദിക്കുന്നവരുമുണ്ട്. വലിയ ചര്‍ച്ചകളും ഇതിന് പിന്നാലെ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഈ രണ്ട് വയസ്സുകാരിയുടെ സാഹസികത ഇപ്പോഴും കണ്ടറിഞ്ഞ നാട്ടുകാര്‍ക്ക് അമ്പരപ്പിക്കുന്ന കാര്യമാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

പാമ്പിനെ ഈ രണ്ട് വയസ്സുകാരി എന്ത് ചെയ്‌തെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും. പാമ്പിനെ കടന്നാക്രമിച്ച പെണ്‍കുട്ടി അതിനെ കൊന്നിരിക്കുകയാണ്. കേട്ടിട്ട് ചിരി വരുന്നുണ്ടോ? അതോ വിശ്വസിക്കാന്‍ പറ്റുന്നില്ലേ. ഇക്കാര്യം ഒരു സുഹൃത്തോ ബന്ധുവോ ആണ് നിങ്ങളോട് പറയുന്നതെങ്കില്‍ ഉറപ്പായും ആ വ്യക്തിയെ നിങ്ങള്‍ വിശ്വസിക്കില്ല. അത് മാത്രമല്ല നന്നായി കളിയാക്കുകയും ചെയ്യും ഇങ്ങനെയുള്ള നുണയൊന്നും ഇവിടെ ചെലവാകില്ലെന്ന് ആരായാലും പറഞ്ഞ് പോകും.

2

പക്ഷേ സത്യം അതാണ്. പാമ്പ് ഈ കൊച്ചുപെണ്‍കുട്ടിയുടെ കടന്നാക്രമണത്തില്‍ ചത്തിരിക്കുകയാണ്. സംഗതി എന്താണെന്ന് കൃത്യമായി പറഞ്ഞ് തരാം. ഈ പാമ്പ് രണ്ട് വയസ്സുകാരിയെ ഒന്ന് കടിച്ചു. കൃത്യമായി പറഞ്ഞാല്‍ ചുണ്ടത്താണ് കടിച്ചത്. അതിനുള്ള പ്രതികാരമാണ് പിന്നീട് കണ്ടത്. പാമ്പിനോട് ഏറ്റുമുട്ടിയ പെണ്‍കുട്ടിയെ അതിനെ അങ്ങ് കൊന്നു കളയുകയായിരുന്നു. തന്നെ വേദനിപ്പിച്ചതിന് തിരിച്ച് വേദനിപ്പിച്ചതാണ് പാമ്പിന്റെ അന്ത്യത്തില്‍ കലാശിച്ചത്.

3

സംഭവം നടന്നിരിക്കുന്നത് ഇന്ത്യയില്‍ അല്ല. തുര്‍ക്കിയിലെ കാന്‍ഡര്‍ ഗ്രാമത്തിലാണ്. വീട്ടിലെ പിന്നാമ്പുറത്ത് കളിച്ച് കൊണ്ടിരിക്കുകയാണ് ഈ കുഞ്ഞ്. പെട്ടെന്ന് ഉച്ചത്തിലുള്ള അലര്‍ച്ചയും കരച്ചിലും കേട്ടാണ് അയല്‍വാസികള്‍ ഓടിവന്നത്. ഇവര്‍ ഓടി പിന്നാമ്പുറത്തുള്ള പൂന്തോട്ടത്തിനടുത്തേക്ക് വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയാണ്. ഈ പെണ്‍കുട്ടി പാമ്പിനെയും കടിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. കുട്ടിയുടെ ചുണ്ടിന് താഴെ കടിയേറ്റ ഒരു പാടുമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പോലും അയല്‍വാസികള്‍ക്ക് പെട്ടെന്ന് മനസ്സിലായില്ല.

4

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

റബര്‍ പാമ്പാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇത് യഥാര്‍ത്ഥ പാമ്പായിരുന്നു. സെക്കന്‍ഡുകള്‍ കൊണ്ടാണ് ഈ കുഞ്ഞ് പാമ്പിനെ കൊന്നത്. പേടിച്ച് പോയ വീട്ടുകാരും അയല്‍വാസികളും കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ബിംഗോള്‍ ആശുപത്രിയിലേക്കും മാറ്റി. കുട്ടിക്ക് പ്രശ്‌നമൊന്നും വീട്ടുകാരും പറഞ്ഞു. കുട്ടിയുടെ കൈയ്യിലായിരുന്നു പാമ്പെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അതിനോടൊപ്പം കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് കടിയേറ്റത്. ഇതിന് പ്രതികരണമെന്നോണമാണ് പെണ്‍കുട്ടി പാമ്പിനെ തിരിച്ച് കടിച്ചതെന്ന് പിതാവ് മെഹ്മത്ത് എര്‍കന്‍ പറഞ്ഞു.

കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+