Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഖ പിടിയ്ക്കാന്‍ അസദിന്റെ സൈന്യം... ആലെപ്പോ ഗ്രാമങ്ങള്‍ പിടിച്ചടക്കി

ദമാസ്‌കസ്: അടുത്ത ലോക മഹയുദ്ധത്തിന്റെ തുടക്കം സിറിയയില്‍ നിന്നാകുമോ എന്നാണ് ഭയം. സിറിയ ഇപ്പോള്‍ ഒറ്റ സിറിയ ആണെന്ന് പറയാന്‍ കഴിയില്ല. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അധീനതയിലുള്ള ഭാഗങ്ങളും ഐസിസിന്റെ കൈപ്പിടിയിലുള്ള പ്രദേശങ്ങളും മറ്റ് വിമതര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളും എന്നൊക്കെ വിഭജിയ്ക്കാവുന്നതാണ്.

എന്നാല്‍ റഷ്യയുടെ പിന്തുണയില്‍ അസദ് ശക്തനാണ്. ഐസിസിനെതിരേയും മറ്റ് വിമതര്‍ക്കെതിരേയും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

ഐസിസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ആലെപ്പോ ഗ്രാമങ്ങള്‍ ഇപ്പോള്‍ സൈന്യം പിടിച്ചടക്കിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം ഐസിസിന്റെ പ്രധാന കേന്ദ്രമായ റാഖയാണ്.

ആലെപ്പോ പ്രവിശ്യ

ആലെപ്പോ പ്രവിശ്യ

ആലെപ്പോ പ്രവിശ്യയില്‍ അസദിന്റെ സൈന്യം പിടി മുറുക്കുകയാണ്. കഴിഞ്ഞ ദിവസം അതി ശക്തമായ ആക്രമണങ്ങളാണ് നടന്നത്.

പിടിച്ചടിക്കി

പിടിച്ചടിക്കി

ആലെപ്പോ പ്രവിശ്യയിലെ 18 ഗ്രാമങ്ങള്‍ അസദിന്റെ സൈന്യം പിടിച്ചടിയ്ക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ വ്യോമ സേനയുടെ പിന്തുണയോടെയാണിത്.

റാഖ

റാഖ

സിറിയയില്‍ ഐസിസിന്റെ ശക്തികേന്ദ്രമാണ് റാഖ. ഇനി സിറിയന്‍ സൈന്യം ലക്ഷ്യമിടുന്നത് റാഖ കീഴടക്കാനാണ്.

ഹൈവേയില്‍ ആധിപത്യം

ഹൈവേയില്‍ ആധിപത്യം

18 ഗ്രാമങ്ങള്‍ തിരിച്ച് പിടിച്ചതിലൂടെ ആലെപ്പോ-റാഖ ഹൈവേയിലും സിറിയന്‍ സൈന്യത്തിന് വ്യക്തമായ ആധിപത്യം ലഭിച്ചു. ഇത് കരമാര്‍ഗ്ഗമുള്ള സൈനിക നീക്കത്തിനും സഹായകരമാകും.

സിറിയന്‍ മുന്നേറ്റം

സിറിയന്‍ മുന്നേറ്റം

റഷ്യയുടെ സഹായം ലഭിച്ച് തുടങ്ങിയതോടെ സിറിയന്‍ സൈന്യം ശക്തമായ നിലയിലാണ്. ഐസിസിന്റെ ശക്തി കേന്ദ്രങ്ങളെല്ലാം ചുരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.

താപവൈദ്യുതി നിലയം

താപവൈദ്യുതി നിലയം

ആലെപ്പോയിലെ താപ വൈദ്യുത നിലയവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് എന്താണ് സംഭവിച്ചിട്ടുള്ളത്?

ജനങ്ങള്‍ പലായനം ചെയ്തു?

ജനങ്ങള്‍ പലായനം ചെയ്തു?

പ്രദേശത്ത് നിന്ന് അമ്പതിനായിരത്തോളം ജനങ്ങളാണ് ഓടിരക്ഷപ്പെട്ടത്. അതിലേറെ ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

റാഖ കൂടി പിടിച്ചാല്‍

റാഖ കൂടി പിടിച്ചാല്‍

ഇനി റാഖ കൂടി പിടിച്ചെടുത്താല്‍ ഐസിസിന്റെ സിറിയയിലെ നില ഗുരുതരമാകും എന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+