കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനില്‍ പൊട്ടിത്തെറി, ഭൂമിയിലെത്തി ഭൗമ കാന്തിക കൊടുങ്കാറ്റ്; കണ്ടവര്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനില്‍ വീണ്ടും പൊട്ടിത്തെറി. വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന സൂര്യന്‍ ഒരിക്കല്‍ കൂടി സ്‌ഫോടനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച അതിശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റാണ് ഭൂമിയിലേക്ക് ആഞ്ഞുവീശിയത്. സൂര്യനിലെ നിഗൂഢമായ ഒരു ദ്വാരത്തിലാണ് ഈ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

അടുത്ത വര്‍ഷം സോളാര്‍ സൈക്കിള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഇത്തരം പൊട്ടിത്തെറികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ പറയുന്നത്. അതേസമയം ഇത്തവണ സൂര്യനിലെ തീജ്വാലകള്‍ ഭൂമിയിലെത്തിയത് കണ്ടവരുമുണ്ട് എന്നതാണ അദ്ഭുതം. വിശദമായ വിവരങ്ങളിലേക്ക്...

1

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂര്യന്‍ ശാന്തനായി പോകുകയായിരുന്നു. തീതുപ്പുന്നതും കുറഞ്ഞിരുന്നു. ചെറിയ തോതിലുള്ള സൗര കൊടുങ്കാറ്റുകള്‍ മാത്രമാണ് ഭൂമിയിലേക്കെത്തിയത്. ഇതൊന്നും അധികം ബാധിച്ചിരുന്നില്ല. എന്നാല്‍ സൂര്യന്റെ പ്രതലത്തിലുള്ള ഒരു ഇരുണ്ട തമോഗര്‍ത്തം പോലുള്ള മേഖലയില്‍ നിന്ന് വലിയ വിസ്‌ഫോടനം തന്നെയുണ്ടായിരിക്കുകയാണ്. കൊറോണല്‍ ഹോള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിനൊരു ഇരുണ്ട നിറവുമുണ്ടാവും. ശക്തമായ വൈദ്യുത കാന്തിക ശക്തി ഇതിനുണ്ടാവും.

2

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഇവയുടെ ആകര്‍ഷണ ശക്തി ശരിക്കും ഭൂമിയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കും. ഭൂമിയുടെ കാന്തിക ശക്തി ഈ സൗര കൊടുങ്കാറ്റിനെ ആകര്‍ഷിക്കും. അത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. ഇത്തരമൊരു ഹോളില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ ഭൂമിയിലേക്ക് കൊറോണല്‍ മാസ് ഇജക്ഷനിലൂടെയുണ്ടാവുന്ന വന്‍ തീജ്വാലകള്‍ എത്തിയിരിക്കുകയാണ്. സമീപ കാലത്ത് വന്നതില്‍ അല്‍പ്പം കാഠിന്യമേറിയതാണ് ഈ സൗര കൊടുങ്കാറ്റെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇടയ്ക്കിടെ സിഗ്നലുകള്‍ അടക്കം ഇതുകൊണ്ട് തടസ്സം നേരിടും.

3

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

പതിനൊന്ന് വര്‍ഷത്തെ സോളാര്‍ സൈക്കിള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷമെത്തണം. വൈദ്യുതി കാന്തിക കൊടുങ്കാറ്റാണ് ഞായറാഴ്ച്ച ഭൂമിയിലെത്തിയത്. ജി-2 കാറ്റഗറിയില്‍ വരുന്ന വിസ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നത്. ആകാശത്ത് വിസ്മയ കാഴ്ച്ചകള്‍ കാണാന്‍ പറ്റിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വലിയ തൂണുകളുടെയും ഡാന്‍സിങ് ഷേപ്പുകളുമൊക്കെയായിരുന്നു ഇതിലുണ്ടായിരുന്നത്. മഴവില്‍ നിറത്തിലുള്ള അറോറകളാണ് ഈ സൂര്യനിലെ വിസ്‌ഫോടനം ഭൂമിയിലെത്തിയപ്പോള്‍ കാണാന്‍ സാധിച്ചിരിക്കുന്നത്.

4

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

അദ്ഭുത കാഴ്ച്ച പോലുണ്ടാവും അറോറകള്‍. ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. സോഷ്യല്‍ മീഡിയയില്‍ പലരും അറോറകളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. സൂര്യനിലെ ഇരുണ്ട ഭാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചൂട് കുറഞ്ഞ ഭാഗമാണ്. അതുകൊണ്ടാണ് ഇരുണ്ട് കിടക്കുന്നത്. അതേസമയം ഇത്തരം അപകടങ്ങള്‍ സൂര്യനില്‍ നിന്ന് ഇനിയും സംഭവിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. നേരത്തെ സൂര്യന്‍ അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ഭൂമിയെ തന്നെ ഇല്ലാതാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഭൂമിയെ സൂര്യന്‍ വിഴുങ്ങുമെന്നാണ് പ്രവചനം.

English summary
strong solar storm hit earth sunday, witness says auroras appear in sky
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X