ചോരവാര്‍ന്നിട്ടും കരയാത്ത അഞ്ചു വയസ്സുകാരന്‍!സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ കരയിപ്പിക്കുന്ന കാഴ്ച്ച
ദമാസ്‌കസ്: ബോംബേറില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഒറാംന്‍ ദാനിഷ് എന്ന അഞ്ചു വയസ്സുകാരനെ മോചിപ്പിക്കുമ്പോള്‍ അവന്റെ കവിളിലൂടെ രക്തം ഒലിച്ചു കട്ടിയായ പാടുകളുണ്ടായിരുന്നു. ശരീരം നുറുങ്ങുന്ന വേദനകളിലും അവന്‍ കരഞ്ഞില്ല. പക്ഷേ പതറാത്ത അവന്റെ നോട്ടവും ഭാവവും ലോകത്തെ മുഴുവന്‍ കരയിപ്പിക്കുകയാണ്.
ക്യാമറകണ്ണുകളിലേക്കു നോക്കി എന്താണ് സംഭവിച്ചതെന്നു വ്യക്തമാവാതെ ചുറ്റുപാടും നോക്കുന്ന ഈ അഞ്ചുവയസ്സുകാരന്‍ സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയാണ് ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടുന്നത്. ആഭ്യന്തരയുദ്ധം നടക്കുന്ന അലെപ്പോയിലെ കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്‍ നിന്നാണ് ഒറാംനെ രക്ഷപ്പെടുത്തുന്നത്.

സുരക്ഷാ സംഘം കണ്ടെടുത്തതിനു ശേഷമുളള ഒംറാന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അലെപ്പോയിലെ കെട്ടിടത്തില്‍ നിന്ന് ഒംറാനെക്കൂടാതെ മറ്റു കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒംറാന്റെ മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരമൊന്നു ലഭിച്ചിട്ടില്ല.
ഒംറാന്റെ തലയിലും നെറ്റിയിലും മുറിവേറ്റിരുന്നുവെന്നും ചികിത്സ നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ ഇനിയും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തരയുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെ 250,000 പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്.


Click it and Unblock the Notifications