കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ അയല്‍ രാജ്യം മുഖ്യപങ്കുവഹിക്കുന്നു; പാക്കിസ്താനെതിരെ മോദി

  • By Jisha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭീകരവാദമാണ് ലോകം നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ മതവുമായി കൂട്ടിച്ചേര്‍ക്കുന്നവരെയും അതിര്‍ത്തി കടന്നുള്ള ഭീകരതയെ ഭീകരതെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു മോദി.

ലോകം ഇന്ന് നേരിടുന്ന വെല്ലുവിളി ഭീകരതയാണെന്നും ഭീകരതയെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത മോദി ഇന്ത്യയുടെ അയല്‍രാജ്യം ഭീകരത വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പാകിസ്താന്റെയോ ചൈനയുടേയോ പേര് പരാമര്‍ശിക്കാതെ കൂട്ടിച്ചേര്‍ത്ത മോദി മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയില്‍ അമേരിക്കയെ കണക്കറ്റ് അഭിന്ദിക്കുകയും ചെയ്തു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭീകരതയെ കൂട്ടുപിടിക്കുന്ന നയത്തിനെതിരെ അമേരിക്കന്‍ കോണ്‍ഗ്ര് വ്യക്തമായ സന്ദേശം നല്‍കണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു.

modi

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി മുതല്‍ ആഫ്രിക്ക വരെയുള്ള ഭാഗത്ത് ഐഎസിസ്, താലിബാന്‍, ലഷ്‌കര്‍ ത്വയ്ബ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഭീകര സംഘടനകള്‍ അറിയപ്പെടുന്നതെങ്കിലും എല്ലാവരുടേയും അജന്‍ഡ വിദ്വേഷവും കൊലപാതകും ആക്രമണോത്സുകതയുമാണെന്ന് മോദി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ- അമേരിക്ക ആണവകരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചുവെന്നും അമേരിക്കയുടെ ജനാധിപത്യം മറ്റ് രാജ്യങ്ങള്‍ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു.വ്യാപാരരംഗത്തും പ്രതിരോധ രംഗത്തും മറ്റ് രാജ്യങ്ങളേക്കാള്‍ പരസ്പര സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലുണ്ട്. ഒരു ദശാബ്ദത്തിനുള്ളില്‍ പ്രതിരോധരംഗതത്തേക്കുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ചെലവ് ബില്യണിലേക്ക് എത്തിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം ഭീകരവാദികളില്‍ നിന്ന് ഇരുരാജ്യങ്ങളിലെയും പൗരന്മാരെയും സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് നിര്‍ണ്ണായകമായ ആന്തരഘടനയെയും സുരക്ഷിതമാക്കുമെന്നും 45 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ മോദി വ്യക്തമാക്കുന്നു. ഇതോടെ അമേരിക്കന്‍ കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി.

English summary
Source terrorism from india's boarder modi target pakisthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X