കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ അഫ്ഗാന്‍ നയത്തില്‍ പുതുമയില്ല; രാജ്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം- താലിബാന്‍ വക്താവ്

  • By Desk
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന യു.എസ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഒരു പുതുമയുമില്ലെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പ്രസ്താവനയില്‍ അറിയിച്ചു. പുതുമയില്ലെന്നു മാത്രമല്ല, അത് വ്യക്തവുമല്ല. അഫ്ഗാന്‍ യുദ്ധത്തിന് എത്രയും വേഗം അറുതിവരുത്തുമെന്ന ട്രംപിന്റെ ആദ്യ പ്രസംഗത്തിലെ വാഗ്ദാനത്തില്‍ നിന്ന് അദ്ദേഹം പിറകോട്ടുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റേത് പോലുള്ള ധിക്കാരപരമായ നിലപാട് തുടരുകയാണ് തന്റെ പുതിയ പ്രഖ്യാപനത്തിലൂടെ ട്രംപും ചെയ്തിരിക്കുന്നതെന്ന് ഒരു താലിബാന്‍ കമാന്റര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അമേരിക്കന്‍ സൈനികരെ വെറുതെ കുരുതി കൊടുക്കുകയാണദ്ദേഹം. സ്വന്തം രാജ്യത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം.

donald-trump

തലമുറകളോളം ഈ പോരാട്ടം നയിച്ചവരാണ് ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട. ഞങ്ങള്‍ പുതിയ ആളുകളാണ്. അവസാന ശ്വാസം വരെ ഞങ്ങള്‍ പോരാടും- കമാന്റര്‍ പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് പെട്ടെന്ന് പിന്‍മാറുന്നത് ഭീകരര്‍ക്ക് ഗുണകരമാവുമെന്ന് സൈനികരെ അഭിസംബോധന ചെയ്ത് യു.എസ് പ്രസിഡന്റ് പറഞ്ഞിരുന്നു. യു.എസ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എത്രപേരെ കൂടുതലായി അയക്കുമെന്ന് ട്രംപ് പറഞ്ഞിട്ടില്ല. എന്നാല്‍ 3900 പേരെ അയക്കാന്‍ ഇതിനകം പ്രസിഡന്റ് അനുമതി നല്‍കിയതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. താലിബാന് സംരക്ഷണം നല്‍കുന്ന പാക്കിസ്താനെയും ട്രംപ് തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

English summary
The Taliban dismissed Donald Trump's strategy for Afghanistan as vague
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X