കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ കലാപം, ഭരണകക്ഷി എംപി അടക്കം 5 പേര്‍ കൊല്ലപ്പെട്ടു, രാജപക്‌സെയുടെ വീട് കത്തിച്ചു

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ സര്‍ക്കാരിനെതിരെ തിരിഞ്ഞ് ജനങ്ങള്‍. കപാലമാണ് ശ്രീലങ്കയില്‍ നടക്കുന്നത്. രാജപക്‌സെ രാജിവെച്ചിട്ടും രോഷം അണഞ്ഞിട്ടില്ല. യുദ്ധക്കളമായ സാഹചര്യത്തില്‍ മന്ത്രിമാരെയും എംപിമാരെയും ജനങ്ങള്‍ നേരിടുകയാണ്. എംപി അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസ്സുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ച് തകര്‍ത്തു. പ്രധാന പാതകളെല്ലാം പ്രതിഷേധക്കാര്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ അനുകൂലികളെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. പലരുടെയും വീടുകളും അഗ്നിക്കിരയാക്കിയിരിക്കുകയാണ്.

മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍

1

രാജപക്‌സെയുടെ കുടുംബത്തിന്റെ പൂര്‍വിക സ്വത്തായുള്ള വീടാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. ഹമ്പന്‍ടോട്ടയിലാണ് ഈ വീടുള്ളത്. സര്‍ക്കാര്‍ അനുകൂല വിഭാഗവും സര്‍ക്കാര്‍ വിരുദ്ധ വിഭാഗവും ചേര്‍ന്ന് പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിക്ക് പുറത്താണ് ഏറ്റുമുട്ടുന്നത്. കൊളംബോ യുദ്ധക്കളമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് രാജപക്‌സെ രാജിവെച്ചത്. രാജിക്ക് പിന്നാലെ രജപക്‌സെ വിഭാഗം സമാധാനമായ പ്രതിഷേധിക്കുന്നവരെ ആക്രമിച്ചതോടെ പ്രശ്‌നം വഷളായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ രാജപക്‌സെയെ പിന്തുണയ്ക്കുന്നവര്‍ ആക്രമിക്കുകയും, ഇവര്‍ക്ക് രക്ഷപ്പെടേണ്ടി വരികയുമായിരുന്നു.

പല മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും വീടുകളും ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വിഭാഗം പ്രക്ഷോഭകരെയും പിരിച്ച് വിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല. ഭരണകക്ഷി എംപിയായ അമരകീര്‍ത്തി അതുകോരാലയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. എംപിക്കൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിതുബുവ ടൗണില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ശ്രീലങ്കന്‍ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് കൊളംബോയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. രാജ്യത്താകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

തലസ്ഥാനത്ത് സൈന്യത്തെ ഇറക്കിയിരിക്കുകയാണ്. 1948ല്‍ ബ്രിട്ടന്റെ അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെയാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടിനും തീയിട്ടിട്ടുണ്ട്. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു. രജപക്‌സെ അനുയായി ജോണ്‍സന്‍ ഫെര്‍ണാണ്ടോയുടെ വീടിനും തീയിട്ടു. ഇവിടെ പന്ത്രണ്ടിലേറെ വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു.

ഭരണകക്ഷിയിലുള്ള എംപി സനത് നിശാന്തയുടെ വീടിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടും തീവെച്ച് നശിപ്പിച്ചു. അതേസമയം എംപിയുടെ മരണം ആത്മഹത്യയാണെന്നും സംശയിക്കുന്നുണ്ട്. ആയിരങ്ങള്‍ കെട്ടിടം വളഞ്ഞതോടെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപിയുടെ കാര്‍ നേരത്തെ നിട്ടുംബുവ പട്ടണത്തില്‍ വെച്ച് തടഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്കാരില്‍ രണ്ട് പേര്‍ക്കെതിരെ മന്ത്രി വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞുവെന്നാണ് വിവരം. ജനങ്ങള്‍പിന്തുടര്‍ന്നെത്തിയതോടെ എംപിക്ക് മറ്റ് വഴികളില്ലാതായി. എംപിയുടെ വെടിയേറ്റ പ്രക്ഷോഭകരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

Recommended Video

cmsvideo
74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam

English summary
srilanka criris: ruling party mp among five killed people burned several homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X