സിറിയയിലെ ദമാസ്‌കസില്‍ കാര്‍ബോംബ് സ്‌ഫോടനം; 20 മരണം

Subscribe to Oneindia Malayalam

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് സിറിയന്‍ ആരോഗ്യമന്ത്രി നിസാര്‍ യസീജി പറഞ്ഞു. താഹിര്‍ ചത്വരത്തിന്റെ കിഴക്കു ഭാഗത്താണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഏഴു പേര്‍ സുരക്ഷാ ഭടന്‍മാരാണ്.

മൂന്നു കാറുകള്‍ നിറയെ സ്‌ഫോടകവസ്തുക്കളുമായാണ് ചാവേറുകള്‍ എത്തിയത്. സുരക്ഷാസേനയുടെ പിടിയിലകപ്പെടുമെന്നു മനസ്സിലായപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ദമാസ്‌കസ് ഏറെക്കുറേ ശാന്തമായ അവസ്ഥയിലായിരുന്നു.ദമാസ്‌കസില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണിത്.

syria

സംഭവച്ചതിലും വലിയ ചാവേര്‍ ആക്രമണത്തിനായിരുന്നു ചാവേറുകള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കിലും സുരക്ഷാ സേനയുടെ കൃത്യ സമയത്തുള്ള ഇടപെടല്‍ മൂലം വന്‍ സ്‌ഫോടനം ഒഴിവാകുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.

English summary
Suicide attacker kills at least 20 in Damascus
Please Wait while comments are loading...